Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sky Walk

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ര​ട്ടെ... ആ​കാ​ശ​പാ​ത ആ​റു​മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കും: തി​രു​വ​ഞ്ചൂ​ർ

കോ​ട്ട​യം: 10 വ​ർ​ഷം മു​ൻ​പ് തൂ​ൺ നാ​ട്ടി​യ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ആ​കാ​ശ​പാ​ത പ​ദ്ധ​തി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മു​ൻ​മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ.

കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ആ​കാ​ശ​പ്പാ​ത പ​ദ്ധ​തി​ക്ക് ശാ​പ​മോ​ക്ഷം ന​ൽ​കാ​ൻ യു​ഡി​എ​ഫ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ഗാ​ന്ധി​മ​ണ്ഡ​പം എ​ന്ന പേ​രി​ൽ ര​ണ്ട് നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന ആ​കാ​ശ​പാ​ത​യു​ടെ മു​ക​ളി​ൽ വ്യൂ ​പോ​യി​ന്‍റ് അ​ട​ക്കം സ്ഥാ​പി​ച്ച് പ​ദ്ധ​തി പു​തി​യ രൂ​പ​ത്തി​ലാ​ണ് ന​ട​പ്പാ​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​കാ​ശ​പ്പാ​ത ന​ട​പ്പാ​ക്ക​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി​യു​ടെ ക​രാ​ർ ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്ക് കൊ​ടു​ക്ക​ണ​മെ​ന്ന നി​ർ​ബ​ന്ധ ബു​ദ്ധി​യാ​ണ് നി​ല​വി​ൽ നി​ർ​മാ​ണം വൈ​കാ​ൻ കാ​ര​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ൽ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണ് ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ൾ പ​ര​സ്പ​രം പ​ഴി​ചാ​രി നി​ര​വ​ധി ആ​രോ​പ​ണ​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു.

പ​ദ്ധ​തി മു​ട​ങ്ങി​ക്ക​ട​ക്കു​ന്ന​ത് എം​എ​ൽ​എ​യു​ടെ കു​റ്റം കൊ​ണ്ടാ​ണെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ വാ​ദം. പ​ദ്ധ​തി​ക്ക് തു​ര​ങ്കം വ​ച്ച് 10 വ​ർ​ഷം ഭ​രി​ച്ച ഇ​ട​ത് സ​ർ​ക്കാ​രു​ക​ളാ​ണെ​ന്ന് തി​രു​വ​ഞ്ചൂ​രും ആ​രോ​പി​ക്കു​ന്നു.

Latest News

Corehub Up