Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Showcased

Pravasi India – Delhi

ഓ​ണ​പ്പൂ​ക്ക​ള​ങ്ങ​ളു​ടെ വ​ർ​ണ വി​സ്മ​യം ഡി​എം​എ പൂ​ക്ക​ള മ​ത്സ​രം അ​ര​ങ്ങേ​റി

++++++++++++++++++++++++++++++++ +++++++++++ m bv hg c   

ഡ​ൽ​ഹി: ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന ഓ​ണ​പ്പൂ​ക്ക​ള​ങ്ങ​ളു​ടെ വ​ർ​ണ വി​സ്മ​യം ഡി​എം​എ വി​വാ എ​ഡ്യൂ​ക്കേ​ഷ​ൻ പൂ​ക്ക​ള​മ​ത്സ​രം ആ​ർ കെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ അ​ര​ങ്ങേ​റി. ഡി​എം​എ പ്ര​സി​ഡന്‍റ്​ കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ അ​നീ​ഷ് പി ​രാ​ജ​ൻ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​എം​എ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ബാ​ബു പ​ണി​ക്ക​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​റും വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ കെ ​വി മ​ണി​ക​ണ്ഠ​ൻ, പൂ​ക്ക​ളം ക​മ്മി​റ്റി ക​ൺ​വീ​ന​റും അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി ​എ​ൻ ഷാ​ജി, ജോ​യി​ന്റ് ക​ൺ​വീ​ന​ർ ഡി ​ജ​യ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് കെ ​ജി ര​ഘു​നാ​ഥ​ൻ നാ​യ​ർ, ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​ൽ, ചീ​ഫ് ഇ​ന്റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ കെ ​വി ബാ​ബു, അ​ഡീ​ഷ​ണ​ൽ ഇ​ന്റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പ​ട്ടേ​ൽ ന​ഗ​ർ, ഉ​ത്തം ന​ഗ​ർ ന​വാ​ദ, ഛത്ത​ർ​പൂ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്1, മ​യൂ​ർ വി​ഹാ​ർ ഫേ​സ്2, വി​ന​യ് ന​ഗ​ർ കി​ദ്വാ​യ് ന​ഗ​ർ, ദ്വാ​ര​ക, സൗ​ത്ത് നി​കേ​ത​ൻ, അം​ബേ​ദ്ക​ർ ന​ഗ​ർ പു​ഷ്പ് വി​ഹാ​ർ, മോ​ത്തി​ന​ഗ​ർ ര​മേ​ശ് ന​ഗ​ർ, ക​രോ​ൾ ബാ​ഗ് ക​ണാ​ട്ട് പ്ലേ​സ്, ആ​ശ്രം ശ്രീ​നി​വാ​സ്പു​രി, ജ​ന​ക് പു​രി, വ​സു​ന്ധ​ര എ​ൻ​ക്ലേ​വ്, ദി​ൽ​ഷാ​ദ് കോ​ള​നി, വി​കാ​സ്പു​രി ഹ​സ്താ​ൽ, ആ​യാ ന​ഗ​ർ, ആ​ർ കെ ​പു​രം, ബ​ദ​ർ​പൂ​ർ, കാ​ൽ​ക്കാ​ജി എ​ന്നീ ഡി​എം​എ​യു​ടെ 20 ഏ​രി​യ ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ആ​ർ കെ ​പു​രം ഏ​രി​യ ഒ​ന്നും, വി​കാ​സ്പു​രി​ഹ​സ്താ​ൽ ഏ​രി​യ ര​ണ്ടും, വ​സു​ന്ധ​ര എ​ൻ​ക്ലേ​വ് ഏ​രി​യ മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. സ​മ്മാ​നാ​ർ​ഹ​ർ​ക്ക് യ​ഥാ​ക്ര​മം 20,001/, 15,001/, 10,001/ രൂ​പ​യും ട്രോ​ഫി​യും ആ​ഗ​സ്റ്റ് 23ന് ​വ​സു​ന്ധ​ര എ​ൻ​ക്ലേ​വ് മ​ഹാ​രാ​ജ അ​ഗ്ര​സെ​ൻ കോ​ളേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ’ചി​ങ്ങ നി​ലാ​വി’​ൽ സ​മ്മാ​നി​ക്കും. കൂ​ടാ​തെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത സ​മ്മാ​നാ​ർ​ഹ​രാ​വാ​ത്ത ടീ​മു​ക​ൾ​ക്ക് 3,000/ രൂ​പ വീ​തം പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യും ന​ൽ​കും.

Latest News

Corehub Up