ഗാസ: വെസ്റ്റ് ബാങ്കിൽ ഇസ്രേലി യുവാവ് വെടിയേറ്റു മരിച്ചു. റാമല്ലയുടെ വടക്ക് നെവ് സുഫ് സെറ്റിൽമെന്റിനു സമീപമായിരുന്നു സംഭവം. കുടിയേറ്റക്കാരനായ നഥനേൽ ഷാക്രോൺ (30) ആണ് കൊല്ലപ്പെട്ടത്. വാഹനത്തിൽവന്ന അക്രമി വെടിയുതിർത്തശേഷം ഓടി രക്ഷപ്പെട്ടതായി ഇസ്രേലി സൈന്യം പറഞ്ഞു. ഇയാളെ പിന്നീട് പിടികൂടി.
വടക്കൻ വെസ്റ്റ് ബാങ്കിൽ ഇസ്രേലി സൈന്യം പലസ്തീൻകാരനെ വെടിവച്ചുകൊന്നു. ഇസ്രയേൽ സർക്കാരിന്റെ പിന്തുണയോടെ, പലസ്തീനികൾക്കെതിരായ ഇസ്രേലി കുടിയേറ്റക്കാരുടെ ആക്രമണങ്ങൾ വൻതോതിൽ വർധിച്ചിരിക്കുകയാണ്.