Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Storytelling

ബെ​ഡ്‌​ടൈം സ്റ്റോ​റി​ക​ൾ ഇ​നി കൂ​ടു​ത​ൽ ക​ള​ർ​ഫു​ളാ​കും! ക​ഥ​ക​ൾ നി​ർ​മി​ക്കാ​ൻ സ്റ്റോ​റി കി​റ്റ് എ​ഐ ആ​പ്പു​മാ​യി മെ​റ്റ

കാ​ലി​ഫോ​ർ​ണി​യ: കു​ട്ടി​ക​ൾ​ക്കാ​യി മാ​താ​പി​താ​ക്ക​ൾ​ക്ക് സ്വ​ന്ത​മാ​യി ക​ഥ​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​ൻ സ​ഹാ​യി​ക്കു​ന്ന പു​തി​യ എ​ഐ ആ​പ്പു​മാ​യി മെ​റ്റ. സ്റ്റോ​റി കി​റ്റ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ആ​പ്പ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ചി​ല രാ​ജ്യ​ങ്ങ​ളി​ൽ മെ​റ്റ അ​വ​ത​രി​പ്പി​ച്ചു.

കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ക​ളി​പ്പാ​ട്ട​ങ്ങ​ളു​ടെ​യോ വ്യ​ക്തി​ക​ളു​ടെ​യോ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ക​ഥാ​പാ​ത്ര​ങ്ങ​ളെ സൃ​ഷ്ടി​ക്കാ​ൻ ഈ ​ആ​പ്പി​ലൂ​ടെ സാ​ധി​ക്കും. ന​ന്മ, ധൈ​ര്യം, സ​ഹ​താ​പം തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ക​ഥ പ്ര​മേ​യ​ങ്ങ​ളും പ​ശ്ചാ​ത്ത​ല​വും മാ​താ​പി​താ​ക്ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം. ക​ഥ​ക​ൾ​ക്ക് പ​ശ്ചാ​ത്ത​ല സം​ഗീ​തം ന​ൽ​കാ​നും ആ​പ്പി​ൽ സൗ​ക​ര്യ​മു​ണ്ട്.

"ഒ​രു വാ​ക്ക് പോ​ലും എ​ഴു​താ​തെ ത​ന്നെ കു​ട്ടി​ക​ൾ​ക്കാ​യി മ​നോ​ഹ​ര​മാ​യ ബെ​ഡ്‌​ടൈം സ്റ്റോ​റി​ക​ൾ നി​ർ​മി​ക്കാം എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ആ​പ്പാ​യ​തി​നാ​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ല്കി​യി​ട്ടു​ണ്ടെ​ന്നും മെ​റ്റ വ്യ​ക്ത​മാ​ക്കി. സോ​ഷ്യ​ൽ മീ​ഡി​യ ഫീ​ച്ച​റു​ക​ൾ ഒ​ന്നു​മി​ല്ലാ​ത്ത ഈ ​ആ​പ്പ് നി​ല​വി​ൽ 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന​വ​ർ​ക്ക് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കൂ.

ജെ​ന​റേ​റ്റീ​വ് എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ജ​ന​പ്രി​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മെ​റ്റ പു​തി​യ ആ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​പ്പ് മു​ഴു​വ​നാ​യി എ​ന്ന് പു​റ​ത്തി​റ​ക്കും എ​ന്ന കാ​ര്യം ക​മ്പ​നി ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി
വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Latest News

Corehub Up