Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Slogan

'എ​ൽ​ഡി​എ​ഫ് അ​ല്ലാ​തെ മ​റ്റാ​രു​ണ്ട്' എ​ന്ന മു​ദ്രാ​വാ​ക്യം ശ​രി​യാ​യി​ല്ല; പി. ​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് അ​ല്ലാ​തെ മ​റ്റാ​രു​ണ്ട് എ​ന്ന മു​ദ്രാ​വാ​ക്യം ശ​രി​യാ​യി​ല്ലെ​ന്ന് മു​ൻ​മ​ന്ത്രി പി. ​രാ​ജീ​വ്.

ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മ​റ്റൊ​രു ബോ​ധ​മാ​ണ് ആ ​മു​ദ്രാ​വാ​ക്യം സൃ​ഷ്ടി​ച്ച​ത്. വ​ർ​ഗ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ൾ സ്വ​ത​ന്ത്ര​പ​ര​മാ​യി​രി​ക്ക​ണം എ​ന്ന​ത് രേ​ഖ​ക​ളി​ൽ മാ​ത്രം വി​ശ്ര​മി​ക്കു​ന്നു​വെ​ന്ന് പി. ​രാ​ജീ​വ് പ​റ​ഞ്ഞു.

വെ​ള്ളാ​പ്പ​ള്ളി​യി​ൽ തെ​റ്റു​പ​റ്റി. വെ​ള്ളാ​പ്പ​ള്ളി​ക്ക് എ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ട്. ക​മ്പ്യൂ​ട്ട​റി​ൽ ചെ​യ്യു​ന്ന പോ​ലെ അ​ൺ​ഡു ചെ​യ്യാ​ൻ പ​റ്റി​ല്ല. അ​നു​ഭ​വ​ത്തി​ൽ​നി​ന്ന് ഭാ​വി​യി​ൽ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ എ​ങ്ങ​നെ ഇ​ട​പെ​ട​ണ​മെ​ന്ന് മ​ന​സി​ലാ​യി. സാ​ങ്കേ​തി​ക​ത്വം നോ​ക്കേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും പി. ​രാ​ജീ​വ് പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മാ​യി​രു​ന്നു. പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ സാ​ങ്കേ​തി​ക​ത്വ​ങ്ങ​ൾ അ​ല്ല നോ​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ടാ​യി. പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നെ സ​ർ​ക്കാ​ർ വ​ക്കീ​ൽ ആ​ക്കി​യ​തും ച​ർ​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട​താ​ണ്.

ലോ​ക്സ​ഭ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ​യി​ലെ തോ​ൽ​വി​യി​ൽ പാ​ർ​ട്ടി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത് തു​ട​ർ​ഭ​ര​ണം ല​ഭി​ക്കു​മെ​ന്ന് ക​രു​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Latest News

Corehub Up