Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stealing Two Vehicles

Idukki

നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച​യാ​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മു​ണ്ട​ക്ക​യം കൊ​ക്ക​യാ​ർ അ​മ​ലാ​ഭ​വ​ൻ ഉ​ണ്ണി​ക്കു​ട്ട​നാ​ണ് (25) പെ​രു​വ​ന്താ​നം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.​നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും ഓ​ട്ടോ​റി​ക്ഷ​യും പാ​മ്പാ​ടും​പാ​റ​യി​ൽ​നി​ന്ന് ജീ​പ്പു​മാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് മോ​ഷ​ണ സം​ഭ​വം ആ​രം​ഭി​ക്കു​ന്ന​ത്.

നെ​ടു​ങ്ക​ണ്ടം ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ മാ​ളി​യേ​ക്ക​ൽ ജോ​ബി​ൻ ജെ​യിം​സി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യാ​ണ് പ്ര​തി ആ​ദ്യം ക​ട​ത്തി​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ വ​യ​റു​ക​ൾ വി​ച്ഛേ​ദി​ച്ച് നേ​രി​ട്ട് ക​ണ​ക്‌​ഷ​ൻ കൊ​ടു​ത്താ​ണ് ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ർ​ട്ടാ​ക്കി​യ​ത്. തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കു​മ​ളി-​മൂ​ന്നാ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ സ​ഞ്ച​രി​ച്ച ഉ​ണ്ണി​ക്കു​ട്ട​ൻ പാ​മ്പാ​ടും​പാ​റ​യി​ൽ എ​ത്തി​യ​പ്പോ​ൾ ടൗ​ണി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജീ​പ്പ് ക​ണ്ടു.

പാ​മ്പാ​ടും​പാ​റ വി​ള​യി​ൽ വി.​എ​സ്. രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​തയി​ലു​ള്ള ഈ ​ജീ​പ്പും സ​മാ​ന​മാ​യ രീ​തി​യി​ൽ സ്റ്റാ​ർ​ട്ട് ചെ​യ്ത് ക​ട്ട​പ്പ​ന​യ്ക്കു പോ​വു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ ഇ​വി​ടെ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. ക​ട്ട​പ്പ​ന​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ എ​ത്തി​യ ഉ​ണ്ണി​ക്കു​ട്ട​ൻ ഫു​ൾ ടാ​ങ്ക് പെ​ട്രോ​ൾ അ​ടി​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പെ​ട്രോ​ൾ അ​ടി​ച്ച​ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​കു​ക​യും ചെ​യ്തു.

പ​മ്പ് ജീ​വ​ന​ക്കാ​ർ ഉ​ട​ൻ​ത​ന്നെ ക​ട്ട​പ്പ​ന പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് വി​വ​രം കൈ​മാ​റി. ഇ​തേത്തു​ട​ർ​ന്ന് പെ​രു​വ​ന​ന്താ​നം ഹൈ​വേ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജീ​പ്പു​മാ​യി ഉ​ണ്ണി​ക്കു​ട്ട​നെ പി​ടി​കൂ​ടി​യ​ത്.

ഇ​തേ​സ​മ​യം ആ​ദ്യം മോ​ഷ്ടി​ച്ച ഓ​ട്ടോ​റി​ക്ഷ നി​ർ​ത്താ​തെ​യാ​ണ് ഉ​ണ്ണി​ക്കു​ട്ട​ൻ ക​ട​ന്ന​ത്. ഇ​താ​ണ് പ്ര​തി​യി​ലേ​ക്ക് വേ​ഗ​ത്തി​ൽ എ​ത്തു​വാ​ൻ പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യ​ത്. ഉ​ണ്ണി​ക്കു​ട്ട​ൻ ല​ഹ​രി​മ​രു​ന്ന് കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രേ വാ​ഹ​നം പൊ​ളി​ച്ചു​വി​റ്റ​തി​ല​ട​ക്കം കേ​സു​ണ്ട്. നെ​ടു​ങ്ക​ണ്ട​ത്ത് ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി എ​സ്റ്റേ​റ്റു​ക​ളി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി​ക​ൾ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up