Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spotifywrapped

സ്പോ​ട്ടി​ഫൈ​യി​ൽ പുതിയ മാ​റ്റം: കു​ട്ടി​ക​ളു​ടെ പാ​ട്ടു​ക​ൾ ഇ​നി നി​ങ്ങ​ളു​ടെ പ്ലേ​ലി​സ്റ്റി​നെ​യും 'റാ​പ്പ്ഡി​നെ​യും' ബാധിക്കില്ല!

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ളു​ടെ പാ​ട്ടു​ക​ൾ നി​ങ്ങ​ളു​ടെ വ്യ​ക്തി​ഗ​ത മ്യൂ​സി​ക് റെ​ക്ക​മ​ൻ​ഡേ​ഷ​നു​ക​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പു​തി​യ ക​ൺ​ട്രോ​ൾ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ച് സ്പോ​ട്ടി​ഫൈ. 

കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി ആ​വ​ർ​ത്തി​ച്ച് കേ​ൾ​ക്കു​ന്ന പാ​ട്ടു​ക​ൾ കാ​ര​ണം സ്വ​ന്തം സ്പോ​ട്ടി​ഫൈ പ്ലേ​ലി​സ്റ്റും വാ​ർ​ഷി​ക 'റീ​ക്യാ​പ്' ആ​യ 'സ്പോ​ട്ടി​ഫൈ റാ​പ്പ്ഡും' പാ​ളു​മെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​ക്ക് പ​രി​ഹാ​ര​മാ​യാ​ണ് പു​തി​യ ഫീ​ച്ച​ർ ക​മ്പ​നി അ​വ​ത​രി​പ്പി​ച്ച​ത്.

ഇ​നി​മു​ത​ൽ 'ബേ​ബി ഷാ​ർ​ക്ക്' പോ​ലെ​യു​ള്ള റൈ​മു​ക​ളോ ഡി​സ്‌​നി പാ​ട്ടു​ക​ളോ എ​ത്ര​ത​വ​ണ കേ​ട്ടാ​ലും, അ​ത് നി​ങ്ങ​ളു​ടെ 'ഡി​സ്‌​ക​വ​ർ വീ​ക്കി​ലി' അ​ല്ലെ​ങ്കി​ൽ 'ഡെ​യ്‌​ലി മി​ക്സ്' പ്ലേ​ലി​സ്റ്റു​ക​ളെ ബാ​ധി​ക്കി​ല്ല.

പു​തി​യ ഫീ​ച്ച​റി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ

ഈ ​ഓ​പ്ഷ​ൻ ഓ​ഫ് ചെ​യ്താ​ൽ, നി​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റേ​ക്കാ​ല​മാ​യി കേ​ട്ട കു​ട്ടി​ക​ളു​ടെ പാ​ട്ടു​ക​ൾ മു​ൻ​കാ​ല ഡാ​റ്റ​യി​ൽ നി​ന്ന് സ്പോ​ട്ടി​ഫൈ നീ​ക്കം ചെ​യ്യും. 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മാ​റ്റ​ങ്ങ​ൾ പ്ലേ​ലി​സ്റ്റി​ൽ പ്ര​തി​ഫ​ലി​ക്കും.

സ്പോ​ട്ടി​ഫൈ ഫ്രീ , ​പ്രീ​മി​യം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഈ ​സേ​വ​നം ല​ഭ്യ​മാ​ണ്. ഈ ​ഓ​പ്ഷ​ൻ ഓ​ഫ് ചെ​യ്താ​ലും കു​ട്ടി​ക​ളു​ടെ പാ​ട്ടു​ക​ൾ സെ​ർ​ച്ച് ചെ​യ്യാ​നോ പ്ലേ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നോ ത​ട​സ്സ​മു​ണ്ടാ​കി​ല്ല. എ​ങ്കി​ലും, നി​ർ​മി​ത ബു​ദ്ധി വ​ഴി സ്പോ​ട്ടി​ഫൈ നി​ങ്ങ​ൾ​ക്ക് നി​ർ​ദ്ദേ​ശി​ക്കു​ന്ന പാ​ട്ടു​ക​ളെ അ​ത് ബാ​ധി​ക്കി​ല്ലെ​ന്ന് മാ​ത്രം.

ഈ ​ഫീ​ച്ച​ർ എ​ങ്ങ​നെ ഓ​ൺ/​ഓ​ഫ് ചെ​യ്യാം?

1. സ്പോ​ട്ടി​ഫൈ ആ​പ്പ് തു​റ​ക്കു​ക, ആപ്പിന്‍റെ മു​ക​ൾ​ഭാ​ഗ​ത്ത് ഇ​ട​ത് വ​ശ​ത്തു​ള്ള നി​ങ്ങ​ളു​ടെ പ്രൊ​ഫൈ​ൽ ചി​ത്ര​ത്തി​ൽ ടാ​പ്പ് ചെ​യ്യു​ക.

2. സെ​റ്റിം​ഗ്സി​ലേ​ക്ക് പോ​കു​ക, സെറ്റിംസ് ആൻഡ് പ്രൈവസി എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.

3. ക​ണ്ട​ന്‍റ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ടു​ക്കു​ക, കണ്ടന്‍റ് ആൻഡ് ഡിസ്പ്ലേ എ​ന്ന ഭാ​ഗ​ത്തേ​ക്ക് പോ​കു​ക.

4. ഇൻക്ലൂഡ് കിഡ്സ് ആൻഡ് ഫാമിലി മ്യൂസിക് ഇൻ ടെസ്റ്റ്,എ​ന്ന ഓ​പ്ഷ​ൻ ക​ണ്ടെ​ത്തി അ​ത് ഓ​ഫ് ചെ​യ്യു​ക.

ഇ​തു​കൂ​ടാ​തെ, 13 വ​യ​സിന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി മാ​താ​പി​താ​ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 'കി​ഡ്‌​സ് അ​ക്കൗ​ണ്ടു​ക​ൾ' ഉ​ണ്ടാ​ക്കാ​നു​ള്ള സൗ​ക​ര്യ​വും സ്പോ​ട്ടി​ഫൈ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up