കോഴിക്കോട്: പെരുവണ്ണാമൂഴി റിസര്‍വോയറിന് ചുറ്റും ഹാങ്ങിംഗ് സോളാര്‍ പവര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് ജലവിഭവ വകുപ്പ് അനുമതി നല്കി. കൂരാച്ചുണ്ട് പഞ്ചായത്തിലെ നാലുമുതല്‍ ഒമ്പതുവരെയുള്ള വാര്‍ഡുകളില്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ നിരന്തരം ജനവാസ മേഖലകളിലിറങ്ങി ജീവനും സ്വത്തിനും കാര്‍ഷിക വിളകള്‍ക്കും ഭീഷണി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
ജലസേചന വകുപ്പിന്റെ ഭൂമിയിലൂടെയാണ് 16 കിലോമീറ്റര്‍ ദൂരത്തില്‍ ഫെന്‍സിംഗ് നിര്‍മ്മിക്കുന്നത്. ജില്ലാ വികസനസമിതി യോഗ തീരുമാനവും വിഷയത്തിന്റെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് നടപടി.
കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രതിരോധ സംവിധാനം ഒരുക്കുന്നത്. റിസര്‍വോയറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പില്ലറുകള്‍ സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ബേസ് ജലനിരപ്പിന് മുകളിലേക്ക് ഫെന്‍സിംഗ് മാറ്റി സ്ഥാപിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ഫെന്‍സിംഗിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നും ജലവിഭവവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്