Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stance On Divorce

വി​ഴി​ഞ്ഞത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ; അനുമതി നിർബന്ധം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം കൈ​​​മാ​​​റ്റം ചെ​​​യ്യാ​​​നാ​​​കി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ക​​​മ്പ​​​നി ആ​​​ക്ട് പ്ര​​​കാ​​​രം 25 ശ​​​ത​​​മാ​​​ന​​​ത്തി​​​നു​​മേ​​​ൽ ഓ​​​ഹ​​​രി കൈ​​​മാ​​​റി​​​യാ​​​ൽ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം മാ​​​റും. ഇ​​​തി​​​നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി വേ​​​ണം. അ​​​ദാ​​​നി​​​യുമാ​​​യു​​​ള്ള ക​​​രാ​​​റി​​​ലെ 5(3) ച​​​ട്ട​​​പ്ര​​​കാ​​​രം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം മാ​​​റ്റാ​​​നാ​​​വി​​​ല്ല.

രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യും പൊ​​​തു​​​താ​​​ത്പ​​​ര്യ​​​വും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ൽ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​യാ​​​യ തു​​​റ​​​മു​​​ഖ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ കൈ​​​മാ​​​റ്റ​​​ത്തി​​​ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര- ഷി​​​പ്പിം​​​ഗ് മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ അ​​​നു​​​മ​​​തി​​​യും വേ​​​ണം. രാ​​​ജ്യ​​​സു​​​ര​​​ക്ഷ, പൊ​​​തു​​​താ​​​ത്പ​​​ര്യം, മ​​​ത്സ​​​ര​​​ക്ഷ​​​മ​​​ത ഉ​​​റ​​​പ്പാ​​​ക്ക​​​ൽ, എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും നി​​​ക്ഷേ​​​പം ആ​​​ക​​​ർ​​​ഷി​​​ക്ക​​​ൽ, ഭാ​​​വി വി​​​ക​​​സ​​​ന​​​വും വ​​​രു​​​മാ​​​ന താ​​​ത്പ​​​ര്യ​​​വും എ​​​ന്നി​​​വ​​​യെ​​​ല്ലാം ഉ​​​റ​​​പ്പാ​​​ക്കി മാ​​​ത്ര​​​മേ ഓ​​​ഹ​​​രി വി​​​ല്പ​​​ന​​​യ്ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കാ​​​നാ​​​കൂ.

തു​​​റ​​​മു​​​ഖ​​​ത്തി​​​നു പു​​​റ​​​ത്തു മ​​​റ്റു ക​​​മ്പ​​നി​​​ക​​​ൾ​​​ക്കു വി​​​ക​​​സ​​​ന​​​ത്തി​​​നും സൗ​​​ക​​​ര്യ​​​മു​​​റ​​​പ്പാ​​​ക്കും. തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വി​​​വേ​​​ച​​​ന​​ര​​​ഹി​​​ത​​​മാ​​​യി പൊ​​​തു​​​വാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​ക​​​ണം. ഒ​​​രു ക​​​മ്പ​​​നി​​​യു​​​ടെ​​​യും കു​​​ത്ത​​​ക പാ​​​ടി​​​ല്ല. ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ണ്ടെ​​​യ്ന​​​ർ ക​​​മ്പ​​​നി​​​യാ​​​യ എം​​​എ​​​സ്‌​​​സി തു​​​റ​​​മു​​​ഖം ഏ​​​തെ​​​ല്ലാം രീ​​​തി​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

തു​​​റ​​​മു​​​ഖ വി​​​ക​​​സ​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​ം - പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

ഓ​​​ഹ​​​രി വി​​​ൽ​​​പ​​​ന​​​യി​​​ലൂ​​​ടെ എം​​​എ​​​സ്‌​​​സി ക​​​മ്പ​​നി​​​യു​​​ടെ കു​​​ത്ത​​​കാ​​​വ​​​കാ​​​ശ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ന്‍റെ വാ​​​ണി​​​ജ്യ താ​​​ത്പ​​​ര്യ​​​ത്തി​​​നും തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ഭാ​​​വി വി​​​ക​​​സ​​​ന​​​ത്തി​​​നും ഇ​​​ത് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​കു​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ബ്മി​​​ഷ​​​നി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​നസാ​​​ധ്യ​​​ത ചു​​​രു​​​ങ്ങും. മ​​​ത്സ​​​ര​​​ക്ഷ​​​മ​​​ത ത​​​ക​​​ർ​​​ക്കും. കു​​​ത്ത​​​ക വേ​​​രു​​​റ​​​പ്പി​​​ക്കും. മ​​​റ്റു സാ​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്കും ഇ​​​തു വ​​​ഴി​​​വ​​​യ്ക്കും. സ​​​ർ​​​ക്കാ​​​രി​​​ന് കി​​​ട്ടേ​​​ണ്ട വ​​​രു​​​മാ​​​ന വി​​​ഹി​​​തം കൃ​​​ത്രി​​​മ​​​മാ​​​യി കു​​​റ​​​വു വ​​​രു​​​ത്താ​​​ൻ ഇ​​​ട​​​യാ​​​ക്കും.

ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​ർ​​​ക്കു നി​​​ശ്ചി​​​ത ക​​​മ്പ​​​നി​​​യു​​​ടെ ക​​​പ്പ​​​ലി​​​ലും ക​​​ണ്ടെ​​​യ്ന​​​റി​​​ലും മാ​​​ത്ര​​​മേ ച​​​ര​​​ക്ക് അ​​​യ​​​യ്ക്കാ​​​നാ​​​വൂ. അ​​​വ​​​ർ നി​​​ശ്ച​​​യി​​​ക്കു​​​ന്ന നി​​​ര​​​ക്ക് എ​​​ല്ലാ​​​വ​​​രും അം​​​ഗീ​​​ക​​​രി​​​ക്കേ​​​ണ്ടിവ​​​രും. ഇ​​​തി​​​ന്‍റെ പ്ര​​​ത്യാ​​​ഘാ​​​തം പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. കോ​​​ണ്‍​കോ​​​ർ, സി​​​ഡ​​​ബ്ല്യു​​​സി തു​​​ട​​​ങ്ങി​​​യ കേ​​​ന്ദ്ര പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ 5,000 കോ​​​ടി​​​യു​​​ടെ ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ട്ടി​​​ടു​​​ണ്ട്. ഇ​​​വ​​​രെ​​​യെ​​​ല്ലാം ഇ​​​തു ബാ​​​ധി​​​ക്കും. മ​​​ത്സ​​​ര​​​ക്ഷ​​​മ​​​ത​​​യാ​​​ണ് വ​​​ള​​​രു​​​ന്ന വി​​​പ​​​ണി​​​യു​​​ടെ ആ​​​ണി​​​ക്ക​​​ല്ല്. ഒ​​​രു ക​​മ്പ​​​നി​​​യു​​​ടെ കു​​​ത്ത​​​ക തു​​​റ​​​മു​​​ഖ വി​​​ക​​​സ​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​രോ​​​പി​​​ച്ചു.

Latest News

Corehub Up