Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Representative

ഗ്രീ​ൻ​ലാ​ൻ​ഡി​ൽ പ്ര​ത്യേ​ക പ്ര​തി​നി​ധി​യെ നി​യ​മി​ച്ച് ട്രം​പ്

വാ​​ഷിം​​ഗ്ട​​ണ്‍ ഡി​​സി: ഡെ​​ന്മാ​​ർ​​ക്കി​ന്‍റെ ഭാ​​ഗ​​മാ​​യ ഗ്രീ​​ൻ​​ലാ​​ൻ​​ഡി​​ൽ പ്ര​​ത്യേ​​ക പ്ര​​തി​​നി​​ധി​​യെ നി​​യ​​മി​​ച്ച് യു​​എ​​സ് പ്ര​​സി​​ഡ​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്.

ലൂ​​സി​​യാ​​ന ഗ​​വ​​ർ​​ണ​​ർ ജെ​​ഫ് ലാ​​ൻ​​ഡ്രി​​യാ​​ണു പ്ര​​ത്യേ​​ക പ്ര​​തി​​നി​​ധി. ട്രം​​പി​ന്‍റെ തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രേ ഡെന്മാ​​ർ​​ക്ക് രം​​ഗ​​ത്തു​​വ​​ന്നു. യു​​എ​​സ് അം​​ബാ​​സ​​ഡ​​റെ വി​​ളി​​ച്ചു​​വ​​രു​​ത്തി ഡെ​​ന്മാ​​ർ​​ക്ക് വി​​ശ​​ദീ​​ക​​ര​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഡെ​​ന്മാ​​ർ​​ക്കി​​ന്‍റെ പ​​ര​​മാ​​ധി​​കാ​​രം വാ​​ഷിം​​ഗ്ട​​ണ്‍ മാ​​നി​​ക്ക​​ണ​മെ​ന്നു വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി ലാ​​ർ​​സ് ലോ​​ക്ക് റാ​​സ​​മു​​സെ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​മേ​​രി​​ക്ക അ​​ട​​ക്ക​​മു​​ള്ള രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി സ​​ഹ​​ക​​രി​​ക്കാ​​ൻ ഗ്രീ​​ൻ​​ലാ​​ൻ​​ഡ് ത​​യാ​​റാ​​ണെ​​ന്നും എ​​ന്നാ​​ൽ, പ​​ര​​സ്പ​​ര ബ​​ഹു​​മാ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മാ​​ത്ര​​മാ​​യി​​രി​​ക്കു​​മെ​​ന്നും ഗ്രീ​​ൻ​​ലാ​​ൻ​​ഡ് പ്ര​​ധാ​​ന​​മ​​ന്ത്രി ജെ​​ൻ​​സ്-​​ഫ്രെ​​ഡെ​​റി​​ക് നീ​​ൽ​​സ​​ണ്‍ പ​​റ​​ഞ്ഞു.

“പ്ര​​ത്യേ​​ക പ്ര​​തി​​നി​​ധി​​യെ നി​​യ​​മി​​ച്ച​​ത് ഞ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ ഒ​​രു മാ​​റ്റ​​വും ഉ​​ണ്ടാ​​ക്കി​​ല്ല. ഞ​​ങ്ങ​​ളു​​ടെ ഭാ​​വി ഞ​​ങ്ങ​​ൾ തീ​​രു​​മാ​​നി​​ക്കും. ഗ്രീ​​ൻ​​ലാ​​ൻ​​ഡ് എ​​ല്ലാ​​യ്പോ​​ഴും ഗ്രീ​​ൻ​​ലാ​​ൻ​​ഡു​​കാ​​രു​​ടേ​​താ​​യി​​രി​​ക്കും’’ - ജെ​​ൻ​​സ്-​​ഫ്രെ​​ഡെ​​റി​​ക് നീ​​ൽ​​സ​​ണ്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up