Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stock Indices

ആവേശത്തിൽ ഓഹരി സൂചികകൾ

പ്ര​തി​സ​ന്ധി​ക​ളെ പു​ഞ്ചി​രി​യോ​ടെ അ​ഭി​മു​ഖീ​ക​രി​ച്ച്‌ പ്ര​തി​മാ​സ നേ​ട്ടം കൈ​വ​രി​ച്ച ആ​വേ​ശ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ ഓ​ഹ​രി ഇ​ൻ​ഡ​ക്‌​സു​ക​ൾ. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ​യും ഹോ​ർ​മു​സ്‌ ക​ട​ലി​ടു​ക്ക് വ​ഴി​യു​ള​ള ച​ര​ക്ക്‌ നീ​ക്ക​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളും ക്രൂ​ഡ്‌ ഓ​യി​ലി​ന്‍റെ വി​ല​ക്ക​യ​റ്റ​വും രൂ​പ​യു​ടെ റി​ക്കാ​ർ​ഡ്‌ ത​ക​ർ​ച്ച​യും വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ സൃ​ഷ്‌​ടി​ച്ച ക​ന​ത്ത വി​ല്പ​ന​ക​ളെ​യും മ​റി​ക​ട​ന്ന്‌ സെ​ൻ​സ​ക്‌​സും നി​ഫ്‌​റ്റി​യും ഏ​ഴ്‌ ശ​ത​മാ​ന​ത്തി​ൽ അ​ധി​കം മി​ക​വ്‌ ഏ​പ്രി​ലി​ൽ കാ​ഴ്‌​ച്ച​വ​ച്ചു. പി​ന്നി​ട്ട മാ​സം ബോം​ബെ സെ​ൻ​സെ​ക്‌​സ്‌ 4966 പോ​യി​ന്‍റും നി​ഫ്‌​റ്റി സൂ​ചി​ക 1666 പോ​യി​ന്‍റും വ​ർ​ധി​ച്ചു. പോ​യ​വാ​രം ഇ​ട​പാ​ടു​ക​ൾ നാ​ലു‌ ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​തു​ങ്ങി​യി​ട്ടും ബി​എ​സ്‌​ഇ സൂ​ചി​ക 232 പോ​യി​ന്‍റും എ​ൻ സ്‌​ഇ 100 പോ​യി​ന്‍റും ഉ​യ​ർ​ന്നു.

ഒ​പെ​ക്ക്‌ കൂ​ട്ടാ​യ്‌​മ​യി​ൽ​നി​ന്നു​ള്ള യു​എ​ഇ​യു​ടെ പി​ന്മാ​റ്റം ക്രൂ​ഡ്‌ ഓ​യി​ൽ വി​ല​യി​ൽ ചാ​ഞ്ചാ​ട്ടം ഉ​ള​വാ​ക്കും. ആ​റ്‌ പ​തി​റ്റാ​ണ്ടി​ലേ​റെ ഒ​പ്പെ​ക്കി​ന്‍റെ നി​ർ​ണാ​യ​ക ഭാ​ഗ​മാ​യി​രു​ന്ന അ​വ​ർ രം​ഗം വി​ടു​ന്ന​ത്‌ ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ വി​ല നി​ർ​ണ​യ​ത്തി​ൽ ഒ​പ്പെ​ക്കി​നും ഒ​പ്പെ​ക്ക്‌ പ്ലെ​സി​നു​മു​ള്ള സ്വാ​ധീ​നം കു​റ​യ്ക്കും. യു​എ​ഇ ഇ​നി സ്വ​ത​ന്ത്ര​മാ​യി ഉ​ത്പാ​ദ​ന ന​യ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​മെ​ന്ന​ത്‌ ആ​ഗോ​ള എ​ണ്ണ വി​ത​ര​ണ സ​മ​വാ​ക്യ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കാം.

ബ്രെ​ന്‍റ് ക്രൂ​ഡ്‌ ഓ​യി​ൽ വി​ല അ​ഞ്ച്‌ വ​ർ​ഷ​ത്തി​നി​ട​യി​ലെ ഉ​യ​ർ​ന്ന നി​ര​ക്കാ​യ 120 ഡോ​ള​ർ ക​ട​ന്ന് 126 വ​രെ ക​യ​റി. ഫെ​ബ്രു​വ​രി​യി​ൽ യു​എ​സ് –ഇ​സ്രയേ​ൽ സ​ഖ്യം ഇ​റാ​നെ ആ​ക്ര​മി​ച്ച വേ​ള​യി​ൽ ബാ​ര​ലി​ന് 70 ഡോ​ള​റാ​യി​രു​ന്നു വി​ല ഇ​തി​ന​കം 80 ശ​ത​മാ​നം വ​ർ​ധി​ച്ചു. ആ​ഗോ​ള എ​ണ്ണ വി​ല 100 ഡോ​ള​റി​നു മു​ക​ളി​ൽ നീ​ങ്ങു​ന്നതു ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​ന്ന​ത്‌ ഇ​ന്ത്യ​ൻ രൂ​പ​യ്‌​ക്കാ​ണ്. എ​ണ്ണ ഇ​റ​ക്കു​മ​തി​യി​ൽ മു​ൻ നി​ര രാ​ജ്യ​മെ​ന്ന നി​ല​യ്‌​ക്ക്‌ വി​പ​ണി​യി​ലെ ഓ​രോ കു​തി​പ്പും രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യ്‌​ക്ക്‌ ഇ​ട​യാ​ക്കും.

ഫോ​റെ​ക്‌​സ്‌ മാ​ർ​ക്ക​റ്റി​ൽ യു​എ​സ്‌ ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ​യു​ടെ മൂ​ല്യം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലേ​ക്ക്‌ ഇ​ടി​ഞ്ഞു. തൊ​ട്ട്‌ മു​ൻ​വാ​രം 94.22ൽ ​നി​ല​കൊ​ണ്ട വി​നി​മ​യ നി​ര​ക്ക്‌ ഇ​തി​ന​കം 95.33 വ​രെ ഇ​ടി​ഞ്ഞ ശേ​ഷം 94.88 ലാ​ണ്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വാ​ര​മാ​ണു രൂ​പ​യ്‌​ക്ക്‌ തി​രി​ച്ച​ടി നേ​രി​ടു​ന്ന​ത്‌.

രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യ്‌​ക്ക്‌ ഇ​ട​യി​ൽ വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ ഓ​ഹ​രി​യി​ൽ വി​ല്പ​ന സ​മ്മ​ർ​ദം തു​ട​ർ​ന്നു. പി​ന്നി​ട്ട​വാ​രം 13,771.50 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ അ​വ​ർ വി​റ്റു. ഏ​പ്രി​ലി​ൽ വി​റ്റു​മാ​റി​യ​ത്‌ 60,847 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണ്. ന​ട​പ്പ്‌ വ​ർ​ഷം ഫെ​ബ്രു​വ​രി ഒ​ഴി​കെ മ​റ്റ്‌ എ​ല്ലാ മാ​സ​ങ്ങ​ളി​ലും അ​വ​ർ വി​ല്പ​ന​ക്കാ​രാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ ക​ഴി​ഞ്ഞ​വാ​രം 11,585.20 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തി.

വി​പ​ണി​യി​ൽ ഊ​ർ​ജം, ഐ​ടി ഓ​ഹ​രി​ക​ൾ നേ​ട്ടം കാ​ഴ്‌​ച​വ​ച്ച​പ്പോ​ൾ ബാ​ങ്കിം​ഗ് ഓ​ഹ​രി​ക​ൾ സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു. നി​ഫ്റ്റി ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ്, ഐ​ടി, ഫാ​ർ​മ സൂ​ചി​ക​ക​ൾ മൂ​ന്നു ശ​ത​മാ​നം ഉ​യ​ർ​ന്നു, ഹെ​ൽ​ത്ത്‌ കെ​യ​ർ, റി​യ​ൽ​റ്റി സൂ​ചി​ക​ക​ൾ ര​ണ്ട്‌ ശ​ത​മാ​നം നേ​ട്ട​ത്തി​ലാ​ണ്. ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ ദു​ർ​ബ​ല​ത വ്യ​ക്ത​മാ​ക്കി ബാ​ങ്ക് ഇ​ൻ​ഡെ​ക്സി​നു ത​ള​ർ​ച്ച നേ​രി​ട്ടു.

നി​ഫ്‌​റ്റി സൂ​ചി​ക 23,897 പോ​യി​ന്‍റി​ൽ നി​ന്നും വാ​ര​മ​ധ്യം 24,332 വ​രെ മു​ന്നേ​റി. ഈ ​ഉ​ണ​ർ​വി​നി​ട​യി​ൽ ഉ​ട​ലെ​ടു​ത്ത വി​ല്പ​ന സ​മ്മ​ർ​ദം പി​ന്നീ​ട്‌ നി​ഫ്‌​റ്റി​യെ 23,796ലേ​ക്ക്‌ ത​ള​ർ​ത്തി​യെ​ങ്കി​ലും വ്യാ​പാ​രാ​ന്ത്യം 23,997 പോ​യി​ന്‍റി​ലാ​ണ്. ഈ ​വാ​രം നി​ഫ്‌​റ്റി​ക്ക്‌ ആ​ദ്യ പ്ര​തി​രോ​ധം 24,286ലാ​ണ്. ഇ​ത്‌ മ​റി​ക​ട​ന്നാ​ൽ 24,577 വ​രെ മു​ന്നേ​റാ​നാ​കും. അ​തേ​സ​മ​യം, വി​ല്പ​ന സ​മ്മ​ർ​ദ​മു​ണ്ടാ​യാ​ൽ സൂ​ചി​ക 23,751ലേ​ക്കും തു​ട​ർ​ന്ന്‌ 23,505ലേ​ക്കും പ​രീ​ക്ഷ​ണം ന​ട​ത്താം.

സെ​ൻ​സെ​ക്‌​സ് മു​ൻ​വാ​ര​ത്തി​ലെ 76,681 പോ​യി​ന്‍റി​ൽ​നി​ന്നും ഒ​രു വേ​ള 77,978 വ​രെ ഉ​യ​ർ​ന്ന ശേ​ഷ​മു​ള്ള സാ​ങ്കേ​തി​ക തി​രു​ത്ത​ലി​ൽ 76,258 പോ​യി​ന്‍റി​ലേ​ക്ക്‌ ത​ള​ർ​ന്നെ​ങ്കി​ലും മാ​ർ​ക്ക​റ്റ്‌ ക്ലോ​സിം​ഗി​ൽ 76,913ലാ​ണ്. വി​പ​ണി​യു​ടെ ആ​ദ്യ പ്ര​തി​രോ​ധം 77,841 പോ​യി​ന്‍റി​ലാ​ണ്. ഇ​ത്‌ മ​റി​ക​ട​ന്നാ​ൽ 78,769നെ ​ല​ക്ഷ്യ​മാ​ക്കി നീ​ങ്ങാം. പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നാ​ൽ സെ​ൻ​സെ​ക്‌​സി​ന് 76,121ൽ ​ആ​ദ്യ സ​പ്പോ​ർ​ട്ട്‌ പ്ര​തീ​ക്ഷി​ക്കാം, ഇ​ത്‌ ന​ഷ്‌​ട​മാ​യാ​ൽ തി​രു​ത്ത​ൽ 75,329 പോ​യി​ന്‍റ് വ​രെ നീ​ങ്ങാ​ൻ ഇ​ട​യു​ണ്ട്‌.

അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ സ്വ​ർ​ണ വി​ല കു​റ​ഞ്ഞു. ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണം ട്രോ​യ്‌ ഔ​ൺ​സി​നു 4708 ഡോ​ള​റി​ൽ നി​ന്ന്‌ 4600ലെ ​സ​പ്പോ​ർ​ട്ട്‌ ത​ക​ർ​ത്ത്‌ 4512ലേ​ക്ക്‌ ഇ​ടി​ഞ്ഞ ശേ​ഷം 4656 ഡോ​ള​റി​ലേ​ക്ക് തി​രി​ച്ചു​വ​ര​വ്‌ കാ​ഴ്‌്ച​വ​ച്ചു. വാ​രാ​ന്ത്യം മ​ഞ്ഞ​ലോ​ഹം 4614 ഡോ​ള​റി​ലാ​ണ്.

Latest News

Corehub Up