Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stolen Gold

Kollam

കവർന്ന സ്വർണവും പണവും കുറ്റിക്കാട്ടിലെ കുളത്തിൽ നിന്നും കണ്ടെത്തി

അ​ഞ്ച​ല്‍: ഏ​രൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ​ഴ​യേ​രൂ​രി​ല്‍ വീ​ട്ടി​ല്‍​നി​ന്നു പ​ട്ടാ​പ്പ​ക​ല്‍ താ​ലി​യും മാ​ല​യും ഉ​ള്‍​പ്പെ​ടു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​വും നാ​ല്‍​പ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും ക​വ​ര്‍​ച്ച ചെ​യ്ത കേ​സി​ല്‍ അ​പ്ര​തീ​ക്ഷി​ത വ​ഴി​ത്തി​രി​വ്.

കേ​സി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​തി​നി​ടെ മോ​ഷ​ണം പോ​യ പ​ണ​വും ആ​ഭ​ര​ണ​വും വീ​ടി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലെ കു​ള​ത്തി​ല്‍​നി​ന്നു ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരത്തോടെ ക​ണ്ടെ​ത്തി.
‌‌‌

ഞാ​യ​റാ​ഴ്ച വൈ​കുന്നേ രത്തോടെ​യാ​ണ് പ​ഴ​യേ​രൂ​ര്‍ ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ വ​യോ​ധി​ക​രാ​യ വി​ജ​യ​ന്‍ - കാ​ര്‍​ത്തി​ക ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ല്‍ ക​വ​ര്‍​ച്ച ന​ട​ന്ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. വൈ​കുന്നേരം അ​ഞ്ചി​നും ആ​റി​നു​മി​ട​യി​ലാ​യി​രു​ന്നു ക​വ​ര്‍​ച്ച. ഈ​സ​മ​യം വി​ജ​യ​ന്‍ ക​ട​യി​ലേ​ക്കും കാ​ര്‍​ത്തി​ക കു​ളി​ക്കു​ന്ന​തി​നു​മാ​യി പോ​യി​രു​ന്നു.

കേ​സി​ല്‍ പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യു​ള്‍​പ്പ​ടെ രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്ക​വെ​യാ​ണ് കഴിഞ്ഞദിവസം വൈ​കുന്നേരത്തോടെ ക​വ​ര്‍​ച്ച ചെ​യ്ത പ​ണ​വും ആ​ഭ​ര​ണ​വും വീ​ടി​ന് നൂ​റു​മീ​റ്റ​ര്‍ അ​ക​ലെ കു​റ്റി​ക്കാ​ട്ടി​ല്‍ കു​ള​ത്തി​ല്‍ പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ ബ​ന്ധു​ക്ക​ള്‍ ത​ന്നെ ക​ണ്ടെ​ത്തി​യ​ത്. പ​ണ​വും ആ​ഭ​ര​ണ​വും തി​രി​കെ കി​ട്ടി​യ​തോ​ടെ ഇ​നി പ​രാ​തി ഇ​ല്ല​ന്ന നി​ല​പാ​ടി​ലാ​ണ് വീ​ട്ടു​കാ​ര്‍.

അ​തേ​സ​മ​യം, പോലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ടി​നെ കു​റി​ച്ച് കൃ​ത്യ​മാ​യി അ​റി​യു​ന്ന ഒ​രാ​ളാ​കാം ക​വ​ര്‍​ച്ച​യ്ക്ക് പി​ന്നി​ലെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് എ​ത്തു​ക​യും പ്ര​തി പി​ടി​യി​ലാ​കു​മെ​ന്നും ഉ​റ​പ്പാ​യ​തോ​ടെ ക​വ​ര്‍​ച്ചാ മു​ത​ലു​ക​ള്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യാ​ള്‍​ത​ന്നെ അ​വി​ടെ കൊ​ണ്ട് ഉ​പേ​ക്ഷി​ച്ച​താ​കാമെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

Latest News

Corehub Up