പാലാ: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി അന്‍വര്‍ ഹുസൈന് (24) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന അര്ജുന് എന്നയാള്‍ പരിക്കുകളോടെ പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയേപ്പള്ളി പാറേല്‍ സ്കൂളിന് സമീപം തുണ്ടത്തില്‍ പുരയിടത്തില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ കോടിഭാഗം സിമന്റ് തേക്കുന്നതിനിടെ കെട്ടിടഭാഗം അടര്‍ന്ന് വീഴുകയായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോർച്ചറിയിൽ. പാലാ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.