Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sinks Off

ഒ​മാ​ൻ തീ​ര​ത്ത് ഇ​ന്ത്യ​ൻ എ​ണ്ണ​ക്ക​പ്പ​ൽ മു​ങ്ങി; ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി

ദു​​​​ബാ​​​​യ്: ഒ​​​​മാ​​​​ൻ തീ​​​​ര​​​​ത്ത് മു​​​​ങ്ങി​​​​യ ഇ​​​​ന്ത്യ​​​​ൻ എ​​​​ണ്ണ​​​​ക്ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്ന് ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

ഇ​​​​ന്ത്യ​​​​ൻ പ​​​​താ​​​​ക​​​​യു​​​​ള്ള വി​​​​രാ​​​​ട് 1 എ​​​​ണ്ണ​​​​ക്ക​​​​പ്പ​​​​ലാ​​​​ണ് റാ​​​​സ് അ​​​​ൽ ഹ​​​​ദി​​​​നു സ​​​​മീ​​​​പം മു​​​​ങ്ങി​​​​യ​​​​ത്. എ​​​​ൻ​​​​ജി​​​​ൻ ത​​​​ക​​​​രാ​​​​റാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്ന് പ​​​​റ​​​​യു​​​​ന്നു.

റാ​​​​സ് അ​​​​ൽ ഹ​​​​ദി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം 80 നോ​​​​ട്ടി​​​​ക്ക​​​​ൽ മൈ​​​​ൽ അ​​​​ക​​​​ലെ​​യാ​​​​ണു സം​​​​ഭ​​​​വം. ക​​​​പ്പ​​​​ലി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​യ 14 പേ​​​​രെ​​​​യും ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ നേ​​​​വിയു​​​​ടെ പി-8 ​​​​വി​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്നും റ​​​​ബ​​​​ർ​​​​ബോ​​​​ട്ട് ഇ​​​​ട്ടു​​​​ന​​​​ൽ​​​​കി​​​​യാ​​​​ണ് ക​​​​പ്പ​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ഒ​​​​മാ​​​​ൻ തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ സേ​​​​ന​​​​യും മ​​​​റ്റ് സ​​​​മു​​​​ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളും ചേ​​​​ർ​​​​ന്ന് തെ​​​​ര​​​​ച്ചി​​​​ൽ, ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Latest News

Corehub Up