Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Silver Market

വി​പ​ണി​യി​ലെ വെള്ളിയിൽ വ്യാജൻമാർ

മും​​ബൈ: വി​​ല​​യേ​​റി​​യ ലോ​​ഹ​​മാ​​യ വെ​​ള്ളി​​യു​​ടെ വി​​ല​​യി​​ലു​​ണ്ടാ​​യ കു​​ത്ത​​നെ​​യു​​ള്ള വ​​ർ​​ധ​​ന​​യും അ​​തി​​നാ​​യു​​ള്ള ശ​​ക്ത​​മാ​​യ നി​​ക്ഷേ​​പ ആ​​വ​​ശ്യ​​ക​​ത​​യും ചൂ​​ഷ​​ണം ചെ​​യ്യാ​​ൻ വ്യാ​​ജന്മാ​​ർ ശ്ര​​മി​​ക്കു​​ന്ന​​തി​​നാ​​ൽ, ഗു​​ണ​​നി​​ല​​വാ​​രം കു​​റ​​ഞ്ഞ വെ​​ള്ളി​​ക്ക​​ട്ടി​​ക​​ളും നാ​​ണ​​യ​​ങ്ങ​​ളും ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ വ​​ൻ​​തോ​​തി​​ൽ നി​​റ​​യു​​ന്നു.

വ്യാ​​പ​​ക​​മാ​​യ വ്യാ​​ജ​​നി​​ർ​​മാ​​ണ​​ത്തെ​​ക്കു​​റി​​ച്ചും ഗു​​ണ​​നി​​ല​​വാ​​ര മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളി​​ലെ വീ​​ഴ്ച​​ക​​ളെ​​ക്കു​​റി​​ച്ചും വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യി​​ലു​​ള്ള​​വ​​ർ​​ക്കി​​ട​​യി​​ൽ വ​​ലി​​യ ആ​​ശ​​ങ്ക​​യാ​​ണ് ഉ​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​യി ശ​​ക്ത​​മാ​​യ സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ൾ ആ​​വ​​ശ്യ​​മാ​​ണെ​​ന്ന് വെ​​ള്ളി ശു​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​വ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

ഗു​​ണ​​നി​​ല​​വാ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ആ​​ശ​​ങ്ക​​ക​​ൾ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി വെ​​ള്ളി ഉ​​ത്​​പ​​ന്ന​​ങ്ങ​​ൾ​​ക്ക് ഹാ​​ൾ​​മാ​​ർ​​ക്കിം​​ഗ് നി​​ർ​​ബ​​ന്ധ​​മാ​​ക്കാ​​ൻ ബ്യൂ​​റോ ഓ​​ഫ് ഇ​​ന്ത്യ​​ൻ സ്റ്റാ​​ൻ​​ഡേ​​ർ​​ഡ്സ് ത​​യാ​​റാ​​ക​​ണ​​മെ​​ന്നാ​​ണ് ഇ​​വ​​രു​​ടെ ആ​​വ​​ശ്യം. കൂ​​ടു​​ത​​ൽ സു​​താ​​ര്യ​​ത കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നാ​​യി വെ​​ള്ളി ശു​​ദ്ധീ​​ക​​ര​​ണ​​ശാ​​ല​​ക​​ൾ​​ക്ക് നി​​ർ​​ബ​​ന്ധി​​ത ലൈ​​സ​​ൻ​​സിം​​ഗ് ഏ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും ഇ​​വ​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​ണ്ട്.

2025 സെ​​പ്റ്റം​​ബ​​ർ മു​​ത​​ൽ വെ​​ള്ളി​​ക്ക് ഹാ​​ൾ​​മാ​​ർ​​ക്കിം​​ഗ് നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും, വ​​ലി​​യൊ​​രു വി​​ഭാ​​ഗം ജു​​വ​​ല​​റി​​ക​​ളും ഇ​​ത് പാ​​ലി​​ക്കു​​ന്ന​​തി​​ൽ വീ​​ഴ്ച വ​​രു​​ത്തു​​ന്നു​​ണ്ടെ​​ന്നാ​​ണ് വ്യ​​വ​​സാ​​യ രം​​ഗ​​ത്തെ പ്ര​​മു​​ഖ​​ർ പ​​റ​​യു​​ന്ന​​ത്.

റീ​​ട്ടെ​​യി​​ൽ വി​​പ​​ണി​​ക​​ളി​​ൽ വി​​ൽ​​ക്ക​​പ്പെ​​ടു​​ന്ന വെ​​ള്ളി​​ക്ക​​ട്ടി​​ക​​ളു​​ടെ​​യും നാ​​ണ​​യ​​ങ്ങ​​ളു​​ടെ​​യും വ​​ലി​​യൊ​​രു പ​​ങ്ക് ശു​​ദ്ധി മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് പ്രെ​​ഷ്യ​​സ് മെ​​റ്റ​​ൽ​​സ് റി​​ഫൈ​​ന​​റീ​​സ് ഫോ​​റം പ്ര​​സി​​ഡ​​ന്‍റ് ജ​​യിം​​സ് ജോ​​സ് അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്ന​​ത്.

“വി​​പ​​ണി​​യി​​ൽ ല​​ഭ്യ​​മാ​​കു​​ന്ന ഭൂ​​രി​​ഭാ​​ഗം വെ​​ള്ളി ഉ​​ൽ​​പ​​ന്ന​​ങ്ങ​​ളി​​ലും നി​​ക്ക​​ൽ, കാ​​ഡ്മി​​യം, ഈ​​യം തു​​ട​​ങ്ങി​​യ നി​​രോ​​ധി​​ത മൂ​​ല​​ക​​ങ്ങ​​ൾ അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണ് ഫീ​​ൽ​​ഡ് ത​​ല​​ത്തി​​ലു​​ള്ള പ​​ഠ​​ന​​ങ്ങ​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്”. അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

രാ​​ജ്യ​​ത്തെ വെ​​ള്ളി ആ​​ഭ​​ര​​ണ​​ങ്ങ​​ളു​​ടെ​​യും ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ളു​​ടെ​​യും നി​​ർ​​മാ​​ണ​​ത്തി​​ൽ ജ​​യ്പു​​ർ, ആ​​ഗ്ര, സേ​​ലം, രാ​​ജ്കോ​​ട്ട്, കോ​​ലാ​​പുർ, ക​​ട്ട​​ക്ക് തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ വ്യ​​വ​​സാ​​യ കേ​​ന്ദ്ര​​ങ്ങ​​ളെ നി​​ല​​വി​​ലെ ഈ ​​ഗു​​ണ​​നി​​ല​​വാ​​ര പ്ര​​തി​​സ​​ന്ധി കാ​​ര്യ​​മാ​​യി ബാ​​ധി​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​ർ ക​​രു​​തു​​ന്ന​​ത്.

ഉ​​പ​​ഭോ​​ഗം കൂ​​ടു​​ത​​ൽ; പ​​രി​​ശോ​​ധ​​ന പ​​രി​​മി​​തം

ഇ​​ന്ത്യ​​യി​​ലെ വാ​​ർ​​ഷി​​ക വെ​​ള്ളി ഉ​​പ​​ഭോ​​ഗം 7,000 ട​​ണ്ണോ​​ള​​മാ​​ണ്. എ​​ന്നാ​​ൽ ഇ​​തി​​ന്‍റെ ഗു​​ണ​​നി​​ല​​വാ​​രം പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ ഇ​​പ്പോ​​ഴും പ​​രി​​മി​​ത​​മാ​​ണ്; വെ​​ള്ളി പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നും ഹാ​​ൾ​​മാ​​ർ​​ക്ക് ചെ​​യ്യു​​ന്ന​​തി​​നു​​മാ​​യി രാ​​ജ്യ​​ത്ത് ആ​​കെ 286 കേ​​ന്ദ്ര​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണു​​ള്ള​​ത്. പ്ര​​തി​​വ​​ർ​​ഷം 800-850 ട​​ണ്‍ മാ​​ത്രം കു​​റ​​ഞ്ഞ ഉ​​പ​​ഭോ​​ഗ​​മു​​ള്ള സ്വ​​ർ​​ണ​​ത്തി​​ന് 1,595 ഹാ​​ൾ​​മാ​​ർ​​ക്കിം​​ഗ് കേ​​ന്ദ്ര​​ങ്ങ​​ളാ​​ണ് രാ​​ജ്യ​​ത്തു​​ള്ള​​ത്.

പ​​രി​​ശോ​​ധ​​നാ സൗ​​ക​​ര്യ​​ങ്ങ​​ളി​​ലെ കു​​റ​​വും നി​​ർ​​മാ​​ണ​​ത്തി​​നാ​​യി പ​​ഴ​​യ വെ​​ള്ളി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തും ഒ​​ത്തു​​ചേ​​രു​​ന്പോ​​ഴാ​​ണ് ആ​​ഭ​​ര​​ണ​​ങ്ങ​​ളി​​ലും ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ളി​​ലും ഈ​​യം, കാ​​ഡ്മി​​യം തു​​ട​​ങ്ങി​​യ സു​​ര​​ക്ഷി​​ത​​മ​​ല്ലാ​​ത്ത മൂ​​ല​​ക​​ങ്ങ​​ൾ ക​​ല​​രാ​​ൻ ഇ​​ട​​യാ​​കു​​ന്ന​​തെ​​ന്ന് ഈ ​​രം​​ഗ​​ത്തു​​ള്ള​​വ​​ർ പ​​റ​​യു​​ന്ന​​ത്.

ഇ​​ന്ത്യ​​യി​​ൽ വി​​ൽ​​ക്ക​​പ്പെ​​ടു​​ന്ന വെ​​ള്ളി​​യു​​ടെ 50 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​ക​​വും പൂ​​ജാ സാ​​ധ​​ന​​ങ്ങ​​ൾ, വി​​ള​​ക്കു​​ക​​ൾ, പാ​​ത്ര​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ രൂ​​പ​​ത്തി​​ലാ​​ണ്. ഇ​​ത് ഗു​​ണ​​നി​​ല​​വാ​​ര മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ളു​​ടെ ആ​​ഴം വീ​​ണ്ടും വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.

ക്ഷേ​​ത്ര​​ങ്ങ​​ളി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന വെ​​ള്ളി വ​​ഴി​​പാ​​ടു​​ക​​ൾ പ​​ല​​പ്പോ​​ഴും നി​​ശ്ചി​​ത ഗു​​ണ​​നി​​ല​​വാ​​ര​​ത്തി​​ന് താ​​ഴെ​​യാ​​ണെ​​ന്നും പ്രെ​​ഷ്യ​​സ് മെ​​റ്റ​​ൽ​​സ് റി​​ഫൈ​​ന​​റീ​​സ് ഫോ​​റം ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചി​​ട്ടു​​ണ്ട്. അം​​ഗീ​​കൃ​​ത ശു​​ദ്ധീ​​ക​​ര​​ണ​​ശാ​​ല​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ഹാ​​ൾ​​മാ​​ർ​​ക്ക് ചെ​​യ്ത വെ​​ള്ളി ക​​ട്ട​​ക​​ളു​​ടെ ല​​ഭ്യ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​ത് ഈ ​​പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കാ​​നും വി​​പ​​ണി​​യി​​ലെ വി​​ശ്വാ​​സ്യ​​ത ശ​​ക്തി​​പ്പെ​​ടു​​ത്താ​​നും സ​​ഹാ​​യി​​ക്കു​​മെ​​ന്ന് ഫോ​​റം നി​​ർ​​ദേ​​ശി​​ച്ചു.

അ​​തേ​​സ​​മ​​യം, വി​​ത​​ര​​ണ​​ത്തി​​ൽ ഏ​​കീ​​ക​​ര​​ണം കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നാ​​യി എം​​സി​​എ​​ക്സ്, ബി​​എ​​സ്ഇ, എ​​ൻ​​എ​​സ്ഇ തു​​ട​​ങ്ങി​​യ ക​​മ്മോ​​ഡി​​റ്റി എ​​ക്സ്ചേ​​ഞ്ചു​​ക​​ൾ ഗു​​ണ​​നി​​ല​​വാ​​രം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ വെ​​ള്ളി ക​​ട്ട​​ക​​ൾ ത​​ങ്ങ​​ളു​​ടെ ട്രേ​​ഡിം​​ഗ് പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ വ​​ഴി അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ ഒ​​രു​​ങ്ങു​​ക​​യാ​​ണ്.

ക​​മ്മോ​​ഡി​​റ്റി എ​​ക്സ്ചേ​​ഞ്ചു​​ക​​ളി​​ലേ​​ക്ക് നി​​ക്ഷേ​​പ​​യോ​​ഗ്യ​​മാ​​യ വെ​​ള്ളി​​ക്ക​​ട്ടി​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​നാ​​യി ഇ​​ന്ത്യ​​ക്ക് ലോ​​കോ​​ത്ത​​ര നി​​ല​​വാ​​ര​​മു​​ള്ള വെ​​ള്ളി ശു​​ദ്ധീ​​ക​​ര​​ണ​​ശാ​​ല​​ക​​ൾ ആ​​വ​​ശ്യ​​മു​​ണ്ടെ​​ന്ന് ജ​​യിം​​സ് ജോ​​സ് പ​​റ​​ഞ്ഞു.

Latest News

Corehub Up