Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spa Owner

സ്പാ ​ന​ട​ത്തി​പ്പു​കാ​രി​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് മു​ൻ​ജീ​വ​ന​ക്കാ​രി​യും സം​ഘ​വും

തൃ​ശൂ​ര്‍: സ്പാ ​ന​ട​ത്തി​പ്പു​കാ​രി​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് യു​വ​തി. തൃ​ശൂ​ർ ക​ണി​മം​ഗ​ല​ത്തു​ള്ള സ്പാ ​ന​ട​ത്തി​പ്പു​കാ​രി​യു​ടെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചാ​ണ് ഫോ​ണു​ക​ളും പ​ണ​വും സ്വ​ര്‍​ണ​വും സം​ഘം അ​പ​ഹ​രി​ച്ച​ത്.

ആ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ യു​വ​തി ഈ ​സ്പാ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. ത​ന്‍റെ സ്വ​കാ​ര്യ​വീ​ഡി​യോ സ്പാ ​ന​ട​ത്തി​പ്പു​കാ​രി​യു​ടെ പ​ക്ക​ൽ ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞാ​യി​രു​ന്നു അ​ക്ര​മം. ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

സ്വ​കാ​ര്യ​വീ​ഡി​യോ​ക​ള്‍ കൈ​ക്ക​ലാ​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മം പാ​ളി​യ​തോ​ടെ വീ​ട്ടു​കാ​രി​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​വു​മാ​യി ക​ട​ന്നു. പു​ല​ർ​ച്ചെ ത​ന്നെ എ​ട്ടം​ഗ​സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി.

ക​ര്‍​ണാ​ട​ക ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള കാ​റി​ല്‍ എ​ത്തി​യ മൂ​ന്നു യു​വ​തി​ക​ളും ര​ണ്ട് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍​മാ​രും ര​ണ്ട് പു​രു​ഷ​ന്മാ​രും അ​ട​ങ്ങു​ന്ന സം​ഘം ബം​ഗു​ളൂ​രു, കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ്.

ഒ​രു മാ​സം മു​മ്പാ​ണ് യു​വ​തി സ്പാ​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന​ത്. ബം​ഗു​ളൂ​രു സ്വ​ദേ​ശി​യാ​ണി​വ​ര്‍. ജോ​ലി​യി​ല്‍ നി​ന്ന് പോ​യ​തി​നു​ശേ​ഷ​മാ​ണ് ത​ന്‍റെ സ്വ​കാ​ര്യ വീ​ഡി​യോ​ക​ള്‍ സ്പാ ​ന​ട​ത്തി​പ്പു​കാ​രി​യു​ടെ കൈ​യി​ലു​ണ്ടെ​ന്ന് ഇ​വ​ര്‍ അ​റി​ഞ്ഞ​ത്.

തു​ട​ര്‍​ന്നാ​ണ് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ സം​ഘ​ത്തെ​ക്കൂ​ട്ടി തൃ​ശൂ​രെ​ത്തി അ​ക്ര​മം ന​ട​ത്തി​യ​ത്. മൊ​ബൈ​ല്‍ ഫോ​ണും 20000 രൂ​പ​യും സ്വ​ര്‍​ണാ​ഭ​ര​ണ​വും ത​ട്ടി​യെ​ടു​ത്തു. പ​ട്ടി​ക്കാ​ട് നി​ന്നു​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Corehub Up