Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Soil Mafia

Idukki

മ​ണ്ണുമാ​ഫി​യ​യെ സം​ര​ക്ഷി​ക്കാ​ന്‍ നീ​ക്കം; പോ​ലീ​സി​നെ​തി​രേ ആ​ക്ഷേ​പം ശ​ക്തം

ക​രി​മ​ണ്ണൂ​ര്‍: പാ​ഴൂ​ക്ക​ര​യി​ല്‍ ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത സ്ഥ​ല​ത്തു​നി​ന്നു മ​ണ്ണു ക​ട​ത്തി വി​ല്‍​പ്പ​ന ന​ട​ത്തി​യ​താ​യി പ​രാ​തി. വ​ണ്ട​മ​റ്റം സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ക​രി​മ​ണ്ണൂ​രി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്നാ​ണ് മ​ണ്ണ് മോ​ഷ്ടി​ച്ചു ക​ട​ത്തി​യ​ത്. സ​മീ​പ​ത്തെ ഭൂ​മി​യി​ല്‍​നി​ന്നു മ​ണ്ണെ​ടു​ത്ത​തി​ന്‍റെ മ​റ​വി​ലാ​ണ് വ​യോ​ധി​ക​ന്‍റെ ഭൂ​മി​യി​ലെ മ​ണ്ണും ജെ​സി​ബി​യും ടി​പ്പ​റും ഉ​പ​യോ​ഗി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്നു സ്ഥ​ലം ഉ​ട​മ വി​ശ്ര​മ​ത്തി​ലാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ണ് മ​ണ്ണ് മോ​ഷ്ടി​ച്ചു ക​ട​ത്തി​യ​ത്.

ചു​രു​ങ്ങി​യ​ത് 50 ലോ​ഡ് മ​ണ്ണെ​ങ്കി​ലും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യെ​ന്നാ​ണ് സൂ​ച​ന. മോ​ഷ്ടി​ച്ച മ​ണ്ണ് വി​റ്റ് ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ സ​മ്പാ​ദി​ച്ച​താ​യും പ​റ​യ​പ്പെ​ടു​ന്നു. അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് നീ​ക്കം​ചെ​യ്ത​തു​മൂ​ലം സ്ഥ​ല​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക ഘ​ട​ന​ത​ന്നെ മാ​റി​യി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണം ഇ​ഴ​യു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

രാ​ഷ്ട്രീ​യ പി​ന്‍​ബ​ലം മൂ​ല​മാ​ണ് പോ​ലീ​സ് പ്ര​തി​ക​ള്‍​ക്കെ​തി​രേ യ​ഥാ​സ​മ​യം ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്ന​തെ​ന്നും ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രു​ന്നു. സം​ഭ​വം ന​ട​ന്നി​ട്ട് നാ​ളു​ക​ളാ​യ​തി​നാ​ല്‍ കോ​ട​തി​യെ സ​മീ​പി​ച്ചാ​ല്‍ മാ​ത്ര​മേ കേ​സെ​ടു​ക്കാ​ന്‍ സാ​ധി​ക്കൂ എ​ന്ന വി​ചി​ത്ര വാ​ദ​മാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ആ​ദ്യ​മു​ണ്ടാ​യ​ത്.

ആ​ദ്യം ന​ല്‍​കി​യ പ​രാ​തി തീ​ര്‍​പ്പാ​ക്കി​യ​താ​യി കാ​ണി​ച്ച് ഫ​യ​ല്‍ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ​രാ​തി​ക്കാ​ര​ന്‍ വീ​ണ്ടും ഓ​ണ്‍​ലൈ​നാ​യി പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ പോ​ലീ​സ് ത​യാ​റാ​യ​ത്. ഇ​തി​നു പു​റ​മേ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ലേ​ക്കു പ​രാ​തി അ​യ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ ര​ണ്ടു മാ​സ​ത്തി​നു ശേ​ഷം സം​ഭ​വ​ത്തി​ല്‍ കേ​സെ​ക്കാ​ന്‍ പോ​ലീ​സ് നി​ര്‍​ബ​ന്ധി​ത​രാ​യി. താ​ലൂ​ക്ക് സ​ര്‍​വേ​യ​ര്‍, ജി​ല്ലാ മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി വ​കു​പ്പു​ക​ള്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​ക​ളി​ലും തു​ട​ര്‍​ന​പ​ടി വൈ​കു​ക​യാ​ണ്.

Latest News

Corehub Up