Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Slaughterhouse

Kannur

അ​റ​വു​ശാ​ല​യി​ൽ​നി​ന്ന് പോ​ത്തു​ക​ളെ ക​വ​ർ​ന്ന ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പ​യ്യാ​വൂ​ർ: മ​ല​യോ​ര​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​റ​വി​നാ​യി എ​ത്തി​ക്കു​ന്ന പോ​ത്തു​ക​ളെ രാ​ത്രി​യി​ൽ മോ​ഷ്ടി​ച്ചു ക​ട​ത്തു​ന്ന അ​ന്ത​ർ സം​സ്ഥാ​ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ.
ക​ർ​ണാ​ട​ക​യി​ലെ ഹാ​സ​ൻ സ്വ​ദേ​ശി​ക​ളാ​യ അ​സ്ഹ​ർ ഹു​സൈ​ൻ (36), ഇ​മ്രാ​ൻ അ​ലി (34) എ​ന്നി​വ​രെ​യാ​ണ് പ​യ്യാ​വൂ​ർ എ​സ്ഐ ട്വി​ങ്കി​ൾ ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
പ​യ്യാ​വൂ​ർ ചാ​ച്ച​മ്മ ജം​ഗ്ഷ​നി​ലെ "ഡെ​യ്‌​ലി ഫ്ര​ഷ് ' എ​ന്ന മാം​സ വി​ല്പ​ന കേ​ന്ദ്ര​ത്തി​ലെ പോ​ത്തു​ക​ളെ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ സ​മാ​ന മോ​ഷ​ണ​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
ക​ർ​ണാ​ട​ക കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ൻ​സം​ഘ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.
ഇ​തേ​ത്തു​ട​ർ​ന്ന് ത​ളി​പ്പ​റ​ന്പ് പോ​ലീ​സും ഹാ​സ​നി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

Latest News

Corehub Up