Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Parliament Session

സ​സ്പെ​ൻ​സ് അവസാനിപ്പിച്ചു! പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ച്ച് കേ​ന്ദ്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ ബി​​​​ല്ലു​​​​ക​​​​ൾ വീ​​​​ണ്ടും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ക്കു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രാ​​​​മ​​​​മി​​​​ട്ട് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ. അ​​​​ടു​​​​ത്ത തി​​​​ങ്ക​​​​ളാ​​​​ഴ്ച ലോ​​​​ക്സ​​​​ഭ​​​​യും ഡി​​​​സം​​​​ബ​​​​ർ ര​​​​ണ്ടി​​​​നു രാ​​​​ജ്യ​​​​സ​​​​ഭ​​​​യും ചേ​​​​രും. ഡി​​​​സം​​​​ബ​​​​ർ മൂ​​​​ന്നി​​​​ന് ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളും പി​​​​രി​​​​യു​​​​മെ​​​​ന്ന് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി​​​​കാ​​​​ര്യ മ​​​​ന്ത്രി കി​​​​ര​​​​ൺ റി​​​​ജി​​​​ജു അ​​​​റി​​​​യി​​​​ച്ചു.

ഓ​​​​ഗ​​​​സ്റ്റ് 13ന് ​​​​പി​​​​രി​​​​ഞ്ഞ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​ന്‍റെ വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​നം ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​തെ 105 ദി​​​​വ​​​​സ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണ് വീ​​​​ണ്ടും സ​​​​മ്മേ​​​​ള്ളിക്കുന്ന​​​​ത്. സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ച സ​​​​മ​​​​യ​​​​ക്ര​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് ലോ​​​​ക്സ​​​​ഭ​​​​യ്ക്ക് നാ​​​​ലും രാ​​​​ജ്യ​​​​സ​​​​ഭ​​​​യ്ക്ക് ര​​​​ണ്ടും സി​​​​റ്റിം​​​​ഗു​​​​ക​​​​ളാ​​​​ണു​​​​ണ്ടാ​​​​കു​​​​ക.

വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​നം ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​തെ ഈ​​​മാ​​​സം 30ന് ​​​​വീ​​​​ണ്ടും ചേ​​​​രു​​​​ന്ന​​​​തോ​​​​ടെ ര​​​​ണ്ടു സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലെ ഇ​​​​ട​​​​വേ​​​​ള 108 ദി​​​​വ​​​​സ​​​​മാ​​​​കും.

2008ൽ ​​​​രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ 87 ദി​​​​വ​​​​സ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യു​​​​ടെ റി​​​ക്കാ​​​​ർ​​​​ഡും ഇ​​​​തോ​​​​ടെ മ​​​​റി​​​​ക​​​​ട​​​​ക്കും. സ​​​​ഭ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​ത്ത​​​​തി​​​​നാ​​​​ൽ ഒ​​​​രാ​​​​ഴ്ച​​​​യി​​​​ൽ താ​​​​ഴെ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി വീ​​​​ണ്ടും സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു ക​​​​ഴി​​​​യു​​​​മെ​​​​ന്നി​​​​രി​​​​ക്കെ​​​​യാ​​​​ണ് ഈ ​​​​ന​​​​ട​​​​പ​​​​ടി.

പ്ര​​​​ത്യേ​​​​ക സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ഈ ​​​​സ​​​​മ​​​​യ​​​​ത്തു ചേ​​​​രേ​​​​ണ്ട ശൈ​​​​ത്യ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​നം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും സ​​​​ർ​​​​ക്കാ​​​​രി​​​​നു സാ​​​​ധി​​​​ക്കും.

Latest News

Corehub Up