Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Statueoflibertystory

സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും പ്ര​തീ​കം; ഫ്രാ​ൻ​സ് അ​മേ​രി​ക്ക​യ്ക്ക് സ​മ്മാ​നി​ച്ച 'സ്റ്റാ​ച്യു ഓ​ഫ് ലി​ബ​ർ​ട്ടി'​യു​ടെ വി​സ്മ​യ​ക​ഥ!

ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ സ്വ​പ്ന​ല​ക്ഷ്യ​വും, അ​മേ​രി​ക്ക​യു​ടെ അ​ട​യാ​ള​വു​മാ​യ 'സ്റ്റാ​ച്യു ഓ​ഫ് ലി​ബ​ർ​ട്ടി' എ​ന്ന സ്വാ​ത​ന്ത്ര്യ​പ്ര​തി​മ​യ്ക്ക് പി​ന്നി​ൽ ര​ണ്ട് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ആ​ഴ​മേ​റി​യ സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ച​രി​ത്ര​ത്തി​ന്‍റെ​യും വ​ലി​യൊ​രു ക​ഥ​യു​ണ്ട്. അ​മേ​രി​ക്ക​യു​ടെ സ്വ​ന്തം അ​ട​യാ​ള​മാ​യി ഇ​ന്ന് ലോ​കം കാ​ണു​ന്ന ഈ ​കൂ​റ്റ​ൻ പ്ര​തി​മ യ​ഥാ​ർ​ഥ​ത്തി​ൽ ഫ്രാ​ൻ​സ് അ​മേ​രി​ക്ക​യ്ക്ക് ന​ൽ​കി​യ സ്നേ​ഹോ​പ​ഹാ​ര​മാ​യി​രു​ന്നു!

1886-ലാ​ണ് ഫ്ര​ഞ്ച് ജ​ന​ത അ​മേ​രി​ക്ക​യ്ക്ക് ഈ ​അ​മൂ​ല്യ സ​മ്മാ​നം ന​ൽ​കി​യ​ത്. അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചും, ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ദൃ​ഢ​മാ​യ സൗ​ഹൃ​ദ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യു​മാ​ണ് ഈ ​പ്ര​തി​മ നി​ർ​മി​ച്ച​ത്.

ഒ​രു അ​ത്താ​ഴ​വി​രു​ന്നി​ൽ പി​റ​ന്ന ആ​ശ​യം

സ്റ്റാ​ച്യു ഓ​ഫ് ലി​ബ​ർ​ട്ടി​യു​ടെ പി​റ​വി​ക്ക് പി​ന്നി​ൽ ച​രി​ത്ര​പ​ര​മാ​യ വ​ലി​യൊ​രു പ​ശ്ചാ​ത്ത​ല​മു​ണ്ട്. അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര കാ​ല​ത്ത് ബ്രി​ട്ട​നെ​തി​രെ പോ​രാ​ടാ​ൻ അ​മേ​രി​ക്ക​യ്ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ പി​ന്തു​ണ ന​ൽ​കി​യ രാ​ജ്യ​മാ​യി​രു​ന്നു ഫ്രാ​ൻ​സ്. 1865-ൽ ​ഫ്ര​ഞ്ച് രാ​ഷ്ട്രീ​യ ചി​ന്ത​ക​നും അ​ടി​മ​ത്ത വി​രു​ദ്ധ പോ​രാ​ളി​യു​മാ​യി​രു​ന്ന എ​ഡ്വാ​ർ​ഡ് ഡി ​ലാ​ബൗ​ലെ​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ഒ​രു അ​ത്താ​ഴ​വി​രു​ന്നി​ലാ​ണ് ഇ​ത്ത​ര​മൊ​രു സ്മാ​ര​ക​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ ആ​ശ​യം ഉ​ട​ലെ​ടു​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ ആ​ഭ്യ​ന്ത​ര​യു​ദ്ധം അ​വ​സാ​നി​ച്ച​തി​ന്‍റെ​യും അ​ടി​മ​ത്തം നി​ർ​ത്ത​ലാ​ക്കി​യ​തി​ന്‍റെ​യും സ​ന്തോ​ഷ​ത്തി​ൽ, സ്വാ​ത​ന്ത്ര്യ​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സൗ​ഹൃ​ദം വി​ളി​ച്ചോ​തു​ന്ന ഒ​രു കൂ​റ്റ​ൻ സ്മാ​ര​കം നി​ർ​മി​ക്കാ​ൻ അ​വ​ർ തീ​രു​മാ​നി​ച്ചു. ഫ്ര​ഞ്ച് ശി​ല്പി​യാ​യ ഫ്രെ​ഡ​റി​ക് അ​ഗ​സ്റ്റെ ബാ​ർ​ത്തോ​ൾ​ഡി​യെ​യാ​ണ് പ്ര​തി​മ​യു​ടെ രൂ​പ​ക​ല്പ​ന ഏ​ൽ​പ്പി​ച്ച​ത്.

ചെ​മ്പി​ൽ തീ​ർ​ത്ത അ​ത്ഭു​ത​വും ഈ​ഫ​ൽ ട​വ​റി​ന്‍റെ ശി​ല്പി​യും

പ്ര​ശ​സ്ത​മാ​യ ഈ​ഫ​ൽ ട​വ​ർ നി​ർ​മി​ച്ച ഗു​സ്താ​വ് ഈ​ഫ​ൽ ആ​ണ് ഈ ​പ്ര​തി​മ​യു​ടെ ഉ​ള്ളി​ലെ ഉ​രു​ക്ക് ച​ട്ട​ക്കൂ​ട് രൂ​പ​ക​ല്പ​ന ചെ​യ്ത​ത് എ​ന്ന​ത് മ​റ്റൊ​രു കൗ​തു​ക​ക​ര​മാ​യ വ​സ്തു​ത​യാ​ണ്. ശ​ക്ത​മാ​യ കാ​റ്റി​നെ​യും ക​ട​ൽ​ക്ഷോ​ഭ​ത്തെ​യും അ​തി​ജീ​വി​ക്കാ​ൻ പ്ര​തി​മ​യെ പ്രാ​പ്ത​മാ​ക്കി​യ​ത് ഈ ​ഉ​രു​ക്ക് ച​ട്ട​ക്കൂ​ടാ​ണ്.

300-ല​ധി​കം ചെ​മ്പ് പാ​ളി​ക​ൾ ചു​റ്റി​ക​കൊ​ണ്ട് അ​ടി​ച്ചു​രൂ​പ​പ്പെ​ടു​ത്തി​യാ​ണ് പ്ര​തി​മ​യു​ടെ പു​റം​ഭാ​ഗം നി​ർ​മി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ തി​ള​ങ്ങു​ന്ന ചെ​മ്പി​ന്‍റെ നി​റ​ത്തി​ലാ​യി​രു​ന്നു പ്ര​തി​മ. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ക​ട​ൽ​ക്കാ​റ്റും മ​ഴ​യും ഏ​റ്റ​തോ​ടെ രാ​സ​പ്ര​വ​ർ​ത്ത​നം മൂ​ല​മാ​ണ് ഇ​ന്ന് കാ​ണു​ന്ന ഇ​ളം പ​ച്ച നി​റ​ത്തി​ലേ​ക്ക് പ്ര​തി​മ മാ​റി​യ​ത്.

350 ക​ഷ്ണ​ങ്ങ​ളാ​യി ക​ട​ൽ ക​ട​ന്നെ​ത്തി​യ വി​സ്മ​യം

പ്ര​തി​മ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ഫ്രാ​ൻ​സി​ലെ സാ​ധാ​ര​ണ​ക്കാ​ർ സം​ഭാ​വ​ന​യി​ലൂ​ടെ പ​ണം സ്വ​രൂ​പി​ച്ച​പ്പോ​ൾ, പ്ര​തി​മ സ്ഥാ​പി​ക്കാ​നു​ള്ള കൂ​റ്റ​ൻ പീ​ഠം നി​ർ​മി​ക്കാ​നു​ള്ള പ​ണം അ​മേ​രി​ക്ക​ൻ ജ​ന​ത​യും ക​ണ്ടെ​ത്തി. പാ​രീ​സി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​തി​മ, 1885 ൽ 350 ​ക​ഷ്ണ​ങ്ങ​ളാ​യി വേ​ർ​പെ​ടു​ത്തി 214 പെ​ട്ടി​ക​ളി​ലാ​ക്കി​യാ​ണ് 'ഇ​സെ​ർ' (Isère) എ​ന്ന ഫ്ര​ഞ്ച് ക​പ്പ​ലി​ൽ ന്യൂ​യോ​ർ​ക്കി​ലേ​ക്ക് എ​ത്തി​ച്ച​ത്.

ന്യൂ​യോ​ർ​ക്ക് ഹാ​ർ​ബ​റി​ലെ ബെ​ഡ്‌​ലോ​സ് ദ്വീ​പി​ൽ (ഇ​ന്ന​ത്തെ ലി​ബ​ർ​ട്ടി ഐ​ല​ൻ​ഡ്) നാ​ല് മാ​സ​മെ​ടു​ത്താ​ണ് ഈ ​ക​ഷ്ണ​ങ്ങ​ൾ വീ​ണ്ടും കൂ​ട്ടി​യോ​ജി​പ്പി​ച്ച​ത്. ഒ​ടു​വി​ൽ, 1886 ഒ​ക്ടോ​ബ​ർ 28-ന് ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഗ്രോ​വ​ർ ക്ലീ​വ്‌​ലാ​ൻ​ഡ് ഈ ​ച​രി​ത്ര​സ്മാ​ര​കം രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു.

കേ​വ​ല​മൊ​രു ശി​ല്പം എ​ന്ന​തി​ലു​പ​രി, ലോ​ക​ച​രി​ത്ര​ത്തി​ൽ വ​ലി​യ സ​ന്ദേ​ശ​ങ്ങ​ളാ​ണ് സ്റ്റാ​ച്യു ഓ​ഫ് ലി​ബ​ർ​ട്ടി ന​ൽ​കു​ന്ന​ത്,

റോ​മ​ൻ സ്വാ​ത​ന്ത്ര്യ​ദേ​വ​ത​യാ​യ 'ലി​ബ​ർ​ട്ടാ​സി​നെ' ആ​സ്പ​ദ​മാ​ക്കി​യാ​ണ് പ്ര​തി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വ​ല​തു​ക​യ്യി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ദീ​പ​ശി​ഖ ലോ​ക​ത്തി​ന് മു​ന്നി​ലെ അ​റി​വി​ന്‍റ​യും സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും വെ​ളി​ച്ച​ത്തെ​യും, ഇ​ട​തു​ക​യ്യി​ലു​ള്ള ഫ​ല​ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന '1776 ജൂ​ലൈ 4' എ​ന്ന തി​യ​തി അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​പ്ര​ഖ്യാ​പ​ന​ത്തെ​യും സൂ​ചി​പ്പി​ക്കു​ന്നു.
‌
പ്ര​തി​മ​യു​ടെ കാ​ൽ​ക്കീ​ഴി​ൽ പൊ​ട്ടി​വീ​ണ ച​ങ്ങ​ല​ക​ൾ കൊ​ത്തി​വെ​ച്ചി​ട്ടു​ണ്ട്. അ​ടി​മ​ത്ത​ത്തി​ന്‍റെ​യും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളു​ടെ​യും അ​വ​സാ​ന​ത്തെ​യാ​ണ് ഇ​ത് പ്ര​തീ​ക​വ​ൽ​ക്ക​രി​ക്കു​ന്ന​ത്. 19-ാം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തി​ലും 20-ാം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ലും മി​ക​ച്ച ജീ​വി​തം തേ​ടി ക​ട​ൽ ക​ട​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് എ​ത്തി​യ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ടി​യേ​റ്റ​ക്കാ​രെ ആ​ദ്യം സ്വാ​ഗ​തം ചെ​യ്ത​ത് ഈ ​പ്ര​തി​മ​യാ​യി​രു​ന്നു. അ​വ​ർ​ക്ക് അ​ത് പു​തി​യൊ​രു ജീ​വി​ത​ത്തി​ന്‍റെ​യും പ്ര​തീ​ക്ഷ​യു​ടെ​യും അ​ട​യാ​ള​മാ​യി​രു​ന്നു.

ഈ ​പ്ര​തി​മ​യു​ടെ 140-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് വെ​റും 43.5 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ന്യൂ​യോ​ർ​ക്കി​ൽ വെ​ച്ച് ഒ​രു മി​നി​റ്റി​നു​ള്ളി​ൽ പ്ര​തി​മ​യു​ടെ ചി​ത്രം വ​ര​ച്ച് ക​ലാ​കാ​ര​ൻ ഡേ​വി​ഡ് ഗ​രി​ബാ​ൾ​ഡി ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി.

2026-ലെ ​ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്സ് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വം​ബ​ർ 19-ന് ​ന്യൂ​യോ​ർ​ക്കി​ലെ ബ്രൂ​ക്ലി​നി​ലാ​യി​രു​ന്നു ഈ ​വേ​ഗ​ത​യേ​റി​യ റി​ക്കാ​ർ​ഡ് പ്ര​ക​ട​നം. ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ന്‍റെ ആ​കാ​ശ​ക്കാ​ഴ്ച​യും ബ്രൂ​ക്ലി​ൻ പാ​ല​വും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ക്കി​യാ​ണ് കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ക്ര​മെ​ന്‍റോ സ്വ​ദേ​ശി​യാ​യ ഗ​രി​ബാ​ൾ​ഡി ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​ന്നും, 305 അ​ടി ഉ​യ​ര​ത്തി​ൽ ന്യൂ​യോ​ർ​ക്ക് തു​റ​മു​ഖ​ത്ത് ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന സ്റ്റാ​ച്യു ഓ​ഫ് ലി​ബ​ർ​ട്ടി, മ​നു​ഷ്യ​ന്‍റെ സ്വാ​ത​ന്ത്ര്യ​ദാ​ഹ​ത്തി​ന്‍റെ​യും രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള നി​സ്വാ​ർ​ഥ​മാ​യ സൗ​ഹൃ​ദ​ത്തി​ന്‍റെ​യും അ​ന​ശ്വ​ര സ്മാ​ര​ക​മാ​യി നി​ല​കൊ​ള്ളു​ന്നു.

Latest News

Corehub Up