Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Small Fish Seized

Ernakulam

മു​ന​മ്പം ഹാ​ർ​ബ​റി​ൽ 21,000 കി​ലോ പൊ​ടി മ​ത്സ്യ​ങ്ങ​ൾ പി​ടി​കൂ​ടി

ചെ​റാ​യി: മു​ന​മ്പം ഫി​ഷിം​ഗ് ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് ഇ​ന്ന​ലെ ഫി​ഷ​റീ​സ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 21,000 കി​ലോഗ്രാം പൊ​ടി മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 4.5 സെ​ന്‍റീ​മീ​റ്റ​ർ മാ​ത്രം വ​ലി​പ്പ​മു​ള​ള കി​ളി​മീ​ൻ, ഉ​ലു​വാ​ച്ചി തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ ഹാ​ർ​ബ​റി​ൽ വി​ൽ​പ​ന​യ്ക്കാ​യി ഇ​റ​ക്കി വച്ചെങ്കിലും എ​ന്നാ​ൽ വി​ല്പ​ന ന​ട​ത്താ​ൻ തൊ​ഴി​ലാ​ളി​ക​ളും മ​റ്റും സ​മ്മ​തി​ച്ചി​ല്ല.

ഇ​തോ​ടെ വി​വ​ര​മ​റി​ഞ്ഞ് വൈ​പ്പി​ൻ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജി​ബി​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ക​യും മ​ത്സ്യ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​ന് ഹാ​ർ​ബ​റി​ൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ഇ​റ​ക്കി​യ ശേ​ഷം കെ​ട്ടി​യി​ട്ടി​രു​ന്ന പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗെ​ലാ​റ്റി​യാ​സ് എ​ന്ന ട്രോ​ളിം​ഗ് ബോ​ട്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ​രി​ശോ​ധ​ന​യി​ൽ ബോ​ട്ടി​ന് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലെ​ന്നും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ബോ​ട്ടി​ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി. ​സി​ന്ധു ര​ണ്ട​ര ല​ക്ഷം രൂ​പ പി​ഴ വി​ധി​ക്കു​ക​യാ​യി​രു​ന്നു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഫി​ഷ​റി ഗാ​ർ​ഡ് റോ​യ്, സീ ​റെ​സ്‌​ക്യൂ ഗാ​ർ​ഡു​മാ​രാ​യ ജി​പ്സ​ൺ റോ​ച്ച, സ​ജീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up