കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവർ ശസ്ത്രക്രിയയ്ക്ക് ശേഷം തങ്ങളുടെ വയറ്റിൽ എന്തെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് തപ്പിനോക്കേണ്ട ഗതികേടിലാണെന്ന് കെ.കെ. ഹർഷിന.
ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സമാന അനുഭവം നേരിട്ട് മൂന്നു വര്‍ഷമായി സര്‍ക്കാരിനെതിരേ സമരം ചെയ്യുന്ന കോഴിക്കോട് മണക്കടവ് സ്വദേശി ഹര്‍ഷിന രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാക്കുകൾക്ക് യാതൊരു വിലയുമില്ലെന്ന് ഹർഷിന കുറ്റപ്പെടുത്തി.
2017-ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ആർട്ടറി ഫോർസെപ്സ് കുടുങ്ങിയത്. 2022-ലാണ് ശസ്ത്രക്രിയയിലൂടെ ഇതു പുറത്തെടുത്തത്.