Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spends

ഫിഫ ലോകകപ്പ്: കേരളം പൊടിച്ചത് 35 കോടി

കൊ​​​ച്ചി: ലോ​​​ക​​​ക​​​പ്പ് ആ​​​വേ​​​ശ​​​ത്തി​​​ല്‍ കേ​​​ര​​​ളം ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് 35 കോ​​​ടി രൂ​​​പ. ജ​​​ഴ്‌​​​സി, ഫ്ല​​​ക്‌​​​സ് പ്രി​​​ന്‍റിം​​​ഗ് എ​​​ന്നി​​​വ​​​യ്ക്കാ​​​യാ​​​ണു സം​​​സ്ഥാ​​​ന​​​ത്തെ ഫു​​​ട്‌​​​ബോ​​​ള്‍ ആ​​​രാ​​​ധ​​​ക​​​ര്‍ ഇ​​​ത്ര​​​യ​​​ധി​​​കം രൂ​​​പ ചെ​​​ല​​​വാ​​​ക്കി​​​യ​​​ത്.

ഫ്ല​​​ക്‌​​​സ് പ്രി​​​ന്‍റിം​​​ഗി​​​ല്‍ മാ​​​ത്രം 25 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ ക​​​ച്ച​​​വ​​​ടം ന​​​ട​​​ന്ന​​​പ്പോ​​​ള്‍ ജ​​​ഴ്‌​​​സി വി​​​ല്പ​​​ന​​​യി​​​ല്‍നി​​​ന്ന് 10 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യാ​​​ണു ല​​​ഭി​​​ച്ച​​​ത്. സ്‌​​​കൂ​​​ളു​​​ക​​​ളും വി​​​വി​​​ധ സ​​​ര്‍ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള​​​ട​​​ക്കം ജ​​​ഴ്‌​​​സി ഡേ ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തും ഇ​​​ക്കു​​​റി ജ​​​ഴ്‌​​​സി വി​​​ല്പ​​​ന കു​​​തി​​​ച്ചു​​​യ​​​രാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യെ​​​ന്ന് വ്യാ​​​പാ​​​രി​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു.

വ​​​ട​​​ക്ക​​​ന്‍ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ഭൂ​​​രി​​​ഭാ​​​ഗം ക​​​ച്ച​​​വ​​​ട​​​വും ന​​​ട​​​ന്ന​​​ത്. ജ​​​ഴ്‌​​​സി വി​​​ല്പ​​​ന​​​യി​​​ല്‍ നി​​​ന്നു​​​ള്ള അ​​​ഞ്ചു കോ​​​ടി മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ല്‍നി​​​ന്നു മാ​​​ത്ര​​​മാ​​​ണെ​​​ന്ന് സ്‌​​​പോ​​​ട്‌​​​സ് ഗു​​​ഡ്‌​​​സ് ഡീ​​​ലേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ. ചെ​​​ന്താ​​​മ​​​രാ​​​ക്ഷ​​​ന്‍ പ​​​റ​​​ഞ്ഞു.

ആ​​​രാ​​​ധ​​​ക​​​രു​​​ടെ ഫ്ല​​​ക്‌​​​സ് യു​​​ദ്ധ​​​മാ​​​ണ് ക​​​ച്ച​​​വ​​​ടം കൂ​​​ടാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യ​​​ത്. വ​​​ലി​​​യ​​​തോ​​​തി​​​ല്‍ ഫ്ല​​​ക്‌​​​സു​​​ക​​​ള്‍ വി​​​റ്റ​​​ഴി​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​വ പ്ര​​​കൃ​​​തി​​​ക്കു ദോ​​​ഷം വ​​​രാ​​​തെ ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര്‍ തി​​​രി​​​കെ​​​യെ​​​ടു​​​ക്കു​​​ന്ന കാ​​​മ്പ​​​യി​​​നും തു​​​ട​​​ക്കം കു​​​റി​​​ച്ചി​​​ട്ടു​​​ണ്ട്. സ​​​ര്‍ക്കാ​​​ര്‍ പൊ​​​തു​​​മേ​​​ഖ​​​ലാ​​​സ്ഥാ​​​പ​​​ന​​​മാ​​​യ ക്ലീ​​​ന്‍ കേ​​​ര​​​ള ക​​​മ്പ​​​നി​​​ക്കു കൈ​​​മാ​​​റി പു​​​ന​​​രു​​​പ​​​യോ​​​ഗം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്ന് സൈ​​​ന്‍ പ്രി​​​ന്‍റിം​​​ഗ് ഇ​​​ന്‍ഡ​​​സ്ട്രീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സ്റ്റീ​​​ഫ​​​ന്‍ മാ​​​ട​​​വ​​​ന പ​​​റ​​​ഞ്ഞു. പു​​​തു​​​ത​​​ല​​​മു​​​റ​​​യ്ക്ക് ഫു​​​ട്‌​​​ബോ​​​ളി​​​നോ​​​ടു പ്രി​​​യം വ​​​ര്‍ധി​​​ച്ച​​​തോ​​​ടെ വ​​​രും വ​​​ര്‍ഷ​​​ങ്ങ​​​ളി​​​ല്‍ വി​​​റ്റു​​​വ​​​ര​​​വ് വ​​​ര്‍ധി​​​ക്കു​​​മെ​​​ന്ന് ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര്‍ പ​​​റ​​​യു​​​ന്നു.

ജ​​​ഴ്സി: ടോ​​​പ്പ് റാ​​​ങ്കി​​​ൽ അ​​​ര്‍ജ​​​ന്‍റീ​​​ന

അ​​​ര്‍ജ​​​ന്‍റീ​​​ന, ബ്ര​​​സീ​​​ല്‍, പോ​​​ര്‍ച്ചു​​​ഗ​​​ല്‍ ടീ​​​മു​​​ക​​​ളു​​​ടെ ജ​​​ഴ്‌​​​സി​​​ക്കാ​​​യി​​​രു​​​ന്നു വ​​​ന്‍ ഡി​​​മാ​​​ന്‍ഡ്. ഇ​​​തി​​​ല്‍ അ​​​ര്‍ജ​​​ന്‍റീ​​​ന ജ​​​ഴ്‌​​​സി​​​ക്കാ​​​ണ് കൂ​​​ടു​​​ത​​​ല്‍ ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ടീ​​​മി​​​ന്‍റെ മൂ​​​ന്ന് ജ​​​ഴ്‌​​​സി​​​യും വ​​​ലി​​​യ​​​തോ​​​തി​​​ല്‍ വി​​​റ്റ​​​ഴി​​​ഞ്ഞെ​​​ങ്കി​​​ലും കൂ​​​ടു​​​ത​​​ല്‍ ആ​​​ളു​​​ക​​​ളും സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത് ഹോം ​​​ജ​​​ഴ്‌​​​സി​​​യും എ​​​വേ ജ​​​ഴ്‌​​​സി​​​യു​​​മാ​​​ണ്. അ​​​ര്‍ജ​​​ന്‍റീ​​​ന ഫൈ​​​ന​​​ലി​​​ല്‍ എ​​​ത്തി​​​യ​​​തോ​​​ടെ 19ന് ​​​സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ന​​​ട​​​ന്ന വ​​​ലി​​​യ വി​​​ല്പ​​​ന​​​യാ​​​ണു 10 കോ​​​ടി ക​​​ച്ച​​​വ​​​ട​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച​​​ത്. അ​​​ര്‍ജ​​​ന്‍റീ​​​ന ക​​​ഴി​​​ഞ്ഞാ​​​ല്‍ പോ​​​ര്‍ച്ചു​​​ഗ​​​ലി​​​ന്‍റെ ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ള്‍ഡോ​​​യു​​​ടെ ജ​​​ഴ്‌​​​സി​​​യാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ വി​​​റ്റ​​​ഴി​​​ഞ്ഞ​​​ത്. ഫൈ​​​ന​​​ല്‍ ദി​​​വ​​​സം സ്‌​​​പെ​​​യ്ന്‍ ടീ​​​മി​​​ന്‍റെ ജ​​​ഴ്‌​​​സി​​​ക്കും ഡി​​​മാ​​​ന്‍ഡ് കൂ​​​ടി. മ​​​ല​​​പ്പു​​​റ​​​ത്തി​​​നു​​​പു​​​റ​​​മെ തൃ​​​ശൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളാ​​​ണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ജ​​​ഴ്‌​​​സി വി​​​ല്പ​​​ന ന​​​ട​​​ന്ന മ​​​റ്റു ജി​​​ല്ല​​​ക​​​ള്‍.

25 കോ​​​ടി​​​യു​​​ടെ ഫ്ല​​​ക്‌​​​സ്

ആ​​​രാ​​​ധ​​​ക ആ​​​വേ​​​ശം ഫ്ല​​​ക്‌​​​സ് രൂ​​​പ​​​ത്തി​​​ല്‍ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​തോ​​​ടെ ഒ​​​ന്ന​​​ര മാ​​​സ​​​ത്തി​​​നി​​​ടെ സം​​​സ്ഥാ​​​ന​​​ത്തു 25 കോ​​​ടി രൂ​​​പ​​​യു​​​ടെ ഫ്ല​​​ക്‌​​​സ് പ്രി​​​ന്‍റിം​​​ഗാ​​​ണു ന​​​ട​​​ന്ന​​​ത്. ഏ​​​റ്റ​​​വും വ​​​ലി​​​യ ഫ്ല​​​ക്‌​​​സ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത് ടീം ​​​ആ​​​രാ​​​ധ​​​ക​​​രു​​​ടെ അ​​​ഭി​​​മാ​​​ന പ്ര​​​ശ്‌​​​ന​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ഇ​​​ക്കു​​​റി ഫ്ല​​​ക്‌​​​സ് പ്രി​​​ന്‍റിം​​​ഗ് കു​​​തി​​​ച്ചു​​​യ​​​ര്‍ന്ന​​​ത്. വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ള്‍ ത​​​ന്നെ​​​യാ​​​ണ് ഇ​​​തി​​​ലും മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത്.

Latest News

Corehub Up