കൊച്ചി: എറണാകുളം ജില്ലയിൽ ആറു സീറ്റിൽ എൻഡിഎ വിജയിക്കുമെന്ന് ട്വന്റി 20 ചെയർമാൻ സാബു ജേക്കബ്. കുന്നത്തുനാട് 2021ൽ പറ്റിയ അബദ്ധം വോട്ടർമാർ തിരുത്തും.
ബൂത്തുകളിലെ വലിയ നിര ട്വന്റി 20യുടെ വിജയത്തിന്റെ സൂചനയാണ്. എൻഡിഎയുടെ ഭാഗമായി മത്സരിക്കുന്നത് വലിയ മുന്നേറ്റമുണ്ടാക്കും.എൻഡിഎയുടെ വൻ മുന്നേറ്റത്തിലൂടെ കേരളത്തിന്റെ രാഷ്ട്രീയചരിത്രം മാറും.
ട്വന്റി 20 എത്തിയതിലൂടെ എൻഡിഎയ്ക്കു കേരളത്തിലാകെ വലിയ നേട്ടമുണ്ടാകും. തങ്ങളുടെ മുന്നേറ്റംകൊണ്ടു യുഡിഎഫിന്റെ വോട്ടുകൾ കുറഞ്ഞാൽ അവരുടെ കൈയിലിരിപ്പ് മോശമായതുകൊണ്ടാണെന്നും സാബു ജേക്കബ് പറഞ്ഞു.