Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Solved

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഹോം ​മാ​ച്ച് പ്ര​തി​സ​ന്ധി ഒ​ഴി​ഞ്ഞു; കൊ​ച്ചി​യി​ല്‍ ത​ന്നെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ഹോം ​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി ഒ​ഴി​ഞ്ഞു. ബ്ലാ​സ്റ്റേ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്റും ജി​സി​ഡി​എ​യും ത​മ്മി​ൽ ധാ​ര​ണ​യാ​യ​തോ​ടെ മ​ത്സ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ ത​ന്നെ ന​ട​ക്കും.

ഇ​തോ​ടെ ടീ​മി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യി കൊ​ച്ചി ത​ന്നെ തു​ട​രു​മെ​ന്ന് ഉ​റ​പ്പാ​യി. മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള ടി​ക്ക​റ്റ് വി​ൽ​പ​ന ഉ​ട​ൻ ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വാ​ട​ക​ത്തു​ക നി​ല​നി​ർ​ത്തി. ഒ​രു മ​ത്സ​ര​ത്തി​ന് മൂ​ന്ന​ര ല​ക്ഷം രൂ​പ തു​ട​രും.

ഇ​ള​വ് അ​നു​വ​ദി​ച്ചു സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നാ​ളെ ഇ​റ​ങ്ങും. 8-9 ല​ക്ഷം രൂ​പ​യാ​ണ് ജി​സി​ഡി​എ വാ​ട​കാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. പ്ര​തി​സ​ന്ധി ഒ​ഴി​ഞ്ഞ​തോ​ടെ ടി​ക്ക​റ്റ് വി​ൽ​പ​ന ഉ​ട​ൻ തു​ട​ങ്ങും.

ബ്ലാ​സ്റ്റേ​ഴ്‌​സ് ഇ​ള​വ് തേ​ടി ത​ദ്ദേ​ശ വ​കു​പ്പി​നെ സ​മീ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ത​ദ്ദേ​ശ വ​കു​പ്പ് ജി​സി​ഡി​എ സെ​ക്ര​ട്ട​റി​യോ​ട് റി​പ്പോ​ർ​ട്ട്‌ തേ​ടി. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ണ്ടെ​ങ്കി​ൽ ഇ​ള​വ് ന​ൽ​കാ​മെ​ന്ന് ജി​സി​ഡി​എ മ​റു​പ​ടി ന​ൽ​കി. മ​ത്സ​രം ന​ട​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ​യാ​ണ് തീ​രു​മാ​നം.

Latest News

Corehub Up