Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Social Media Handle

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഇ​നി സി​നി​മാ അ​പ്ഡേ​റ്റു​ക​ൾ മാ​ത്രം; പേ​ജ് ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പി​ക്കു​ന്നു​വെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ൻ  

ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യാ അ​ക്കൗ​ണ്ട് ഇ​നി മു​ത​ൽ പൂ​ർ​ണ​മാ​യും പ്ര​ഫ​ഷ​ന​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കും സി​നി​മാ സം​ബ​ന്ധ​മാ​യ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ​ക്കും മാ​ത്ര​മാ​യി​രി​ക്കും ഉ​പ​യോ​ഗി​ക്കു​ക​യെ​ന്ന് വ്യ​ക്ത​മാ​ക്കി ഉ​ണ്ണി മു​കു​ന്ദ​ൻ.

വ്യ​ക്തി​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ൽ നി​ന്ന് ത​ൽ​ക്കാ​ലം പി​ന്മാ​റു​ക​യാ​ണെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി.

ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ലൂ​ടെ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ ഇ​ക്കാ​ര്യം ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. 
അ​ക്കൗ​ണ്ടി​ന്‍റെ തു​ട​ർ​ന്നു​ള്ള മേ​ൽ​നോ​ട്ട​വും ന​ട​ത്തി​പ്പും '22 ഫ്രെ​യിം​സ് ടാ​ല​ന്റ് ഏ​ജ​ൻ​സി'​യെ ഏ​ൽ​പ്പി​ച്ച​താ​യും അ​ദ്ദേ​ഹം കു​റി​പ്പി​ൽ പ​റ​യു​ന്നു. സി​നി​മ​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ, പ്രൊ​മോ​ഷ​നു​ക​ൾ, പ്ര​ഫ​ഷ​ന​ൽ അ​പ്‌​ഡേ​റ്റു​ക​ൾ, മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ എ​ന്നി​വ കൃ​ത്യ​വും ആ​ധി​കാ​രി​ക​വു​മാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി.

"എ​ല്ലാ​വ​ർ​ക്കും ന​മ​സ്കാ​രം, നി​ങ്ങ​ളു​മാ​യി സം​വ​ദി​ക്കാ​നും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും നി​ങ്ങ​ളു​ടെ സ്നേ​ഹ​വും പി​ന്തു​ണ​യും അ​നു​ഭ​വി​ക്കാ​നും എ​നി​ക്കെ​ന്നും ല​ഭി​ച്ച മ​നോ​ഹ​ര​മാ​യ ഒ​രി​ട​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ.

മു​ന്നോ​ട്ടു​ള്ള യാ​ത്ര​യി​ൽ, വ്യ​ക്തി​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ൽ നി​ന്ന് അ​ല്പം പി​ന്മാ​റാ​നും ഈ ​പ്ലാ​റ്റ്‌​ഫോ​മി​നെ കൂ​ടു​ത​ൽ പ്ര​ഫ​ഷ​ന​ലാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നും ഞാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു.

ഇ​നി മു​ത​ൽ എ​ന്‍റെ സി​നി​മ​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ, പ്രൊ​മോ​ഷ​നു​ക​ൾ, പ്ര​ഫ​ഷ​ന​ൽ അ​പ്‌​ഡേ​റ്റു​ക​ൾ, മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ എ​ന്നി​വ പ​ങ്കു​വ​യ്ക്കു​ന്ന​തി​നു​ള്ള ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോ​മാ​യി​രി​ക്കും ഈ ​അ​ക്കൗ​ണ്ട്.

കൃ​ത്യ​വും ആ​ധി​കാ​രി​ക​വു​മാ​യ വി​വ​ര​ങ്ങ​ൾ നി​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി ഇ​തി​ന്‍റെ മേ​ൽ​നോ​ട്ട​വും ന​ട​ത്തി​പ്പും '22 ഫ്രെ​യിം​സ് ടാ​ല​ന്‍റ് ഏ​ജ​ൻ​സി'​യെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​വി​ടു​ത്തെ എ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​യേ​ക്കാ​മെ​ങ്കി​ലും, നി​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കു​മു​ള്ള എ​ന്റെ ന​ന്ദി എ​ന്നും ഒ​രു​പോ​ലെ നി​ല​നി​ൽ​ക്കും. ​സ്നേ​ഹ​പൂ​ർ​വം, ന​ന്ദി​യോ​ടെ, ഉ​ണ്ണി മു​കു​ന്ദ​ൻ’

Latest News

Corehub Up