Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Steel Plant

വി​ശാ​ഖ​പ​ട്ട​ണ​ത്ത് സ്റ്റീ​ൽ പ്ലാ​ന്‍റി​ൽ അപകടം; എ​ട്ട് പേ​ർ മ​രി​ച്ചു

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് സ്റ്റീ​ൽ പ്ലാ​ന്‍റി​ലു​ണ്ടാ​യ അപകടത്തിൽ എട്ട് ​പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പൊ​ട്ടി​ത്തെ​റി​ക്ക് പി​ന്നാ​ലെ ഉ​രു​കി​യ ദ്രാ​വ​ക രൂ​പ​ത്തി​ലു​ള്ള സ്റ്റീ​ൽ ജീ​വ​ന​ക്കാ​രു​ടെ ശ​രീ​ര​ത്തി​ൽ വീ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ഗു​രു​ത​ര പൊ​ള്ള​ലേ​റ്റു.

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ രാ​ഷ്ട്രീ​യ ഇ​സ്പ​ത് നി​ഗം ലി​മി​റ്റ​ഡ് (ആ​ർ​ഐ​എ​ൻ​എ​ൽ) ന​ട​ത്തി​വ​രു​ന്ന വി​ശാ​ഖ​പ​ട്ട​ണം സ്റ്റീ​ൽ പ്ലാ​ന്‍റി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഫ​യ​ർ ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ പ്ലാ​ന്‍റി​ലെ സ്റ്റീ​ൽ മെ​ൽ​റ്റിം​ഗ് ഷോ​പ്പി​ന് കീ​ഴി​ലു​ള്ള ക​ണ്ടി​ന്യൂ​യ​സ് കാ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പൊ​ട്ടി​ത്തെ​റി​യെ തു​ട​ർ​ന്ന് വ​ൻ തീ​പി​ടി​ത്തം ഉ​ണ്ടാ​കു​ക​യും ഉ​രു​കി​യ ദ്രാ​വ​ക രൂ​പ​ത്തി​ലു​ള്ള സ്റ്റീ​ൽ നി​ല​ത്തേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്നു.

ക​ടു​ത്ത പു​ക​യും തീ​ജ്വാ​ല​ക​ളും കാ​ര​ണം ജീ​വ​ന​ക്കാ​ർ കു​ടു​ങ്ങി​പ്പോ​യി. ഫ​യ​ർ ഫോ​ഴ്സും സ്റ്റീ​ൽ പ്ലാ​ൻ്റി​ലെ റ​സ്ക്യൂ സം​ഘ​വും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ഉ​ട​ൻ​ത​ന്നെ സ​ഭ​വ​സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി കു​ടു​ങ്ങി​യ ജീ​വ​ന​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ചു.

Latest News

Corehub Up