Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stabbing Migrant Worker

Thiruvananthapuram

മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കി​യി​ല്ല: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

പേ​രൂ​ർ​ക്ക​ട: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തിന്‍റെ പേ​രി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ളെ ഫോ​ർ​ട്ട് സി​ഐ ആ​ർ.എ​സ്. ശ്രീ​കാ​ന്തും സം​ഘ​വും ചേ​ർ​ന്നു പി​ടി​കൂ​ടി. മ​ണ​ക്കാ​ട് ചാ​ല ക​രി​മ​ഠം കോ​ള​നി മും​താ​സ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ് (24) ആ​ണ് പി​ടി​യി​ലാ​യ​ത്.
17ന് ​രാ​ത്രി ഒന്പതോടെ കി​ള്ളി​പ്പാ​ലം എ​സ്കെപി ടിന്പേ​ഴ്സി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. വെ​സ്റ്റ് ബം​ഗാ​ൾ മാ​ൽ​ഡ സ്വ​ദേ​ശി പ്ര​ശാ​ന്ത് മ​ണ്ഡ​ൽ (24) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ക​രി​മ​ഠം കോ​ള​നിനു സ​മീ​പം വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചു വ​രു​ന്ന ആ​ളാ​ണ് പ്ര​ശാ​ന്ത് മ​ണ്ഡ​ൽ. സം​ഭ​വ​ദി​വ​സം ജോ​ലി​ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ് ഇ​യാ​ളെ ത​ട​ഞ്ഞു​നി​ർ​ത്തി മ​ദ്യ​പി​ക്കാ​ൻ പ​ണം ആവശ്യപ്പെടുകയായിരുന്നു. ഇതു നി​ര​സി​ച്ച​തോ​ടെ പ്ര​കാ​ശ് മ​ണ്ഡ​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തുകയും കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ്പ​രിക്കേൽപ്പിക്കുകയുമായി രുന്നു. ​കൈ​ക​ൾ​ക്കും നെ​ഞ്ചി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ പ്രശാന്ത് മ ണ്ഡൽ ചികിത്സയിലാണ്. ഒ​രു മോ​ഷ​ണ കേ​സിൽ അ​റ​സ്റ്റി​ലാ​കു​ക​യും പി​ന്നീ​ട് ജാ​മ്യ​ത്തി​ലിറ​ങ്ങു​ക​യും ചെ​യ്ത ആ​ളാ​ണ് പ്ര​തി.​
ഇ​യാ​ൾ​ക്കെ​തി​രെ ഫോ​ർ​ട്ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ത്രം മൂ​ന്നു കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. എ​സ്​ഐ ജ​ഗ്മോ​ഹ​ൻ ദ​ത്ത​ൻ, ഗ്രേ​ഡ് എ​സ്ഐ സ​ജി​കു​മാ​ർ, സിപിഒ​മാ​രാ​യ ലി​ബി​ൻ രാ​ജ്, വി​ജ​യ് കി​ര​ൺ, ശ്യാം ​എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up