Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Secretariat

തിരുത്തല്‍ തുടങ്ങി; സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റിൽ അ​ഴി​ച്ചു​പ​ണി

കോ​ഴി​ക്കോ​ട്: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. പ്ര​മു​ഖ നേ​താ​ക്ക​ളാ​യ പി. ​ജ​യ​രാ​ജ​ൻ, വി.​ശി​വ​ൻ​കു​ട്ടി, എം.​ബി.​രാ​ജേ​ഷ് എ​ന്നി​വ​രെ കൂ​ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ പു​നഃ​സം​ഘ​ട​ന. പി.​ജ​യ​രാ​ജ​നെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താത്തതി​ല്‍ പാ​ര്‍​ട്ടി​ക്കെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു.

തി​രു​ത്ത​ല്‍ ന​ട​പ​ടി എ​ന്ന നി​ല​യി​ലാ​ണ് പി.​ജ​യ​രാ​ജ​ന്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഇ​ടം​പി​ടി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എം.​വി.​ഗോ​വി​ന്ദ​ന് പാ​ർ​ട്ടി ശാ​സ​ന ന​ൽ​കി​യെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​കെ. ശ്രീ​മ​തി, തോ​മ​സ് ഐ​സ​ക്, ടി.​പി.രാ​മ​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​രെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ട്. സി​പി​എം പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ത​ല​പ്പ​ത്തു​ള്ള​വ​രെ സം​സ്ഥാ​ന സ​മി​തി​യി​ലേ​ക്കും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പി. ​രാ​ജീ​വി​നെ എ​ൽ​എ​ഡി​എ​ഫ് ക​ൺ​വീ​ന​റാ​യും നി​യോ​ഗി​ക്കും.

സം​സ്ഥാ​ന സ​മി​തി​യും പു​നഃ​സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സ​മി​തി​യി​ൽ പു​തി​യ ഒ​മ്പ​ത് അം​ഗ​ങ്ങ​ളെ​യാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ.​എ​സ്. അം​ബി​ക, എം. ​വി​ജി​ൻ, ജെ​യ്ക്, പി.​എ​സ്. സ​ഞ്ജീ​വ് എ​ന്നി​വ​രെ സ​മി​തി​യി​ൽ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​ക്ക് പി​ന്നാ​ലെ​യു​ള്ള തെ​റ്റു​തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ട് കോ​ഴി​ക്കോ​ട് വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗം ചേ​ർ​ന്ന​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​തി​രേ​യും പി​ണ​റാ​യി വി​ജ​യ​നെ​തി​രേ​യും വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​ന്ന് ചേ​രും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യ്ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കാ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​ന്ന് ചേ​രും. ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ​യും മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങു​ന്ന പ​ട്ടി​ക​യാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പ​രി​ഗ​ണി​ക്കു​ക.

ചു​രു​ക്കം ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ​ങ്കി​ലും നേ​ര​ത്തെ ആ​ലോ​ചി​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ മാ​റി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പു​റ​ത്തി​റ​ക്കാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ തീ​രു​മാ​നം. പ്ര​ക​ട​ന​പ​ത്രി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ന്‍റെ തീ​യ​തി​യും ഇ​ന്നു നി​ശ്ച​യി​ക്കും.

അ​തേ​സ​മ​യം, ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്ന​തി​ന് കോ​ൺ​ഗ്ര​സി​ന്റെ സ്ക്രീ​നിം​ഗ് ക​മ്മി​റ്റി ഇ​ന്ന് വീ​ണ്ടും യോ​ഗം ചേ​രും. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ അ​ട​ക്കം ഏ​റ്റ​വും വി​ജ​യ​സാ​ധ്യ​ത​യു​ള്ള 31 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക നേ​ര​ത്തെ അം​ഗീ​ക​രി​ച്ചി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച വീ​ണ്ടും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി ചേ​ർ​ന്നേ​ക്കും. ഭൂ​രി​ഭാ​ഗം സീ​റ്റു​ക​ളി​ലും തി​ങ്ക​ളാ​ഴ്ച​യോ​ടെ തീ​രു​മാ​നം ഉ​ണ്ടാ​കും. അ​തി​നി​ടെ സ്വ​യം സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ കെ. സു​ധാ​ക​ര​ൻ എം പി​യെ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് ഫ്ലാ​റ്റി​ൽ എ​ത്തി ക​ണ്ടു. അ​ടൂ​ർ പ്ര​കാ​ശു​മാ​യും സ​ണ്ണി​ജോ​സ​ഫ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Kerala

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം; സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ​ക്കാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യാ​കും.

ഘ​ട​ക​ക​ക്ഷി​ക​ളു​ടെ സീ​റ്റു​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തും ച​ർ​ച്ച​യാ​കും എ​ന്നാ​ണ് റി​പ്പോ‌‌‌​ർ​ട്ടു​ക​ൾ. മൂ​ന്നാം ഭ​ര​ണം തേ​ടു​ന്ന എ​ൽ​ഡി​എ​ഫി​നെ പി​ണ​റാ​യി ത​ന്നെ ന​യി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. 

ഇ​നി നി​ർ​ണാ​യ​ക​മാ​യ സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ളി​ലേ​ക്കാ​ണ് ക​ട​ക്കു​ന്ന​ത്. ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പ്രാ​ഥ​മി​ക സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ 90% സീ​റ്റു​ക​ളി​ലും ഒ​റ്റ പേ​രാ​ണ് പ​രി​ഗ​ണ​ന​ക്ക് വ​ന്നി​ട്ടു​ള്ള​ത്.

ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് പാ​ന​ലി​ൽ തി​രു​ത്ത​ൽ വേ​ണ​മെ​ങ്കി​ൽ അ​ക്കാ​ര്യം നി​ർ​ദ്ദേ​ശി​ച്ച് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് തി​രി​കെ കൈ​മാ​റും. അ​ധി​കം വൈ​കാ​തെ ന​ട​ക്കു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ഗ​മാ​ണ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക അ​ന്തി​മ​മാ​ക്കു​ക. 

പി ​ബി അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം കെ.​കെ. ശൈ​ല​ജ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ അ​താ​ത് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റു​ക​ൾ ന​ൽ​കി​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. അ​തി​നാ​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ആ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

മ​ട്ട​ന്നൂ​ർ സീ​റ്റ് ഇ​ല്ലെ​ങ്കി​ൽ മ​ത്സ​രി​ക്കാ​ൻ ഇ​ല്ലെ​ന്ന് നി​ല​പാ​ട് ശൈ​ല​ജ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യു​ടെ ക​ണ്ണൂ​ർ, എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ എ​ല​ത്തൂ​ർ ,ആ​ന്‍റ​ണി രാ​ജു അ​യോ​ഗ്യ​നാ​യ തി​രു​വ​ന​ന്ത​പു​രം , ആ​ർ​ജെ​ഡി -ജെ​ഡി​എ​സ് ത​ർ​ക്ക​മു​ള്ള കോ​വ​ളം എ​ന്നീ സീ​റ്റു​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ച​ർ​ച്ച ഉ​ണ്ടാ​വും.

 

Kerala

പി​എം ശ്രീ ​ത​ർ​ക്കം: നാ​ളെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ​യെ ചൊ​ല്ലി​യു​ള്ള ഭ​ര​ണ​മു​ന്ന​ണി​യി​ലെ ത​ർ​ക്കം തീ​ർ​ക്കാ​ൻ നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ചേ​രും. പി​എം ശ്രീ​യി​ൽ സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ഫോ​ർ​മു​ല​ക​ൾ ച​ർ​ച്ച ചെ​യ്യും.

നാ​ളെ​യാ​ണ് ആ​ല​പ്പു​ഴ​യി​ൽ സി​പി​ഐ​യു​ടെ നി​ർ​ണാ​യ​ക എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം. സി​പി​എം പി​ന്നോ​ട്ട് പോ​യി​ല്ലെ​ങ്കി​ൽ ക​ടു​പ്പി​ക്കാ​ൻ ത​ന്നെ​യാ​ണ് സി​പി​ഐ തീ​രു​മാ​നം. ബ​ഹ​റി​നി​ൽ​നി​ന്ന് മു​ഖ്യ​മ​ന്ത്രി ത​ല​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി.

നാ​ളെ ബി​നോ​യ് വി​ശ്വ​ത്തെ നേ​രി​ട്ട് ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​ൽ സ​മ​വാ​യ​മി​ല്ലെ​ങ്കി​ൽ സി​പി​ഐ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ധാ​ര​ണ​പ്ര​കാ​രം ക​ടു​പ്പി​ക്കും. മ​ന്ത്രി​മാ​ർ കാ​ബി​ന​റ്റി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കും. അ​ടു​ത്ത ഘ​ട്ട​മാ​യി രാ​ജി. ആ ​നി​ല​യി​ലേ​ക്കാ​ണ് പാ​ർ​ട്ടി​യി​ലെ ച​ർ​ച്ച​ക​ൾ.

Latest News

Corehub Up