Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spiritual Leader

Pathanamthitta

തി​രു​വ​ല്ല​യു​ടെ വി​ക​സ​നം സ്വ​പ്നം ക​ണ്ട ആ​ത്മീ​യാ​ചാ​ര്യ​ൻ: പു​തു​ശേ​രി

തി​രു​വ​ല്ല: തി​രു​വ​ല്ല പ​ട്ട​ണ​ത്തി​ന്‍റെ വി​ക​സ​നം സ്വ​പ്നം ക​ണ്ട ആ​ത്മീ​യാ​ചാ​ര്യ​നാ​യി​രു​ന്നു ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്തെ​യ​ന്ന് ജോ​സ​ഫ് എം. ​പു​തു​ശേ​രി. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും തി​രു​വ​ല്ല​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റി.

ഇ​തി​നൊ​പ്പം പ​ട്ട​ണ​ത്തി​ന്‍റെ വ​ള​ർ​ച്ച​യും വേ​ഗ​ത്തി​ലാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ൽ അ​തി​നു നേ​തൃ​പ​ര​മാ​യ പ​ങ്ക് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വൈ​ദി​ക​നാ​യി​രു​ന്ന ഘ​ട്ട​ത്തി​ൽ വ​ഹി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സം, ആ​തു​ര​ശു​ശ്രൂ​ഷ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു​വെ​ന്നും പു​തു​ശേ​രി ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up