Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shots Using An AK-47

ആയുധപൂജയ്ക്കിടെ എകെ 47 റൈഫിൾകൊണ്ടു വെടിയുതിർത്ത് വനിതാ ഐപിഎസ് ഓഫീസർ

റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ൽ വി​​ജ​​യ​​ദ​​ശ​​മി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ന്ന പ​​ര​​ന്പ​​രാ​​ഗ​​ത ആ​​യു​​ധപൂ​​ജ​​യ്ക്കി​​ടെ (ശ​​സ്ത്രാ പൂ​​ജ) എ​​കെ 47 റൈ​​ഫി​​ൾ​​കൊ​​ണ്ട് വെ​​ടി​​യു​​തി​​ർ​​ത്ത് വ​​നി​​താ ഐ​​പി​​എ​​സ് ഓ​​ഫീ​​സ​​ർ. ഇ​​തി​​ന്‍റെ ദൃ​​ശ്യ​​ങ്ങ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി.
രാ​​ജ്ന​​ന്ദ്ഗാ​​വ് എ​​സ്പി​​യാ​​യ അ​​ങ്കി​​ത ശ​​ർ​​മ​​യാ​​ണ് പു​​ലി​​വാ​​ലു പി​​ടി​​ച്ച​​ത്.

അ​​തേ​​സ​​മ​​യം, അ​​ങ്കി​​ത​​യെ പി​​ന്തു​​ണ​​യ്ക്കാ​​നും ആ​​ളു​​ണ്ടാ​​യി. രാ​​ജ്ന​​ന്ദ് ഗാ​​വ് ന​​ഗ​​ര​​ത്തി​​ലാ​​യി​​രു​​ന്നു ആ​​യു​​ധപൂ​​ജ ന​​ട​​ന്ന​​ത്. സാ​​രി ധ​​രി​​ച്ചെ​​ത്തി​​യ അ​​ങ്കി​​ത പ​​ല റൗ​​ണ്ട് വെ​​ടി​​യു​​തി​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​എ​​സ്പി കീ​​ർ​​ത്ത​​ൻ റാ​​ത്തോ​​ഡും എ​​കെ 47 റൈ​​ഫി​​ൾ​​കൊ​​ണ്ടു വെ​​ടി​​യു​​തി​​ർ​​ത്തു.

സു​​ര​​ക്ഷി​​ത പ്ര​​ദേ​​ശ​​ത്ത് ആ​​വ​​ശ്യ​​മാ​​യ മു​​ൻ​​ക​​രു​​ത​​ലെ​​ടു​​ത്തു​​വേ​​ണം വെ​​ടി​​വ​​യ്പ് ന​​ട​​ത്താ​​നെ​​ന്ന് റി​​ട്ട. ഐ​​പി​​എ​​സ് ഓ​​ഫീ​​സ​​ർ ആ​​ർ.​​കെ. വി​​ജ് പ​​റ​​ഞ്ഞു. വെ​​ടി​​വ​​യ്ക്കു​​ക​​യ​​ല്ല, ആ​​യു​​ധ​​ങ്ങ​​ൾ പൂ​​ജി​​ക്കു​​ക​​യാ​​ണു വേ​​ണ്ട​​തെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Latest News

Corehub Up