Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stage Protest

Wayanad

കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി

ക​ൽ​പ്പ​റ്റ: കേ​ര​ള പ​വ​ർ ബോ​ർ​ഡ് ഓ​ഫീ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ, കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഐ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ഓ​ഫീ​സി​ന് മു​ന്പി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.

2016ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ ക​രാ​റി​ന് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നു മ​റ​വി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ദ്രോ​ഹ​ക​ര​മാ​കു​ന്ന വ്യ​വ​സ്ഥ​ക​ൾ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ​യാ​യി​രു​ന്നു പ​രി​പാ​ടി. ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് ജീ​വ​ന​ക്കാ​ർ ക​ത്തി​ച്ചു. കേ​ര​ള പ​വ​ർ ബോ​ർ​ഡ് ഓ​ഫീ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി യെ​ൽ​ദോ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​എ​സ്ഇ​ബി ക​ന്പ​നി​വ​ത്ക​രി​ച്ച​പ്പോ​ൾ ഉ​ണ്ടാ​ക്കി​യ ത്രി​ക​ക്ഷി ക​രാ​റി​ന് വി​രു​ദ്ധ​മാ​യ വ്യ​വ​സ്ഥ​ക​ളാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2023ൽ ​ന​ട​പ്പാ​ക്കേ​ണ്ട ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഇ​തേ​വ​രെ പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല. പ​രി​ഷ്ക​ര​ണ പ്രാ​ബ​ല്യ തീ​യ​തി 2024 മു​ത​ൽ ആ​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ജീ​വ​ന​ക്കാ​ർ​ക്ക് അ​ർ​ഹ​മാ​യ ഡി​എ കു​ടി​ശി​ക സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ത​ട​ഞ്ഞു​വ​ച്ചി​രി​ക്ക​യാ​ണെ​ന്നും യെ​ൽ​ദോ ഫി​ലി​പ്പ് പ​റ​ഞ്ഞു. എം.​കെ. സ​തീ​ഷ്, കെ.​എം. ജം​ഹ​ർ, ആ​ർ. ബി​ജു, കെ.​സി. ജ​യേ​ഷ്, ആ​ർ. സു​ന്ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up