Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shortage In

Ernakulam

പള്ളിപ്പുറത്ത് കു​ടി​വെ​ള്ള​ ക്ഷാ​മം: വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ചു

വൈ​പ്പി​ൻ: പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു കാ​ര​ണം ചെ​റാ​യി ബീ​ച്ചു​ക​ളി​ലെ റി​സോ​ർ​ട്ടു​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ടെ​ന്ന് പ​റ​വൂ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ രേ​ഖാ​മൂ​ലം വെ​ളി​പ്പെ​ടു​ത്തി. കു​ടി​വെ​ള്ള ക്ഷാ​മ​ത്തെ​ത്തു​ട​ർ​ന്ന് പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​എ​സ്. സോ​ളി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഇ​ന്ന​ലെ എ​ഞ്ചി​നീ​യ​റെ ഉ​പ​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ.

ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റി​സോ​ർ​ട്ടു​ക​ൾ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. അ​ങ്ങി​നെ​യെ​ങ്കി​ൽ നി​ർ​ദ്ദേ​ശം ലം​ഘി​ക്കു​ന്ന​വ​രു​ടെ ക​ണ​ക്ഷ​നു​ക​ൾ വി​ച്ഛേ​ദി​ക്ക​ണ​മെ​ന്നാ​യി സ​മ​ര​ക്കാ​ർ. ഇ​തി​ന് എ​ൻ​ജി​നീ​യ​ർ സ​മ്മ​തം മൂ​ളി​യി​ല്ല.

ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ൽ ത​ങ്ങ​ൾ ഓ​ഫീ​സി​ൽ ത​ന്നെ കു​ത്തി​യി​രി​ക്കു​മെ​ന്ന് സ​മ​ര​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ തു​ട​ർ​ന്നു ന​ട​ന്ന ച​ർ​ച്ച​യി​ൽ അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​വ​രു​ടെ ക​ണ​ക്ഷ​നു​ക​ൾ വി​ച്ഛേ​ദി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് എ​ൻ​ജി​നീ​യ​ർ ഉ​റ​പ്പു​ന​ൽ​കി.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ളു​ടെ​യും ഒ​ത്താ​ശ​യോ​ടെ​യാ​ണ് റി​സോ​ർ​ട്ടു​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി വെ​ള്ളം ചോ​ർ​ത്തു​ന്ന​തെ​ന്ന് സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​എ​സ്. സോ​ളി​രാ​ജ്, പ​ള്ളി​പ്പു​റം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ചി​ദം​ബ​ര​ൻ എ​ന്നി​വ​ർ ആ​രോ​പി​ച്ചു.

Latest News

Corehub Up