Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Small Traders

ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ നി​കു​തി വ​കു​പ്പ് പീ​ഡി​പ്പി​ക്കുന്നു : കെ.​സി. വേ​ണു​ഗോ​പാ​ല്‍

കാ​​​സ​​​ര്‍​ഗോ​​​ഡ്: ച​​​ര​​​ക്കു​​സേ​​​വ​​​ന നി​​​കു​​​തി വ​​​കു​​​പ്പ് ചെ​​​റു​​​കി​​​ട ക​​​ച്ച​​​വ​​​ട​​​ക്കാ​​​രെ പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​മാ​​​യി മാ​​​റി​​​യെ​​​ന്നും നി​​​കു​​​തി​​​ഘ​​​ട​​​ന ഏ​​​കീ​​​ക​​​രി​​​ക്കു​​​ന്നതിനും സു​​​താ​​​ര്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും പ​​​ക​​​രം ദ്രോ​​​ഹി​​​ക്കു​​​ന്ന ത​​​ല​​​ത്തി​​​ലേ​​​ക്കാ​​​ണ് വ​​​കു​​​പ്പി​​​ന്‍റെ പോ​​​ക്കെ​​​ന്നും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി. ബേ​​​ക്ക​​​ല്‍ ഗേ​​​റ്റ് വേ​​​യി​​​ല്‍ ന​​​ട​​​ന്ന വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല റീ​​​ട്ടെ​​​യി​​​ല്‍ കോ​​​ണ്‍​ക്ലേ​​​വ്-2.0 ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഒ​​​ന്നോ ര​​​ണ്ടോ കു​​​ത്ത​​​ക മു​​​ത​​​ലാ​​​ളി​​​മാ​​​ര​​​ല്ല രാ​​​ജ്യ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം. ഓ​​​രോ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലും ഒ​​​ട്ടേ​​​റെ കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്ക് അ​​​ത്താ​​​ണി​​​യാ​​​കു​​​ന്ന ചെ​​​റു​​​കി​​​ട​​​ക്കാ​​​രാ​​​ണ് വേ​​​ണ്ട​​​ത്. ബാ​​​ങ്കു​​​ക​​​ളു​​​ടെ നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി​​​ക​​​ള്‍ 80 ശ​​​ത​​​മാ​​​ന​​​വും കു​​​ത്ത​​​ക​​​ക​​​ളു​​​ടേ​​​താ​​​ണ്.

സം​​​സ്ഥാ​​​ന​​​ത്തെ ക​​​ച്ച​​​വ​​​ട​​​ക്കാ​​​രു​​​ടെ ന്യാ​​​യ​​​മാ​​​യ എ​​​ല്ലാ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കും ഒ​​​പ്പം നി​​​ല്‍​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​ര്‍ ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ല്‍ വ​​​രു​​​മെ​​​ന്നും വ്യാ​​​പാ​​​രി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ​​​യും സ​​​ഹാ​​​യ​​​വും ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

ഇ​​​ങ്ങോ​​​ട്ടു സ​​​ഹാ​​​യി​​​ച്ചാ​​​ല്‍ തി​​​രി​​​ച്ചും സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് വ്യാ​​​പ​​​രി​​​ക​​​ളെ​​​ന്ന് ച​​​ട​​​ങ്ങി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച കെവി​​​വി​​​ഇ​​​എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജു അ​​​പ്‌​​​സ​​​ര പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ദേ​​​വ​​​സ്യ മേ​​​ച്ചേ​​​രി, കെ. ​​​അ​​​ഹ​​​മ്മ​​​ദ് ഷെ​​​രീ​​​ഫ്, പി. ​​​കു​​​ഞ്ഞാ​​​വ് ഹാ​​​ജി, കെ.​​​വി. അ​​​ബ്ദു​​​ള്‍ ഹ​​​മീ​​​ദ്, എം.​​​കെ. തോ​​​മ​​​സ്‌​​​കു​​​ട്ടി, പി.​​​സി. ജേ​​​ക്ക​​​ബ്, എ.​​​ജെ. ഷാ​​​ജ​​​ഹാ​​​ന്‍, ബാ​​​ബു കോ​​​ട്ട​​​യി​​​ല്‍, സ​​​ണ്ണി പ​​​യ്യ​​​മ്പി​​​ള്ളി​​​ല്‍, ബാ​​​പ്പു ഹാ​​​ജി, വൈ. ​​​വി​​​ജ​​​യ​​​ന്‍, സി. ​​​ധ​​​നേ​​​ഷ് ച​​​ന്ദ്ര​​​ന്‍, ജോ​​​ജി​​​ന്‍ ടി. ​​​ജോ​​​യി, വി. ​​​സ​​​ബി​​​ല്‍ രാ​​​ജ്, സ​​​ലീം രാ​​​മ​​​നാ​​​ട്ടു​​​ക​​​ര, എ​​​സ്.​​​ദേ​​​വ​​​രാ​​​ജ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. കോ​​​ണ്‍​ക്ലേ​​​വ് ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.

Latest News

Corehub Up