പെരിന്തല്‍മണ്ണ: സൈറ്റ് ഫോര്‍ കിഡ്സ് എന്ന ലയണ്‍സ് ഇന്റെര്‍നാഷണലിന്റെ സര്‍വീസ് പ്രോജക്ടിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ബിആര്‍സിക്ക് കീഴിലുള്ള സ്കൂളുകളിലെ 200ഓളം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തു. പെരിന്തല്‍മണ്ണ ലയണ്‍സ് ഹാളില്‍ നടന്ന ചടങ്ങ് ഡോ. കൊച്ചു എസ്. മണി പിഎംജെഎഫ് ഉദ്ഘാടനം ചെയ്തു.
റീജണൽ ചെയര്‍പേഴ്സണ്‍ ശശികുമാര്‍ സാകേതം അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ നാസര്‍ എംജെഎഫ് പദ്ധതി വിവരണം നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ ബിപിസി ടി.ആര്. സിദ്ദീഖ്, റീജൺ ലേഡി ചെയര്‍പേഴ്സണ്‍ പി.വി. ദേവിക, സോണ്‍ ലേഡി ചെയര്‍പേഴ്സണ്‍ ഗീതാ ഭരതന്, ഡി.സി. ലയണ്‍ ഡോ. നീമു റഹ്മാന്, പെരിന്തല്‍മണ്ണ ക്ലബ് പ്രസിഡന്റ് ഡോ. ട്രീസലീ സെബാസ്റ്റ്യന്‍, വള്ളുവനാട് ക്ലബ് പ്രസിഡന്റ് ടി.കെ. മൊയ്തീന് എന്നിവര്‍ പ്രസംഗിച്ചു.