Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Smiling

ഇ​​​​ന്ന് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര യോ​​​​ഗദി​​​​നം; സെ​ബാ​സ്റ്റ്യ​ൻ ചി​രി​പ്പി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്

കൊ​​​​ച്ചി: ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ഏ​​​​തു സ​​​​ങ്കീ​​​​ർ​​​​ണ​​​​ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലും മ​​​​ന​​​​സ​​​​റി​​​​ഞ്ഞൊ​​​​ന്നു ചി​​​​രി​​​​ക്കാ​​​​നാ​​​​യാ​​​​ൽ അ​​​​തി​​​​ൽ​​​​പ്പ​​​​രം ന​​​​മു​​​​ക്കെ​​​​ന്തു​​​​വേ​​​​ണം...‍?

ചി​​​​രി​​​​യോ​​​​ഗ​​​​യി​​​​ലൂ​​​​ടെ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ളെ ചി​​​​രി​​​​പ്പി​​​​ച്ചു​​​​ണ​​​​ർ​​​​ത്തി​​​​യ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ചി​​​​രി​​​​യു​​​​ടെ മ​​​​നഃ​​​​ശാ​​​​സ്ത്ര​​​​മൊ​​​​ളി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

യോ​​​​ഗാ​​​​ചാ​​​​ര്യ​​​​നാ​​​​യി​​​​രു​​​​ന്ന കൊ​​​​ച്ചി ക​​​​ലൂ​​​​ർ ക​​​​ള​​​​ത്തി​​​​ൽ‌ വീ​​​​ട്ടി​​​​ൽ കെ.​​​​സി. ലോ​​​​ന​​​​നി​​​​ൽ​​​നി​​​​ന്നാ​​​​ണ് മ​​​​ക​​​​ൻ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ യോ​​​​ഗ​​​​യു​​​​ടെ ആ​​​​ദ്യ​​​​പാ​​​​ഠ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ച്ച​​​​ത്. പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത യോ​​​​ഗ​​​​യു​​​​ടെ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ ചി​​​​ട്ട​​​​ക​​​​ളേ​​​​ക്കാ​​​​ൾ ചി​​​​രി​​​​യോ​​​​ഗ​​​​യു​​​​ടെ വ​​​​ഴി​​​​ക​​​​ളോ​​​​ടാ​​​​യി​​​​രു​​​​ന്നു സെ​​​​ബാ​​​​സ്റ്റ്യ​​​​നു പ്രി​​​​യം.

ചി​​​​രി​​​​യോ​​​​ഗ മാ​​​​സ്റ്റ​​​​റാ​​​​യി​​​​രു​​​​ന്ന മാ​​​​ള സ്വ​​​​ദേ​​​​ശി രാ​​​​ജ​​​​ൻ 15 വ​​​​ർ​​​​ഷം മു​​​​ന്പ് കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ക്ലാ​​​​സു​​​​ക​​​​ളും പ​​​​രി​​​​ശീ​​​​ല​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ് സെ​​​​ബാ​​​​സ്റ്റ്യ​​​​നെ അ​​​​തി​​​​ലേ​​​​ക്കു വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​ത്. വ്യ​​​​വ​​​​സാ​​​​യി കൊ​​​​ച്ചൗ​​​​സേ​​​​ഫ് ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി​​​​യു​​​​ടെ പ്രോ​​​​ത്സാ​​​​ഹ​​​​നം കൂ​​​​ടി​​​​യാ​​​​യ​​​​തോ​​​​ടെ ചി​​​​രി​​​​യോ​​​​ഗ പ​​​​ഠി​​​​ച്ച സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വൈ​​​​കാ​​​​തെ ചി​​​​രി​​​​യോ​​​​ഗ​​​​യു​​​​ടെ മാ​​​​സ്റ്റ​​​​റാ​​​​യി.

കാ​​​​ൽ​​​​വി​​​​ര​​​​ൽ മു​​​​ത​​​​ൽ ക​​​​ണ്ണു​​​​വ​​​​രെ ശ​​​​രീ​​​​ര​​​​ത്തി​​​​ലെ അ​​​​വ​​​​യ​​​​വ​​​​ങ്ങ​​​​ളേ​​​​റെ​​​​യും ചി​​​​രി​​​​യോ​​​​ഗ​​​​യു​​​​ടെ ചി​​​​ട്ട​​​​ക​​​​ളി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​ക്കു​​​​ന്ന സെ​​​​ബാ​​​​സ്റ്റ്യ​​​​നി​​​​ൽ​​​നി​​​​ന്നു പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടാ​​​​ൻ ഇ​​​​ന്ന് ആ​​​​ളു​​​​ക​​​​ളേ​​​​റെ.

വ്യ​​​​ത്യ​​​​സ്ത​​​രീ​​​​തി​​​​ക​​​​ളി​​​​ലു​​​​ള്ള ചി​​​​രി​​​​ക​​​​ളും കൈ​​​​യ​​​​ടി​​​​ക​​​​ളും നൃ​​​​ത്ത​​​​വു​​​​മെ​​​​ല്ലാം ചി​​​​രി​​​​യോ​​​​ഗ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ്. അ​​​​നാ​​​​ഥ​​​​മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ളി​​​​ലും ഭി​​​​ന്ന​​​​ശേ​​​​ഷി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലും സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പ്ര​​​​ത്യേ​​​​ക യോ​​​​ഗ സെ​​​​ഷ​​​​നു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

ഏ​​​​റ്റു​​​​മാ​​​​നൂ​​​​രി​​​​ലെ സേ​​​​വാ​​​​ഗ്രാ​​​​മി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കി. ചി​​​​രി​​​​പ്പി​​​​ച്ചും മ​​​​ന​​​​സു​​​​ക​​​​ളെ ഉ​​​​ണ​​​​ർ​​​​ത്തി​​​​യും സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ യോ​​​​ഗാ​​​​വ​​​​ഴി​​​​ക​​​​ളി​​​​ൽ ഇ​​​​ന്നും സ​​​​ജീ​​​​വം.

Latest News

Corehub Up