Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sleepless Nights

Wayanad

നെ​ല്‍​ച്ചെ​ടി​ക​ള്‍ ക​തി​രി​ട്ടു; ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​നി ഉ​റ​ക്ക​മി​ല്ലാ രാ​വു​ക​ള്‍

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം ഉ​ള്‍​പ്പെ​ടെ പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്ത് സം​ര​ക്ഷി​ച്ച നെ​ല്‍​ച്ചെ​ടി​ക​ള്‍ ക​തി​രി​ട്ട​തോ​ടെ മു​ത്ത​ങ്ങ ആ​ല​ത്തൂ​രി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​റ​ക്ക​മി​ല്ലാ രാ​വു​ക​ള്‍.

മാ​നും പ​ന്നി​യും ആ​ന​യും വ​യ​ലി​ലി​റ​ങ്ങി നെ​ല്ല് തി​ന്നു​ക​യും ച​വി​ട്ടി ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ത​ട​യാ​ന്‍ ഉ​റ​ക്കം ക​ള​ഞ്ഞ് കാ​വ​ലി​രി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ് കൃ​ഷി​ക്കാ​ര്‍. കു​ര​ങ്ങു​ശ​ല്യം മൂ​ലം പ​ക​ലും പാ​ട​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​രു​ടെ നോ​ട്ട​മെ​ത്ത​ണം.

നെ​ല്ലി​ന്‍റെ കൂ​മ്പ് വ​ലി​ച്ചൂ​രി ക​തി​രി​ലെ പാ​ല് കു​ടി​ക്കു​ക​യാ​ണ് കു​ര​ങ്ങു​ക​ള്‍ ചെ​യ്യു​ന്ന​ത്. ഇ​ത്ത​വ​ണ കൃ​ഷി ചെ​യ്ത പാ​ട​ങ്ങ​ളി​ല്‍ കൃ​ത്യ​സ​മ​യം ആ​വ​ശ്യ​ത്തി​ന് മ​ഴ ല​ഭി​ച്ചി​രു​ന്നി​ല്ല. വെ​ള്ളം പ​മ്പ് ചെ​യ്ത് വ​യ​ലു​ക​ളി​ല്‍ എ​ത്തി​ച്ചാ​ണ് പ​ല​രും കൃ​ഷി​നാ​ശം ഒ​ഴി​വാ​ക്കി​യ​ത്. രാ​ത്രി എ​ത്തു​ന്ന പ​ന്നി​ക്കൂ​ട്ട​ങ്ങ​ള്‍ കൃ​ഷി​യി​ടം കു​ത്തി​മ​റി​ക്കു​ക​യാ​ണ്.

നെ​ല്‍​ച്ചെ​ടി​ക​ള്‍ തി​ന്നു​ന്ന മാ​നു​ക​ളു​ടെ ഉ​റ​ക്ക​വും വ​യ​ലി​ല്‍​ത്ത​ന്നെ​യാ​ണ്. ക​ര്‍​ഷ​ക​ര്‍ ഒ​ച്ച​യി​ട്ടും മ​റ്റും ഓ​ടി​ക്കു​മ്പോ​ഴാ​ണ് അ​വ തി​രി​കേ കാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത്. വ​ന്യ​മൃ​ഗ പ്ര​തി​രോ​ധ​ത്തി​ന് കൃ​ഷി​ക്കാ​ര്‍ സ്വ​ന്തം നി​ല​യി​ല്‍ ഒ​രു​ക്കി​യ സം​വി​ധാ​ന​ങ്ങ​ള്‍ ഫ​ലം ചെ​യ്യു​ന്നി​ല്ല. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മാ​ണ് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up