കൊച്ചി: ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരം മുറിയിൽ ഐജി ശ്യാം സുന്ദർ കയറിയ സംഭവത്തിൽ താക്കീതുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ആവർത്തിക്കരുതെന്ന് താക്കീത് നൽകിയ കോടതി അങ്ങോട്ടേക്ക് മറ്റാർക്കും പ്രവേശനമില്ലെന്ന് അറിയിച്ചു.
ഡിസംബര്‍ 11ന് ശബരിമല പോലീസ് ജോയിന്റ് കോർഡിനേറ്ററാണ് ഭണ്ഡാരം കാണാൻ കയറിയത്. ഐജിയുടെ സന്ദർശനത്തിനെതിരെ ശബരിമല സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ഇടപെടൽ.
ശ്യാം സുന്ദറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യൂണിഫോമിലും സിവില്‍ ഡ്രസിലുമായി ഭണ്ഡാരം മുറിയില്‍ മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെ പ്രവേശിച്ചെന്നാണ് ഭണ്ഡാരം സ്പെഷ്യല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തത്.
വിഷയം ഗൗരവമുള്ളതാണെന്നും ഇത്തരം നടപടികൾ ഒഴിവാക്കണമെന്നും സ്പെഷ്യല്‍ കമ്മീഷണര്‍ ആര്. ജയകൃഷ്ണന് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ കര്‍ശനമായ താക്കീതാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്.