വെള്ളറട: അമ്പൂരി പഞ്ചായത്തിലെ തേക്കുപാറയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ആര്. ആര്.ജി. നെയ്യ് ഫാക്ടറി പൂട്ടിച്ചു. ഹെല്‍ത്ത് അധികൃതരും പഞ്ചായത്തും പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് മതിയായ രേഖകളില്ലാതെയാ ണ് ഫാക്ടറി പ്രവർത്തിച്ചിരുന്ന തായി കണ്ടെത്തിയത്.
ആര്.ആര്.ജി. നെയ്യെന്ന പേരില്‍ പാല് ഉത്പന്നങ്ങളോ അതുമായി ബന്ധപ്പെട്ട ഒരു സാധനങ്ങളുമില്ലാതെ അനധികൃതമായി നെയ്യ് നിര്‍മിക്കുന്ന ഫാക്ടറിയാണ് പൂട്ടിച്ചത്. ഒപ്പം അനധികൃതമായി റൂമില്‍ പൂട്ടി വെച്ചിരുന്ന വ്യാജ തേന്‍ ശേഖരവും കണ്ടെത്തി. ചത്ത പല്ലികളുടെയും ഈച്ചകളുടെയും ഈറ്റില്ലമായി കണ്ടെത്തിയ തേന്‍ ശേഖരവും പിടിച്ചെടുത്തു.
ബാബുരാജ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് അനധികൃത നെയ്യ് നിര്‍മാണവും നിലവാരമില്ലാത്ത തേന്‍ ഫാക്ടറിയും പ്രവര്‍ത്തിച്ചിരുന്നത്. തീര്‍ത്തും രോഗഭീതി പരത്തുന്ന ഈ സ്ഥാപനത്തിന് അമ്പൂരി പഞ്ചായത്തിന്റെയോ ആരോഗ്യ വിഭാഗത്തിന്റെയോ അനുമതി യും ഉണ്ടായിരുന്നില്ലെന്നും ക ണ്ടെത്തി. മലീമസമായ 700 ലിറ്ററിലധികം തേനാണ് പിടിച്ചെ ടുത്തത്. റെയ്ഡിനെത്തിയ ഹെല്‍ത്ത് അധികൃതരോട് ഉടമ ബാബുരാജ് തർക്കത്തിൽ ഏർപ്പെ ട്ടെങ്കിലും പോലീസ് ഇടപെട്ട തോടെ ഇയാൾ പിന്മാറി. അമ്പൂരി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
വെറ്ററിനറി വകുപ്പും ഫുഡ് സേഫ്റ്റി വിഭാഗവും പഞ്ചായത്തും പോലീസും ഒന്നിച്ചു നടത്തിയ പരിശോധനയാണ് വിജയം കണ്ടത്.