Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Died

Thrissur

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ദ​മ്പ​തി​ക​ൾ ഷോ​ക്കേ​റ്റു മ​രി​ച്ചു

എ​രു​മ​പ്പെ​ട്ടി: ദേ​ശ​മം​ഗ​ലം ത​ല​ശേ​രി​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ആ​യ ദ​മ്പ​തി​ക​ൾ ഷോ​ക്കേ​റ്റു മ​രി​ച്ചു.​ആ​സാം സ്വ​ദേ​ശി​ക​ളാ​യ ഷെ​ഫീ​ഖു​ൽ (26), ഭാ​ര്യ റു​ക്സാ​ന (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ത​ല​ശേ​രി കൂ​ട്ടു​പാ​റ​കു​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി​ഫാ​മി​ൽ വെ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കാ​ല​ത്ത് ഒ​ൻ​പ​ത് മ​ണി​യോ​ടു​കൂ​ടി​യാ​ണ് സം​ഭ​വം. ര​ണ്ടു​പേ​രും ഇ​ന്ന​ലെ കാ​ല​ത്ത് താ​മ​സ സ്ഥ​ല​ത്തു നി​ന്നും കോ​ഴി​ഫാ​മി​ലേ​ക്ക് വ​ന്ന​പ്പോ​ഴാ​ണ് ദു​ര​ന്തം ന​ട​ന്ന​ത്. ഉ​റു​മ്പ​ക​ശേ​രി പ​ള്ള​ത്ത്‌​വീ​ട്ടി​ൽ അ​ഷ്റ​ഫ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് ഫാം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ഴി​ക​ളെ വ​ള​ർ​ത്തു​ന്ന കേ​ന്ദ്ര​ത്തി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ചെ​റു​തു​രു​ത്തി പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഏ​ഴും മൂ​ന്നും വ​യ​സാ​യ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ണ്ട്. ദേ​ശ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. സ​ന്ധ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മ​റ്റു മൃ​ഗ​ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ടി ഫാ​മി​നോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ച എ​ർ​ത്ത് ക​മ്പ​നി​യി​ൽ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​തെ​ന്ന് സം​ശ​യി​ക്കു​ന്നു.

Latest News

Corehub Up