Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stories

വെറുപ്പിന്‍റെയും വിഭജനത്തിന്‍റെയും കഥകൾ ജനാധിപത്യത്തെ ക്ഷീണിപ്പിക്കും

ഇ​​​ന്ത്യ​​​യി​​​ലെ ചി​​​ല മു​​​ഖ്യ​​​ധാ​​​രാ ടെ​​​ലി​​​വി​​​ഷ​​​ൻ ചാ​​​ന​​​ലു​​​ക​​​ൾ മു​​​ത​​​ൽ പ്ര​​​മു​​​ഖ യു ​​​ട്യൂ​​​ബ​​​ർ​​​മാ​​​രും സാ​​​മൂ​​​ഹ്യ-​​​രാ​​​ഷ്‌​​​ട്രീ​​​യ രം​​​ഗ​​​ങ്ങ​​​ളി​​​ലെ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന വ്യ​​​ക്തി​​​ക​​​ളും ഉ​​​ൾ​​​പ്പടെ, വ​​​ലി​​​യ ഒ​​​രു വി​​​ഭാ​​​ഗം തു​​​ട​​​ർ​​​ച്ച​​​യാ​​​യി സം​​​സാ​​​രി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്, വി​​​ഭാ​​​ഗീ​​​യ​​​ത​​​യു​​​ടെ​​​യും ഗൂ​​​ഢാ​​​ലോ​​​ച​​​നാ സി​​​ദ്ധാ​​​ന്ത​​​ങ്ങ​​​ളു​​​ടെ​​​യും ദേ​​​ശവി​​​രു​​​ദ്ധ​​​ത​​​യു​​​ടെ​​​യും ക​​​ഥ​​​ക​​​ളാ​​​ണ്! ഇ​​​ത്ത​​​രം ക​​​ഥ​​​ക​​​ളും ആ​​​ഖ്യാ​​​ന​​​ങ്ങ​​​ളും ആ​​​വ​​​ർ​​​ത്തി​​​ച്ചു പ​​​റ​​​ഞ്ഞുപ​​​റ​​​ഞ്ഞ്‌, ‘ന​​​മ്മ​​​ൾ ഇ​​​ന്ത്യ​​​ക്കാ​​​ർ’ എ​​​ന്ന പൊ​​​തു സ​​​മൂ​​​ഹ​​​ത്തെ, ‘ന​​​മ്മ​​​ളും’ ‘അ​​​വ​​​രും’ എ​​​ന്നു വേ​​​ർ​​​തി​​​രി​​​ച്ചു നി​​​ർ​​​ത്തു​​​ന്ന ഒ​​​രു നി​​​ര​​​ന്ത​​​ര പ്ര​​​ക്രി​​​യ ന​​​മ്മു​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്, ക​​​ഴി​​​ഞ്ഞ പ​​​തി​​​റ്റാ​​​ണ്ടി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​ണ്!

അ​​​ക്കാ​​​ദ​​​മി​​​ക രം​​​ഗ​​​ത്തും സാം​​​സ്‌​​​കാ​​​രി​​​ക രം​​​ഗ​​​ത്തു​​​മൊ​​​ക്കെ ആ​​​ദ​​​ര​​​ണീ​​​യ​​​രാ​​​യി നി​​​ല​​​കൊ​​​ണ്ടി​​​രു​​​ന്ന പ്ര​​​മു​​​ഖ വ്യ​​​ക്തി​​​ക​​​ൾ​​​പോ​​​ലും, ഇ​​​പ്പോ​​​ൾ, ഈ ‘​​​അ​​​പ​​​ര​​​വ​​​ത്ക​​​ര​​​ണ ന​​​റേ​​​റ്റീ​​​വ് നി​​​ർ​​​മാ​​​ണ ഫാ​​​ക്ട​​​റി’​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പു​​​കാ​​​രാ​​​യി രം​​​ഗ​​​ത്തു വ​​​രു​​​ന്ന​​​ത് അ​​​ത്ഭു​​​ത​​​ക​​​ര​​​മാ​​​യ കാ​​​ഴ്ച​​​യാ​​​ണ്!

അ​​​വ​​​രി​​​ൽ ചി​​​ല​​​രു​​​ടെ ഭാ​​​ഷ​​​യും ശൈ​​​ലി​​​യും പ​​​തി​​​വി​​​ൽക്കവിഞ്ഞ്, അ​​​ക്ര​​​മാ​​​സ​​​ക്ത​​​വും ഹിം​​​സാ​​​ത്മ​​​ക​​​വു​​​മാ​​​കു​​​ന്ന​​​തും ഈ​​​യി​​​ടെ കേ​​​ര​​​ള​​​ക്ക​​​ര കാ​​​ണു​​​ക​​​യു​​​ണ്ടാ​​​യി! ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ഒ​​​രു പ്ര​​​വ​​​ണ​​​ത​​​യു​​​ടെ ‘കേ​​​ര​​​ള ഭാ​​​ഷ്യ’​​​മാ​​​ണ്, ന​​​ടു​​​ക്ക​​​മു​​​ണ്ടാ​​​ക്കു​​​ന്ന വി​​​ധം ഈ​​​യി​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ണ്ട​​​ത്!

ക​​​ഥ​​​ക​​​ൾ മെ​​​ന​​​ഞ്ഞു​​​ണ്ടാ​​​ക്കാ​​​നും, അ​​​വ പ​​​റ​​​ഞ്ഞുപ​​​റ​​​ഞ്ഞ്, ചി​​​ല യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ളെ രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ടു​​​ക്കാ​​​നു​​​മു​​​ള്ള ക​​​ഴി​​​വ് മ​​​നു​​​ഷ്യ​​​വ​​​ർ​​​ഗ​​​ത്തി​​​നു സ​​​ഹ​​​ജ​​​മാ​​​ണ്. ക​​​ഥ​​​ക​​​ൾ പ​​​റ​​​ഞ്ഞു പ​​​റ​​​ഞ്ഞ് ജ​​​ന​​​ത​​​ക​​​ൾ രൂ​​​പം കൊ​​​ള്ളു​​​ന്ന​​​തും, സം​​​സ്കാ​​​ര​​​ങ്ങ​​​ൾ ഉ​​​രു​​​വാ​​​കു​​​ന്ന​​​തും സം​​​ബ​​​ന്ധി​​​ച്ച ആ​​​ശ​​​യം വ്യ​​​ക്ത​​​മാ​​​യ​​​ത് അ​​​മേ​​​രി​​​ക്ക​​​ൻ എ​​​ഴു​​​ത്തു​​​കാ​​​ര​​​നും സാ​​​മൂ​​​ഹ്യ ശാ​​​സ്ത്ര​​​ജ്ഞാ​​​നു​​​മാ​​​യ ആ​​​ൻ​​​ഡ്റൂ എം. ​​​ഗ്രീ​​​ലി​​​യി​​​ൽ​​​നി​​​ന്നാ​​​ണ്. 1980ക​​​ളി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ര​​​ച​​​ന​​​ക​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. ത​​​ത്വ​​​ശാ​​​സ്ത്ര​​​ത്തി​​​ലും സാ​​​മൂ​​​ഹ്യശാ​​​സ്ത്ര​​​ത്തി​​​ലും പ്രാ​​​ഥ​​​മി​​​ക പ​​​ഠ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന കാ​​​ല​​​മാ​​​യി​​​രു​​​ന്നു അ​​​ത്. ഒ​​​രു സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ എ​​​ന്ന നി​​​ല​​​യി​​​ലും,അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ഥ​​​ക​​​ളും നോ​​​വ​​​ലു​​​ക​​​ളും പ്ര​​​ശ​​​സ്ത​​​മാ​​​ണ്. അ​​​വ​​​യി​​​ലൂ​​​ടെ​​​യെ​​​ല്ലാം അ​​​ദ്ദേ​​​ഹം ഏ​​​റ്റ​​​വും അ​​​ധി​​​കം വി​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത് ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യെ​​​യാ​​​ണ്. അ​​​ദ്ദേ​​​ഹം ഒ​​​രു ക​​​ത്തോ​​​ലി​​​ക്കാ പു​​​രോ​​​ഹി​​​ത​​​ൻ ആ​​​യി​​​രു​​​ന്നു എ​​​ന്ന​​​ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ഖ്യാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ധി​​​കാ​​​രി​​​ക​​​ത ന​​​ൽ​​​കി​​​യ ഒ​​​രു ഘ​​​ട​​​ക​​​മാ​​​യി​​​രി​​​ക്കാം.

‘ന​​​രേ​​​റ്റീ​​​വ്സ്’ ഇ​​​ന്നും പ്ര​​​ബ​​​ലം

ഏ​​​താ​​​യാ​​​ലും, ‘ന​​​രേ​​​റ്റീ​​​വ്സ്’ ആ​​​ണ് സാ​​​മൂ​​​ഹ്യ യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ളെ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് എ​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന യു​​​ക്തി സാ​​​മൂ​​​ഹ്യശാ​​​സ്ത്ര​​​ത്തി​​​ൽ ഇ​​​ന്നും പ്ര​​​ബ​​​ല​​​മാ​​​ണ്. ഒ​​​രു ജ​​​ന​​​ത​​​യു​​​ടെ​​​മേ​​​ൽ ബൗദ്ധിക​​​വും സാം​​​സ്‌​​​കാ​​​രി​​​ക​​​വും രാ​​​ഷ്‌​​​ട്രീ​​​യ​​​വു​​​മാ​​​യ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്തു​​​ന്ന സാ​​​മ്രാ​​​ജ്യശ​​​ക്തി​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന ആ​​​ഖ്യാ​​​ന​​​ങ്ങ​​​ളാ​​​ണ് ക്ര​​​മേ​​​ണ ആ ​​​ജ​​​ന​​​ത​​​യെ ഉ​​​ട​​​ച്ചു വാ​​​ർ​​​ക്കു​​​ന്ന ‘ഇ​​​തി​​​ഹാ​​​സ’​​​ങ്ങ​​​ളും ‘പു​​​രാ​​​വൃ​​​ത്ത​​​ങ്ങ​​​ളു’​​​മാ​​​യി രൂ​​​പം പ്രാ​​​പി​​​ക്കു​​​ന്ന​​​ത് എ​​​ന്ന​​​തും, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ര​​​ച​​​ന​​​ക​​​ളി​​​ൽ​​​നി​​​ന്നു വാ​​​യി​​​ച്ചെ​​​ടു​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

സാ​​​മ്രാ​​​ജ്യം, മ​​​തം, സ​​​മ്പ​​​ദ്ഘ​​​ട​​​ന, പ​​​ണം എ​​​ന്നി​​​വ​​​യെ​​​ല്ലാം ഇ​​​ത്ത​​​രം ‘shared fictions’ അ​​​ഥ​​​വാ ‘ന​​​രേ​​​റ്റീ​​​വു’ക​​​ളാ​​​ണെ​​​ന്നും, അ​​​വ​​​യി​​​ൽ വി​​​ശ്വ​​​സി​​​ച്ചാ​​​ണ് മ​​​നു​​​ഷ്യ​​​ർ അ​​​വ​​​രു​​​ടെ സാ​​​മൂ​​​ഹ്യജീ​​​വി​​​തം കെ​​​ട്ടി​​​പ്പ​​​ടു​​​ക്കു​​​ന്ന​​​ത് എ​​​ന്നു​​​മു​​​ള്ള യു​​​വാ​​​ൻ നോ​​​വാ ഹരാ​​​രി​​​യു​​​ടെ വീ​​​ക്ഷ​​​ണ​​​വും ഇ​​​തി​​​നോ​​​ടു ചേ​​​ർ​​​ന്നുപോ​​​കു​​​ന്ന​​​താ​​​ണ്. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ, ജ​​​നാ​​​ധി​​​പ​​​ത്യ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലെ ‘അ​​​പ​​​ര​​​വ​​​ത്ക​​​ര​​​ണ ആ​​​ഖ്യാ​​​ന​​​ങ്ങ​​​ൾ’ സ​​​മൂ​​​ഹ​​​ത്തെ​​​യും രാ​​​ഷ്‌​​​ട്ര​​​ത്തെ​​​യും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​മോ അ​​​തോ ക്ഷീ​​​ണി​​​പ്പി​​​ക്കു​​​മോ എ​​​ന്ന​​​ത് ഗൗ​​​ര​​​വ​​​മാ​​​യി പ​​​ഠി​​​ക്കേ​​​ണ്ട വി​​​ഷ​​​യം​​​ത​​​ന്നെ​​​യാ​​​ണ്.

ഒ​​​രു നി​​​ശ്ചി​​​ത സ​​​മൂ​​​ഹ​​​ത്തി​​​നു​​​ള്ളി​​​ലെ ‘അ​​​പ​​​ര​​​വ​​​ത്ക​​​ര​​​ണ ആ​​​ഖ്യാ​​​ന​​​ങ്ങ​​​ൾ’സ​​​മൂ​​​ഹ​​​ത്തെ വി​​​ഭ​​​ജി​​​ക്കു​​​ക​​​യും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ത​​​ക​​​ർ​​​ക്കു​​​ക​​​യും രാ​​​ഷ്‌​​​ട്ര​​​ത്തെ ദു​​​ർ​​​ബ​​​ല​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യും, എ​​​ന്ന കാ​​​ഴ്ച​​​പ്പാ​​​ടാ​​​ണ് ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

അ​​​ധി​​​കാ​​​രം കൈ​​​യാ​​​ളു​​​ന്ന​​​വ​​​രു​​​ടെ, അ​​​ഥ​​​വാ ‘ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ’, ‘ആ​​​ഖ്യാ​​​നം’ എ​​​ല്ലാ​​​വ​​​രും അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ, രാ​​​ജ്യം ഒ​​​രൊ​​​റ്റ ആ​​​ഖ്യാ​​​ന​​​ത്തി​​​ന്‍റെ പി​​​ൻ​​​ബ​​​ല​​​ത്തി​​​ൽ ശ​​​ക്തി പ്രാ​​​പി​​​ക്കും എ​​​ന്ന കാ​​​ഴ്ച​​​പ്പാ​​​ടു​​​ള്ള​​​വ​​​ർ ഇ​​​ന്നു വ​​​ർ​​​ധി​​​ച്ചുവ​​​രു​​​ന്നു എ​​​ന്ന യ​​​ഥാ​​​ർ​​​ഥ്യ​​​വും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു!

ജ​​​നാ​​​ധി​​​പ​​​ത്യ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​നശി​​​ല?

ഇ​​​വി​​​ടെ, ഒ​​​രു ചോ​​​ദ്യം പ്ര​​​സ​​​ക്ത​​​മാ​​​ണ്: ന​​​മ്മെ ഒ​​​രു രാ​​​ഷ്‌​​ട്ര​​​മാ​​​യി, ജ​​​ന​​​ത​​​യാ​​​യി നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​ത്, ‘ഏ​​​ക​​​ത്വ​​​ത്തി​​​ൽ’ ഊ​​​ന്നി​​​യ സ​​​ങ്ക​​​ൽ​​​പ്പ​​​ങ്ങ​​​ളാ​​​ണോ, അ​​​തോ ‘നാ​​​നാ​​​ത്വ​​​ത്തെ കൂ​​​ട്ടി​​​യി​​​ണ​​​ക്കു​​​ന്ന’ ജ​​​നാ​​​ധി​​​പ​​​ത്യ ജീ​​​നി​​​യ​​​സാ​​​ണോ? എ​​​ന്താ​​​ണ് ന​​​മ്മു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​നശി​​​ല? ഇ​​​വി​​​ടെ, ഒ​​​രു കാ​​​ര്യം ന​​​മ്മ​​​ൾ ഓ​​​ർ​​​ക്ക​​​ണം: ജ​​​നാ​​​ധി​​​പ​​​ത്യം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്, ഇ​​വി​​എം ​മെ​​​ഷീ​​​നി​​​ലോ, പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ പ്രൗഢിയി​​​ലോ അ​​​ല്ല. അ​​​തു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് ഒ​​​രു സ​​​ങ്ക​​​ല്പ​​​ന​​​ത്തി​​​ലാ​​​ണ്: ‘ഞ​​​ങ്ങ​​​ൾ വ്യ​​​ത്യ​​​സ്ത​​​രാ​​​ണെ​​​ങ്കി​​​ലും, ഒ​​​രേ രാ​​​ജ്യ​​​ക്കാ​​​രാ​​​ണ്. ഒ​​​രേ നി​​​യ​​​മ​​​ത്തി​​​നും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കും സ്വ​​​പ്ന​​​ത്തി​​​നും കീ​​​ഴി​​​ൽ ജീ​​​വി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്’ എ​​​ന്ന​​​താ​​​ണ് ആ ​​​സ​​​ങ്ക​​​ല്പ​​​നം. ഈ ​​​സ​​​ങ്ക​​​ല്പ​​​ന​​​ത്തെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ആ​​​ഖ്യാ​​​ന​​​ങ്ങ​​​ളാ​​​ണ് ജ​​​നാ​​​ധി​​​പ​​​ത്യ സ​​​മൂ​​​ഹ​​​ങ്ങ​​​ളെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും പു​​​തു​​​ക്കി​​​പ്പ​​​ണി​​​യു​​​ന്ന​​​തും! ഹ​​​രാ​​​രി​​​യു​​​ടെ വാ​​​ക്കു​​​ക​​​ളി​​​ൽ, “രാ​​​ഷ്‌​​ട്രം എ​​​ന്ന​​​ത് ഒ​​​രു ‘shared fiction’ ആ​​​ണ്. എ​​​ല്ലാ​​​വ​​​രും അ​​​തി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​തു​​കൊ​​​ണ്ടു മാ​​​ത്ര​​​മാ​​​ണ് അ​​​തു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്!”

വി​​​ദ്വേ​​​ഷ​​​ത്തി​​​ന്‍റെ​​​യും വി​​​ഭ​​​ജ​​​ന​​​ത്തി​​​ന്‍റെ​​​യും അ​​​പ​​​ര​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​ന്‍റെ​​​യും ക​​​ഥ​​​ക​​​ളി​​​ലൂ​​​ടെ, ഇ​​​ന്ന് ആ ​​ഫി​​ക്‌​​ഷ​​നി​​ലേ​​​ക്ക് അ​​ല്ലെ​​ങ്കില്‍ ആ​​​ഖ്യാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് ‘അ​​​വ​​​ർ’ എ​​​ന്നും ‘ന​​​മ്മ​​​ൾ’ എ​​​ന്നും വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന വെ​​​റു​​​പ്പി​​​ന്‍റെ ക​​​ഥ​​​ക​​​ളി​​​ലൂ​​​ടെ, മ​​​നഃ​​​പൂ​​​ർ​​​വം, ഒ​​​രു വി​​​ഷം, ഒ​​​രു വൈ​​​റ​​​സ് ക​​​ല​​​ർ​​​ത്ത​​​പ്പെ​​​ടു​​​ക​​​യാ​​​ണ്! അ​​​ത്യ​​​ന്തം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണ്. കേ​​​വ​​​ലം വൈ​​​കാ​​​രി​​​ക​​​മാ​​​യ ഒ​​​രു പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പ്ര​​​ശ്ന​​​മ​​​ല്ല. ഇ​​​ത് ന​​​മ്മെ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ സാം​​​സ്‌​​​കാ​​​രി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​കെ​​​ത്തു​​​ക​​​യെ ബാ​​​ധി​​​ക്കു​​​ന്ന പ്ര​​​ശ്ന​​​മാ​​​ണ്. നി​​​ര​​​ന്ത​​​ര​​​മാ​​​യ വി​​​ദ്വേ​​​ഷപ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​ന്നാ​​​മ​​​താ​​​യി, സ​​​മൂ​​​ഹ​​​ത്തി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന പ​​​ര​​​സ്പ​​​ര വി​​​ശ്വാ​​​സ​​​ത്തെ ത​​​ക​​​ർ​​​ക്കും. അ​​​തി​​​ന്‍റെ പ​​​രി​​​ണ​​​ത ഫ​​​ല​​​ങ്ങ​​​ൾ വ​​​ള​​​രെ വ​​​ലു​​​താ​​​യി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യും.

നി​​​യ​​​മ ​​സം​​​വി​​​ധാ​​​നം പൊ​​​ള്ള​​​യാ​​​കും!

കോ​​​ട​​​തി, പോ​​​ലീ​​​സ്, മാ​​​ധ്യ​​​മം, ഇ​​​തെ​​​ല്ലാം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് ജ​​​ന​​​ങ്ങ​​​ളു​​​ടെ ‘വി​​​ശ്വാ​​​സ​​​ത്തി​​​ൽ’ ആ​​​ണ്. നി​​​ര​​​ന്ത​​​ര​​​മാ​​​യ വി​​​ദ്വേ​​​ഷ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും അ​​​പ​​​ര​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും ഫ​​​ല​​​മാ​​​യി, ‘നി​​​യ​​​മം എ​​​ല്ലാ​​​വ​​​ർ​​​ക്കും ഒ​​​രു​​​പോ​​​ലെ​​​യ​​​ല്ല’ എ​​​ന്ന് സ​​​മൂ​​​ഹ​​​ത്തി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം (ഉ​​​ദാ: ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ) വി​​​ശ്വ​​​സി​​​ച്ചു തു​​​ട​​​ങ്ങി​​​യാ​​​ൽ, ആ ​​​സ​​​മൂ​​​ഹ​​​ത്തെ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന നി​​​യ​​​മ​​സം​​​വി​​​ധാ​​​നം പൊ​​​ള്ള​​​യാ​​​കും! ഇ​​​ങ്ങ​​​നെ​​​യാ​​​ണ് സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഒ​​​രോ മേ​​​ഖ​​​ല​​​യി​​​ലും വി​​​ദ്വേ​​​ഷപ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്!

ര​​​ണ്ടാ​​​മ​​​താ​​​യി, സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ ഇ​​​തു വ​​​ലി​​​യ വി​​​ള്ള​​​ൽ വീ​​​ഴ്ത്തും! നി​​​ക്ഷേ​​​പം വ​​​രു​​​ന്ന​​​ത് ‘ഇ​​​വി​​​ടെ സ്ഥി​​​ര​​​ത​​​യു​​​ണ്ട്’ എ​​​ന്ന ഉ​​​റ​​​പ്പി​​​ലാ​​​ണ്. ‘നാ​​​ളെ ആ​​​രെ​​​യാ​​​ണ് ഒ​​​ഴി​​​വാ​​​ക്കു​​​ക’ എ​​​ന്ന് ഭ​​​യ​​​മു​​​ള്ള നാ​​​ട്ടി​​​ൽ, ആ​​​രും ദീ​​​ർ​​​ഘ​​​കാ​​​ല അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മൂ​​​ല​​​ധ​​​നം ഇ​​​ൻ​​​വെ​​​സ്റ്റ്‌ ചെ​​​യ്യു​​​ക​​​യി​​​ല്ല.

മൂ​​​ന്നാ​​​മ​​​താ​​​യി, ഇ​​​ത് സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും രാ​​​ഷ്‌​​ട്ര​​​ത്തി​​ന്‍റെ​​​യും ഭാ​​​വി ഇ​​​രു​​​ണ്ട​​​താ​​​ക്കും. ആ​​​ഗോ​​​ള​​​വ​​​ത്ക​​​ര​​​ണ കാ​​​ല​​​ത്തെ ​നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക്‌ പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ൻ ‘ന​​​മ്മ​​​ൾ’ എ​​​ന്ന ബോ​​​ധ​​​മാ​​​ണ് ഒ​​​ന്നാ​​​മ​​​താ​​​യി വേ​​​ണ്ട​​​ത്. ‘വെ​​​റു​​​പ്പ്’, ‘വി​​​ഭ​​​ജ​​​നം’ ആ ​​​ബോ​​​ധ​​​ത്തെ, തു​​​ട​​​ക്ക​​​ത്തി​​​ലേ കൊ​​​ല്ലും!

ച​​​രി​​​ത്രം പ​​​റ​​​യു​​​ന്ന​​​ത് ഇ​​​താ​​​ണ്: ക​​​ഥ​​​ക​​​ൾ​​കൊ​​​ണ്ട് ത​​​ക​​​ർ​​​ക്കാ​​​ൻ പ​​​റ്റു​​​ന്ന​​​തെ​​​ന്തും, പു​​​തി​​​യ ക​​​ഥ​​​ക​​​ൾ കൊ​​​ണ്ട് പ​​​ണി​​​യാ​​​നും പ​​​റ്റും! ജ​​​നാ​​​ധി​​​പ​​​ത്യം എ​​​ന്ന​​​ത് ദു​​​ർ​​​ബ​​​ല​​​മാ​​​ണ്; കാ​​​ര​​​ണം അ​​​ത് ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സ​​​ത്തി​​ലാ​​ണ് നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്. പ​​​ക്ഷേ അ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ, അ​​​ത് ശ​​​ക്ത​​​വു​​​മാ​​​ണ്! കാ​​​ര​​​ണം, വി​​​ശ്വാ​​​സം പു​​​തു​​​ക്കി​​​പ്പ​​​ണി​​​യാ​​​ൻ പ​​​റ്റും!
തീ​​​ർ​​​ത്തും ചെ​​​റി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽനി​​​ന്നു തു​​​ട​​​ങ്ങാം. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ന​​​മ്മ​​​ൾ ഓ​​​രോ​​​രു​​​ത്ത​​​രു​​​ടേ​​​തു​​​മാ​​​ണ്. ഒ​​​രു വെ​​​റു​​​പ്പി​​​ന്‍റെ ക​​​ഥ, വാ​​​ട്സ്ആ​​​പ്പി​​​ൽ ഷെ​​​യ​​​ർ ​​​ചെ​​​യ്തു ഫോ​​​ർ​​​വേ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നു മു​​​ൻ​​​പ്, സ്വ​​​യം ചോ​​​ദി​​​ക്കു​​​ക: ഇ​​​ത് ന​​​മ്മ​​​ളെ ഒ​​​രു​​​മി​​​പ്പി​​​ക്കു​​​ന്നു​​​ണ്ടോ അ​​​തോ വി​​​ഭ​​​ജി​​​ക്കു​​​ക​​​യാ​​​ണോ?

Latest News

Corehub Up