Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sleep

ക​ഴു​ത്തി​ൽ ഇ​ല​ക്ട്രി​ക് ഹോ​ട്ട് വാ​ട്ട​ർ ബാ​ഗ് വ​ച്ച് ഉ​റ​ങ്ങി; വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ൽ ഹോ​ട്ട് വാ​ട്ട​ർ ബാ​ഗി​ൽ നി​ന്നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വ് മ​രി​ച്ചു. എ​ൻ​ജി​നീ​യ​റാ​യ രോ​ഹ​ൻ കു​ബാ​ഡി​യാ​യാ​ണ് (30) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി പൂ​ന​യി​ലെ സോം​നാ​ഥി​ൽ വാ​ട​ക​വീ​ടെ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. രോ​ഹ​ന്‍റെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വ​രം പു​റ​ത്തു​വ​ന്ന​ത്. പ​ല​ത​വ​ണ വി​ളി​ച്ചി​ട്ടും മ​റു​പ​ടി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​ട​മ​യെ​ത്തി വീ​ട് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ രോ​ഹ​നെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴു​ത്തി​ൽ ഇ​ല​ക്ട്രി​ക് ഹോ​ട്ട് വാ​ട്ട​ർ ബാ​ഗ് വ​ച്ച് കി​ട​ന്നു​റ​ങ്ങി​യ ഇ​ദ്ദേ​ഹ​ത്തി​ന് ബാ​ഗി​ൽ നി​ന്നും ഷോ​ക്കേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്താ​യി ര​ക്ത​ക്ക​റ​ക​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

District News

വ​ന്യ​ജീ​വി ആ​ക്ര​മ​ണം; ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട് ഇ​ട​മ​ല​ക്കു​ടി

മൂ​ന്നാ​ര്‍: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ പൊ​റു​തി മു​ട്ടി സം​സ്ഥാ​ന​ത്തെ ആ​ദ്യ ഗോ​ത്ര​വ​ര്‍​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യി​ലെ നി​വാ​സി​ക​ള്‍.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡ്ഡ​ലി​പ്പാ​റ​ക്കു​ടി സ്വ​ദേ​ശി​യാ​യ കാ​മ​രാ​ജി​ന്‍റെ വീ​ട് കാ​ട്ടാ​ന ത​ക​ര്‍​ത്തി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് കു​ടും​ബം വ​ലി​യ ദു​ര​ന്ത​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെട്ട​ത്. ബ​ന്ധു​വിന്‍റെ വീ​ടി​ലാ​ണ് ഇ​പ്പോ​ള്‍ താ​ത്കാലി​ക​മാ​യി ഈ ​കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും കു​ടി​യി​ല്‍ സു​ര​ക്ഷി​ത​മാ​യി ഉ​റ​ങ്ങാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത ഭീ​തി​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

കാ​ട്ടാ​ന​ക​ള്‍ കു​ടി​യി​ലേ​ക്കു പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ന്‍ വ​നം വ​കു​പ്പി​ന്‍റെ ഫാം ​ഗാ​ര്‍​ഡ​ന്‍ പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ഇ​വി​ടെ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​തി​നു​പു​റ​മേ, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൃ​ഷി​സ്ഥ​ല​ങ്ങ​ള്‍ ന​ശി​പ്പി​ക്ക​പ്പെ​ടു​മ്പോ​ള്‍ വ​നംവ​കു​പ്പി​ല്‍നി​ന്ന് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ക​ര്‍​ഷ​ക​ര്‍​ക്കു ല​ഭി​ക്കാ​റി​ല്ല​ന്നും ഇ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു

 

National

അ​മ്മ​യ്ക്കി​നി ഉ​റ​ങ്ങാം; രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ ജ​യി​ച്ചു

മും​ബൈ: പാ​റ്റ പ്ര​ക്ഷോ​ഭ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ വീ​ണ​തി​ന്‍റെ ആ​ഹ്ലാ​ദം ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ് രാ​ജ്യ​ത്തെ ജെ​ൻ​സി​ക​ൾ. എ​ന്നാ​ൽ, പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ പാ​റ്റ പ്ര​ധാ​നി അ​ഭി​ജി​ത് ദീ​പ്കെ​യു​ടെ വീ​ട്ടി​ൽ മാ​താ​പി​താ​ക്ക​ൾ ആ​ശ്വാ​സ​ത്ത​ണ​ലി​ലാ​ണ്.

പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ മു​ന്ന​ണി​യി​ലേ​ക്കു മ​ക​ൻ പോ​യ​പ്പോ​ൾ മു​ത​ൽ ദീ​പ്കെ​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. മ​ക​ന് അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ക്ക​രു​തേ എ​ന്ന പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്നു കു​ടും​ബം. ഉ‌​ട​നെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​ൻ മ​ക​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് അ​മ്മ അ​നി​ത ദീ​പ്കെ ക​ണ്ണീ​രോ​ടെ പ​റ​ഞ്ഞു;

"അ​വ​ൻ എ​ത്തി​യി​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ൾ​പോ​യി അ​വ​നെ കൊ​ണ്ടു​വ​രും. അ​വ​ന് ആ​ര​തി ഉ​ഴി​യും. അ​വ​ന്‍റെ സ​ത്യ​സ​ന്ധ​ത വി​ജ​യി​ച്ചു. താ​ൻ അ​ങ്ങേ​യ​റ്റം ആ​ഹ്ലാ​ദ​വ​തി​യാ​ണ്’’-​അ​നി​ത പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ലെ വീ​ട്ടി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ വി​ഷ​യ​ത്തി​ൽ സ​മ​രം പ്ര​ഖ്യാ​പി​ച്ചാ​ണ് അ​ഭി​ജി​ത് വി​ദേ​ശ​ത്തു​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​തു മു​ത​ൽ ത​നി​ക്ക് ഉ​റ​ങ്ങാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ശ​ങ്ക​യി​ലാ​യി​രു​ന്നെ​ന്നും അ​നി​ത പ​റ​യു​ന്നു. എ​ല്ലാ സ​മ​യ​ത്തും ഭ​യ​മാ​യി​രു​ന്നു, ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ളാ​യി​രു​ന്നു. വി​ഷ​മി​പ്പി​ക്കു​ന്ന വീ​ഡി​യോ കാ​ണു​മോ​യെ​ന്ന് ഭ​യ​ന്ന് എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഫോ​ണി​ലേ​ക്ക് നോ​ക്കാ​ൻ പോ​ലും ഭ​യ​പ്പെ​ട്ടു. അ​വ​ൻ സു​ര​ക്ഷി​ത​നാ​ണോ​യെ​ന്ന​റി​യാ​ൻ അ​വ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ക്കും- അ​നി​ത പ​റ​ഞ്ഞു.

ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി​യെ യു​വാ​ക്ക​ളു​ടെ വി​ജ​യ​മെ​ന്നു വി​ശേ​ഷി​പ്പി​ച്ച അ​നി​ത ആ​യി​ര​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ സ​മ​രം വി​ജ​യി​പ്പി​ക്കാ​ൻ അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ച​താ​യി പ​റ​ഞ്ഞു. മ​ക​ൻ സി​ജെ​പി രൂ​പ​വ​ത്ക​രി​ച്ച​തു​മു​ത​ൽ കു​ടും​ബം ഭ​യ​ത്തി​ലാ​യി​രു​ന്നെ​ന്ന് അ​ഭി​ജി​ത്തി​ന്‍റെ അ​ച്ഛ​ൻ ഭ​ഗ​വ​ൻ​റാ​വു ദീ​പ്കെ പ​റ​ഞ്ഞു.

അ​വ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ ഞ​ങ്ങ​ൾ എ​ല്ലാ​വ​രും ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​മെ​ന്ന് ഭ​യ​ന്ന് അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു വ​ര​രു​തെ​ന്ന് അ​വ​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ വീ​ട് വി​ട്ട് കൊ​ങ്ക​ണി​ൽ താ​മ​സി​ച്ചു. ശാ​രീ​രി​ക ഉ​പ​ദ്ര​വം ഉ​ണ്ടാ​കു​മെ​ന്ന് ഭീ​ഷ​ണി​ക​ളു​ണ്ടാ​യി​രു​ന്നു. പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ര​ണ്ട് ത​വ​ണ അ​വ​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ടു- ഭ​ഗ​വ​ൻ​റാ​വു പ​റ​ഞ്ഞു. അ​വ​ന്‍റെ അ​ടു​ത്ത രാ​ഷ്‌​ട്രീ​യ നീ​ക്കം എ​ന്താ​ണെ​ന്ന​റി​യി​ല്ല. പ​ക്ഷേ ഞാ​ൻ അ​വ​നോ​ടൊ​പ്പ​മു​ണ്ടാ​കും-​ഭ​ഗ​വ​ൻ​റാ​വു പ​റ​ഞ്ഞു.

Sports

ഹാ​ള​ണ്ടി​ന്‍റെ ക​രു​ത്തി​ന് പി​ന്നി​ൽ 6000 ക​ലോ​റി ഡ​യ​റ്റും ശാ​സ്ത്രീ​യ ഉ​റ​ക്ക​വും: ഫി​റ്റ്ന​സ് ര​ഹ​സ്യ​ങ്ങ​ൾ പു​റ​ത്ത്

ല​ണ്ട​ൻ: ലോ​ക ഫു​ട്ബോ​ളി​ലെ റി​ക്കാ​ർ​ഡു​ക​ൾ ഓ​രോ​ന്നാ​യി ത​ക​ർ​ത്തു മു​ന്നേ​റു​ന്ന നോ​ർ​വെ​യു​ടെ സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ എ​ർ​ലിം​ഗ് ഹാ​ള​ണ്ടി​ന്‍റെ അ​വി​ശ്വ​സ​നീ​യ​മാ​യ കാ​യി​ക​ക്ഷ​മ​ത​യ്ക്ക് പി​ന്നി​ലെ ര​ഹ​സ്യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​ന്നു. മൈ​താ​ന​ത്തെ ഹാ​ള​ണ്ടി​ന്‍റെ ക​രു​ത്തി​നും പി​ന്നി​ൽ അ​ദ്ദേ​ഹം ക​ർ​ശ​ന​മാ​യി പി​ന്തു​ട​രു​ന്ന സ​വി​ശേ​ഷ​മാ​യ ഭ​ക്ഷ​ണ​ക്ര​മ​വും ശാ​സ്ത്രീ​യ​മാ​യ ഉ​റ​ക്ക ശീ​ല​ങ്ങ​ളു​മാ​ണെ​ന്ന് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​ന് ആ​വ​ശ്യ​മു​ള്ള​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം ഊ​ർ​ജ്ജ​മാ​ണ് ഈ ​നോ​ർ​വീ​ജി​യ​ൻ താ​രം പ്ര​തി​ദി​നം ശ​രീ​ര​ത്തി​ലെ​ത്തി​ക്കു​ന്ന​ത്. മ​ത്സ​ര​ങ്ങ​ളി​ലും ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ങ്ങ​ളി​ലും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ ദി​വ​സ​വും 6000 ക​ലോ​റി വ​രെ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​മാ​ണ് ഹാ​ള​ണ്ട് ക​ഴി​ക്കു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത​മാ​യ ചി​ക്ക​നും പാ​സ്ത​യും ക​ഴി​ക്കു​ന്ന​തി​നേ​ക്കാ​ൾ, പ​ശു​വി​ന്‍റെ​യും പോ​ത്തി​ന്‍റെ​യും ഹൃ​ദ​യം, ക​ര​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ത്യേ​ക മാം​സാ​ഹാ​ര രീ​തി​യാ​ണ് താ​രം പി​ന്തു​ട​രു​ന്ന​ത്. ഇ​വ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഇ​രു​മ്പ്, വി​റ്റാ​മി​ൻ ബി ​എ​ന്നി​വ പേ​ശി​ക​ളു​ടെ ക​രു​ത്ത് വ​ർ​ദ്ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു.

സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന ഹാ​ള​ണ്ട്, പ്ര​ത്യേ​ക​മാ​യി ഫി​ൽ​ട്ട​ർ ചെ​യ്ത ശു​ദ്ധ​മാ​യ വെ​ള്ളം മാ​ത്ര​മാ​ണ് കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​ത്തി​നൊ​പ്പം ത​ന്നെ ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​യി ഹാ​ള​ണ്ട് കാ​ണു​ന്ന​ത് മി​ക​ച്ച ഉ​റ​ക്ക​ത്തെ​യാ​ണ്. താ​രം ദി​വ​സ​വും 11 മ​ണി​ക്കൂ​ർ ഉ​റ​ങ്ങും.

ഉ​റ​ക്ക​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കാ​ൻ അ​ത്യാ​ധു​നി​ക ശാ​സ്ത്രീ​യ മാ​ർ​ഗ്ഗ​ങ്ങ​ളാ​ണ് താ​രം സ്വീ​ക​രി​ക്കു​ന്ന​ത്. ഉ​റ​ങ്ങാ​ൻ പോ​കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പ് ത​ന്നെ മൊ​ബൈ​ൽ, ടി​വി എ​ന്നി​വ​യി​ൽ നി​ന്നു​ള്ള നീ​ല വെ​ളി​ച്ചം ക​ണ്ണു​ക​ളി​ലേ​ക്ക് അ​ടി​ക്കാ​തി​രി​ക്കാ​ൻ 'ബ്ലൂ ​ലൈ​റ്റ് ബ്ലോ​ക്കിം​ഗ്' ക​ണ്ണ​ട​ക​ൾ അ​ദ്ദേ​ഹം ധ​രി​ക്കു​ന്നു.

കൂ​ടാ​തെ, ശ​രീ​ര​ത്തി​ലെ മെ​ലാ​ടോ​ണി​ൻ ഹോ​ർ​മോ​ണു​ക​ളു​ടെ ഉ​ത്പാ​ദ​നം ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​ൻ ഉ​റ​ങ്ങു​ന്ന മു​റി​യി​ലെ വൈ​ഫൈ സം​വി​ധാ​ന​ങ്ങ​ളും മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും ഓ​ഫാ​ക്കാ​റു​മു​ണ്ട്.

പൂ​ർ​ണ​മാ​യും ഇ​രു​ണ്ട​തും ത​ണു​പ്പു​ള്ള​തു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഹാ​ള​ണ്ട് ഉ​റ​ങ്ങു​ന്ന​ത്. ത​ന്റെ ഉ​റ​ക്ക​ത്തി​ന്‍റെ ദൈ​ർ​ഘ്യ​വും ആ​ഴ​വും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ 'ഔ​റ റിം​ഗ്' പോ​ലു​ള്ള സ്മാ​ർ​ട്ട് ട്രാ​ക്കിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളും താ​രം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

കൃ​ത്യ​മാ​യ ഭ​ക്ഷ​ണ​വും ശാ​സ്ത്രീ​യ​മാ​യ വി​ശ്ര​മ​വും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഹാ​ള​ണ്ടി​ന്‍റെ
ഈ ​ക​ഠി​ന​മാ​യ അ​ച്ച​ട​ക്കം ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ധു​നി​ക ഫു​ട്ബോ​ളി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ സ്ട്രൈ​ക്ക​റാ​യി നി​ല​നി​ർ​ത്തു​ന്ന​ത്.

International

അ​ഫ്ഗാ​നി​ൽ പാ​ക് വ്യോ​മാ​ക്ര​മ​ണം; കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ 13 പേ​ർ മ​രി​ച്ചു

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പാ​ക്കി​സ്ഥാ​ന്‍ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 13 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 14 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ല്‍ 11 പേ​ര്‍ കു​ട്ടി​ക​ളാ​ണ്.

അ​ഫ്ഗാ​നി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ത്തി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് നേ​രെ വ്യോ​മാ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് താ​ലി​ബാ​ന്‍ ആ​രോ​പി​ച്ചു.

അ​ഫ്ഗാ​നി​ലെ ഖോ​സ്റ്റ്, കു​നാ​ര്‍, പാ​ക്തി​ക എ​ന്നീ പ്ര​വി​ശ്യ​ക​ളി​ലാ​ണ് ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ​തെ​ന്ന് താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വ​ക്താ​വ് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​ന്‍ വീ​ണ്ടും അ​ഫ്ഗാ​ന്‍ വ്യോ​മാ​തി​ര്‍​ത്തി ലം​ഘി​ച്ചു​വെ​ന്നും എ​ക്‌​സി​ല്‍ പ​ങ്കു​വ​ച്ച പോ​സ്റ്റി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

വി​ഷ​പു​ക ശ്വ​സി​ച്ച് മു​ത്ത​ശ​നും കൊ​ച്ചു​മ​ക്ക​ൾ​ക്കും ദാ​രു​ണാ​ന്ത്യം

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​രി​ൽ ബൈ​ക്കി​ൽ നി​ന്നു​ള്ള വി​ഷ പു​ക ശ്വ​സി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു. രാ​മ​ച​ന്ദ്ര​യ്യ (70), കൊ​ച്ചു​മ​ക്ക​ളാ​യ കാ​ർ​ത്തി​ക്ക് (15), ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​യ ച​ന്ദ​ന (എ​ട്ട്), ച​രി​ത (എ​ട്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രാ​മ​ച​ന്ദ്ര​യ്യ​യു​ടെ മ​ക​ൻ മു​ര​ളി​യു​ടെ ബൈ​ക്കി​ൽ നി​ന്നു​ള​ള വി​ഷ പു​ക​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​ത്. ത​ക​രാ​റി​ലാ​യി​രു​ന്ന ബൈ​ക്കി​ന്‍റെ എ​ഞ്ചി​ൻ രാ​ത്രി മു​ഴു​വ​ൻ സ്റ്റാ​ർ​ട്ട് ചെ​യ്തു വ​യ്ക്കാ​ൻ മെ​ക്കാ​നി​ക്ക് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ബൈ​ക്ക് വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ക്കു​ക​യും സ്റ്റാ​ർ​ട്ടാ​ക്കി വ​യ്ക്കു​ക​യും ചെ​യ്തു.

മു​ര​ളി​യും ഭാ​ര്യ​യും വീ​ടി​ന്‍റെ ടെ​റ​സി​ലും രാ​മ​ച​ന്ദ്ര​യ്യ​യും കൊ​ച്ചു​മ​ക്ക​ളും വീ​ടി​നു​ള്ളി​ലും ഉ​റ​ങ്ങാ​ൻ പോ​വു​ക​യും ചെ​യ്തു. വീ​ടി​ന്‍റെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും അ​ട​ച്ചി​രു​ന്ന​തി​നാ​ൽ ബൈ​ക്കി​ൽ നി​ന്നു​ള്ള പു​ക വീ​ട് മു​ഴു​വ​ൻ നി​റ​ഞ്ഞു. വാ​ഹ​ന​ത്തി​ൽ നി​ന്ന് വ​ന്ന കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് ശ്വ​സി​ച്ചാ​ണ് നാ​ല് പേ​രും ശ്വാ​സം​മു​ട്ടി മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്.

National

ഉ​റ​ക്ക​ത്തി​നി​ടെ മാ​താ​പി​താ​ക്ക​ൾ​ക്കി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ ഞെ​രു​ങ്ങി; 26 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​റോ​ഹ​യി​ൽ ഉ​റ​ക്ക​ത്തി​നി​ടെ മാ​താ​പി​താ​ക്ക​ൾ​ക്കി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ ഞെ​രു​ങ്ങി 26 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം.

സ​ദ്ദാം അ​ബ്ബാ​സി- അ​സ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സു​ഫി​യാ​നാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ അ​വ​ർ​ക്കി​ട​യി​ൽ കി​ട​ത്തി​യ ശേ​ഷം ഉ​റ​ങ്ങാ​ൻ കി​ട​ന്നു. രാ​ത്രി​യി​ൽ ഉ​റ​ക്ക​ത്തി​നി​ടെ മാ​താ​പി​താ​ക്ക​ൾ അ​റി​യാ​തെ തി​രി​ഞ്ഞു കി​ട​ന്നു. ഇ​തി​നി​ടെ കു​ഞ്ഞ് അ​വ​ർ​ക്കി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ പെ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളും പോ​ലീ​സും അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ കു​ഞ്ഞി​ന് ഭ​ക്ഷ​ണം ന​ൽ​കാ​നാ​യി അ​തി​രാ​വി​ലെ എ​ഴു​ന്നേ​റ്റ അ​മ്മ​യാ​ണ് കു​ഞ്ഞി​ന് അ​ന​ക്ക​മി​ല്ലാ​ത്ത​ത് ശ്ര​ദ്ധി​ച്ച​ത്. ഉ​ട​ൻ ഗ​ജ്രൗ​ല​യി​ലെ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ജ​ന​നം മു​ത​ൽ കു​ഞ്ഞി​ന് ശ്വാ​സ​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​നം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​തോ​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ശ്വാ​സം മു​ട്ടി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മാ​താ​പി​താ​ക്ക​ൾ ത​മ്മി​ൽ ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. പി​ന്നാ​ലെ ബ​ന്ധു​ക്ക​ൾ ഇ​ട​പെ​ട്ടാ​ണ് ഇ​രു​വ​രെ​യും പി​ന്തി​രി​പ്പി​ച്ച​ത്.

Latest News

Corehub Up