ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യുറോളജി വിഭാഗത്തില്‍ അധ്യാപക ഡോക്ടര്‍മാരുടെ അഭാവം. ആറു അധ്യാപക ഡോക്ടര്‍മാര്‍ വേണ്ട സ്ഥാനത്ത് രണ്ട് ഡോക്ടര്‍മാർ മാത്രമാണുള്ളത്.യൂറോളജി ഒപി ദിവസങ്ങളില്‍ 400ല്‍പ്പരം രോഗികളാണ് എത്തുന്നത്.
ഇവരെ പരിശോധിക്കുന്നതിനൊപ്പം ഓപ്പറേഷൻ ദിവസങ്ങളിൽ അതും നടത്തണം. ഇതിനുപുറമേയാണ് വിദ്യാർഥികൾക്ക് ക്ലാസെടുക്കേണ്ടത്. നിലവിൽ യൂറോളജി വിഭാഗത്തില്‍ ഒമ്പതു വിദ്യാര്‍ഥികളുണ്ട്. മറ്റു വിഭാഗങ്ങളുടെ സ്ഥിതിയും സമാനമാണ്. ഗൈനക്കോളജി വിഭാഗത്തിലും ആറ് ഡോക്ടര്‍മാരുടെ പോരായ്മ നേരിടുന്നുണ്ട്.
റുമറ്റോളജി വിഭാഗത്തിലും ഡോക്ടറില്ലാത്ത സ്ഥിതിയാണ്. പല വിഭാഗത്തിലും അധ്യാപക ഡോക്ടര്‍മാരുടെ അഭാവം രോഗികളുടെ ചികിത്സയേയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തെയും ബാധിച്ചിരിക്കുകയാണ്.