എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ വെള്ളക്കിണര്‍ ജംഗ്ഷന് സമീപത്തെ റോഡിലെ കുഴി കോണ്‍ക്രീറ്റ് ചെയ്ത് അടച്ചു.
കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടിയതിനെത്തുടര്‍ന്ന് രൂപപ്പെട്ട കുഴി അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടും അടയ്ക്കാത്തത് സംബന്ധിച്ച് ഭക്തജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും യാത്രാദുരിതം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാര്‍ത്തയെ തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് കുഴി കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കുകയായിരുന്നു. ഇതോടെ ഏറെ നാളായി യാത്രക്കാര്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടിന് പരിഹാരമായി.
ചെക്കിടിക്കാട് മില്‍മ ജംഗ്ഷന് സമീപം രൂപപ്പെട്ട കുഴി ടാറിംഗ് ചെയ്ത് അടച്ചിരുന്നു. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി റോഡ് ഗതാഗതയോഗ്യമാക്കിയതില് ഭക്തജനങ്ങളും നാട്ടുകാരും ആശ്വാസത്തിലാണ്.