Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Slip

ന​ദി​ക്ക​ര​യി​ൽ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ വ​ഴു​തി വീ​ണു; അ​ഞ്ച് പേ​ർ മു​ങ്ങി​മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ ജി​ല്ല​യി​ൽ കാ​വേ​രി ന​ദി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ മു​ങ്ങി​മ​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ ബ്യാ​ദ​ര​ഹ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ശ്വേ​ത (38), ചൈ​ത്ര (20), വി​ജ​യ​മ്മ (50), പ്രി​യ​ങ്ക (28), ഡ്രൈ​വ​റാ​യ മ​ഹേ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മു​ത്ത​ത്തി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ബ്ബാ​ല ക്ഷേ​ത്ര​ത്തി​ലെ ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ന​ദി​ക്ക​ര​യി​ലെ​ത്തി​യ​താ​യി​രു​ന്നു കു​ടും​ബം. ന​ദി​ക്ക​ര​യി​ൽ നി​ന്ന് ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ വി​ജ​യ​മ്മ കാ​ൽ​വ​ഴു​തി ന​ദി​യു​ടെ ആ​ഴ​മേ​റി​യ ഭാ​ഗ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ജ​യ​മ്മ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​റ്റു​ള്ള​വ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​റ്റൊ​രാ​ളെ​യും നാ​ലു വ​യ​സു​ള്ള കു​ട്ടി​യെ​യും നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ഹോം​ഗാ​ർ​ഡു​ക​ളു​ടെ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് സം​ഘം ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ഗ്നി​ര​ക്ഷാ​സേ​ന​യും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ര​യ്ക്കെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

Latest News

Corehub Up