Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shocks

കടയിൽ പോകാനെന്നു പറഞ്ഞ് അവൾ വീട്ടിൽനിന്നിറങ്ങി, പിന്നെ സംഭവിച്ചത്...

കൊ​ച്ചി: കൂ​ട്ടു​കാ​ര​നു പെ​ൺ​സു​ഹൃ​ത്തി​ൽ തോ​ന്നി​യ സം​ശ​യ​മാ​ണ് എ​റ​ണാ​കു​ളം മ​ല​യാ​റ്റൂ​രി​ല്‍ കൗ​മാ​ര​ക്കാ​രി​യു​ടെ ജീ​വ​നെ​ടു​ത്ത​തെ​ന്നു പോ​ലീ​സ്. മു​ണ്ട​ങ്ങ​മ​റ്റ​ത്തു​നി​ന്നു കാ​ണാ​താ​യ 19 വ​യ​സു​കാ​രി​യു​ടെ മ​ര​ണം കൂ​ട്ടു​കാ​രി​യി​ലു​ള്ള സം​ശ​യ​ത്തെ​ത്തു​ട​ർ​ന്നു​ള്ള കൊ​ല​പാ​ത​ക​മെ​ന്നാ​ണ് വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ആ​ണ്‍ സു​ഹൃ​ത്ത് അ​ല​നെ (21) കാ​ല​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

കു​റ്റ​സ​മ്മ​തം

ആ​ണ്‍​സു​ഹൃ​ത്ത് അ​ല​ന്‍ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് ക​ല്ലു കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി.

ബം​ഗ​ളൂ​രു​വി​ല്‍ ഏ​വി​യേ​ഷ​ന്‍ കോ​ഴ്‌​സി​നു പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക്ക് അ​വി​ടെ ആ​ണ്‍​സു​ഹൃ​ത്ത് ഉ​ള്ള​താ​യി അ​ല​ന്‍ സം​ശ​യി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണി​ല്‍ മ​റ്റൊ​രു ആ​ണ്‍​സു​ഹൃ​ത്തു​മാ​യു​ള്ള ചി​ത്ര​ങ്ങ​ളും അ​ല​ന്‍ ക​ണ്ടു. തു​ട​ര്‍​ന്നാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​തോ​ടെ​യാ​ണ് ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ച അ​ല​നെ പോ​ലീ​സ് വീ​ണ്ടും വി​ളി​പ്പി​ച്ച​ത്. കൊ​ല​പാ​ത​കം മ​ദ്യ ല​ഹ​രി​യി​ല്‍ ആ​യി​രു​ന്നു എ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും.

തെ​ര​ച്ചി​ൽ, മൃ​ത​ദേ​ഹം

മു​ണ്ട​ങ്ങാ​മ​റ്റം സ്വ​ദേ​ശി​നി ചി​ത്ര​പ്രി​യ​യെ ആ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ സെ​ബി​യൂ​ര്‍ കൂ​രാ​പ്പി​ള്ളി ക​യ​റ്റ​ത്തി​ല്‍ ഗ്രൗ​ണ്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ല​യാ​റ്റൂ​ര്‍ മു​ണ്ട​ങ്ങാ​മ​റ്റം തു​രു​ത്തി​പ്പ​റ​മ്പി​ല്‍ ഷൈ​ജു​വി​ന്‍റെ​യും ഷി​നി​യു​ടെ​യും മ​ക​ളാ​ണ്. ബെം​ഗ​ള​രു​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യ ചി​ത്ര​പ്രി​യ അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു.

ആ​റു മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. അ​ടു​ത്തു​ള്ള ക​ട​യി​ല്‍ പോ​കു​ന്നു​വെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി പി​ന്നീ​ട് തി​രി​ച്ചു വ​ന്നി​ല്ല. തു​ട​ര്‍​ന്നു വീ​ട്ടു​കാ​ര്‍ കാ​ല​ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് തെ​ര​ച്ചി​ല്‍ വ്യാ​പ​ക​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.20 ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഈ ​ഭാ​ഗ​ത്തു തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ ദു​ര്‍​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജീ​ര്‍​ണി​ച്ചു തു​ട​ങ്ങി​യ മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട് എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മ​റ്റു ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും

ഇ​തി​നി​ടെ, പെ​ൺ​കു​ട്ടി ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ല്‍ പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​പ്ര​ദേ​ശ​ത്തു തെ​ര​ച്ചി​ല്‍ ന​ട​ത്തി​ത്. പെ​ണ്‍​കു​ട്ടി​യെ ബൈ​ക്കി​ല്‍ പ്ര​ദേ​ശ​ത്തു കൊ​ണ്ടു​വി​ട്ടു​വെ​ന്നാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ അ​ല​ന്‍ പ​റ​ഞ്ഞി​രു​ന്ന​ത്. തു​ട​ർ​ന്നു വി​ട്ട​യ​ച്ചു.

പി​ന്നീ​ട് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തോ​ടെ അ​ല​നെ വീ​ണ്ടും വി​ളി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഒ​ന്നും വി​ട്ടു​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ തു​ട​ര്‍​ച്ച​യാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കു​റ്റം സ​മ്മ​തി​ച്ച​ത്. ഇ​യാ​ള്‍​ക്കൊ​പ്പം മ​റ്റു ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യും ഞാ​യ​റാ​ഴ്ച​യും പെ​ണ്‍​കു​ട്ടി ഇ​വ​ര്‍​ക്കൊ​പ്പ​മാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

Latest News

Corehub Up