Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Signal Light

Pathanamthitta

കു​മ്പ​ഴ​യി​ല്‍ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍​ലൈ​റ്റ്


കു​മ്പ​ഴ: നി​ര​ന്ത​ര​മാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും പ​രി​ഹാ​ര​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​മ്പ​ഴ ജം​ഗ്ഷ​നി​ല്‍ സ്ഥാ​പി​ച്ച ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ ലൈ​റ്റ് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യി. സി​ഗ്‌​ന​ല്‍ ലൈ​റ്റി​ന്‍റെ സ്വി​ച്ച്ഓ​ണ്‍ ക​ര്‍​മം അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​മ്പ​ഴ ജം​ഗ്ഷ​നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വ​ര്‍​ധി​ച്ച തി​ര​ക്കും വി​വി​ധ ദി​ശ​ക​ളി​ല്‍​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത പ്ര​വേ​ശ​ന​വും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ച് ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ല​ത്തും തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലും ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം വ​ലി​യ വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ ലൈ​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി എം​എ​ല്‍​എ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത്.

ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.​ആ​ര്‍. അ​ര​വി​ന്ദാ​ക്ഷ​ന്‍ നാ​യ​ര്‍, അം​ബി​ക വേ​ണു, നെ​ജിം രാ​ജ​ന്‍, ജോ​യ​മ്മ സൈ​മ​ണ്‍, ബി​ബി​ന്‍ ബേ​ബി, എ​ഡി​എം രാ​ജ​ല​ക്ഷ്മി, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റോ​ജി പോ​ള്‍ ഡാ​നി​യേ​ല്‍, ആ​ര്‍​ടി​ഒ സി. ​ശ്യാം, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, കെ. ​ജാ​സിം​കു​ട്ടി, ദീ​പു ഉ​മ്മ​ന്‍, എം​വി​ഐ രാം​കു​മാ​ര്‍, അ​ജി​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പി​ഡ​ബ്ല്യു​ഡി, ട്രാ​ഫി​ക് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Latest News

Corehub Up