Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Silver Jewellery

വെ​ള്ളി​യാ​ഭ​ര​ണ ക​ട​ക​ൾ​ക്കും ര​ക്ഷ​യി​ല്ല; വ​ണ്ടൂ​രി​ൽ വെ​ള്ളി​യാ​ഭ​ര​ണ ക​ട​യി​ൽ മോ​ഷ​ണം, ര​ണ്ട് കി​ലോ​യോ​ളം കവർന്നു

മ​ല​പ്പു​റം: മ​ല​പ്പു​റം വ​ണ്ടൂ​രി​ൽ വെ​ള്ളി​യാ​ഭ​ര​ണ ക​ട​യി​ൽ മോ​ഷ​ണം. മാ​സ്കും തൊ​പ്പി​യും വെ​ച്ച ക​ള്ള​ൻ അ​തി​വി​ദ​ഗ്ധ​മാ​യാ​ണ് ക​ട​യു​ടെ അ​ക​ത്ത് ക​ട​ന്ന​ത്. ര​ണ്ട് കി​ലോ വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു. വ​ണ്ടൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് മാ​ത്ര​മ​ല്ല വെ​ള്ളി​യാ​ഭ​ര​ണ ക​ട​ക​ൾ​ക്കും ര​ക്ഷ​യി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് മ​ല​പ്പു​റം വ​ണ്ടൂ​രി​ലെ വെ​ള്ളി​യാ​ഭ​ര​ണ ക​ട​യി​ൽ ക​ള്ള​ൻ എ​ത്തി​യ​ത്. ക​ട​യു​ടെ ഭി​ത്തി തു​ര​ന്ന് അ​തി​വി​ദ​ഗ്ധ​മാ​യാ​ണ് ക​ട​യ്ക്ക് അ​ക​ത്തു ക​യ​റി​യ​ത്. ഒ​രാ​ൾ​ക്ക് ശ്ര​മ​ക​ര​മാ​യി ക​ട​ക്കാ​ൻ പാ​ക​ത്തി​ൽ ഭി​ത്തി പൊ​ളി​ച്ചി​ട്ടു​ണ്ട്. ഡി​സ്പ്ലേ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു. ഏ​ക​ദേ​ശം ര​ണ്ട് കി​ലോ​യോ​ളം ആ​ഭ​ര​ണം മോ​ഷ​ണം പോ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

മോ​ഷ​ണ ദൃ​ശ്യം സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും മു​ഖ​ത്തെ മാ​സ്കും തൊ​പ്പി​യും കാ​ര​ണം ആ​ളെ തി​രി​ച്ച​റി​യാനാ​യി​ട്ടി​ല്ല. സ​മീ​പ​ത്തെ മ​റ്റു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം ശേ​ഖ​രി​ച്ച് വ​ണ്ടൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Latest News

Corehub Up