റായ്പുർ: റായ്പുരിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന രണ്ടാം ഏകദിനത്തിൽ സ്ലോ ഓവർ റേറ്റിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി.
നിശ്ചിത സമയത്ത് ഇന്ത്യ രണ്ട് ഓവർ പിന്നിലായിരുന്നു എന്നു കണ്ടെത്തിയ എലൈറ്റ് പാനൽ മാച്ച് റഫറിയാണ് പിഴ വിധിച്ചത്.
രണ്ടാം മത്സരത്തിൽ ഇന്ത്യ തോറ്റിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരന്പര ദക്ഷിണാഫ്രിക്ക 1-1ന് സമനിലയിലായി. വിശാഖപട്ടണത്ത് നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യ ജയിച്ച് പരന്പര സ്വന്തമാക്കി.