Kerala
പയ്യന്നൂര്‍: തെരുവു നായ്ക്കളെക്കൊണ്ട് പൊറുതി മുട്ടുന്ന കാനായി മീന്‍കുഴി ഡാമിന് സമീപം വിദ്യാര്ഥിനിക്ക്നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്.
ബുധനാഴ്ച വൈകുന്നേരം ആറേമുക്കാലോടെയാണ് മീന്‍കുഴി ഡാമിന് സമീപം തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. സമീപവാസിയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ വേദ സജേഷാണ് നായ്ക്കളുടെ അക്രമത്തിന് ഇരയായത്.
സ്കൂള്‍ വിട്ടുവന്നതിന് ശേഷം ട്യൂഷന് ക്ലാസില്‍ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചുപോകുമ്പോഴാണ് അഞ്ചോളം നായ്ക്കള്‍ കൂട്ടമായി എത്തി വിദ്യാര്‍ഥിനിയെ ആക്രമിച്ചത്. പ്രാണരക്ഷാര്‍ഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനാലും ഒച്ചകേട്ടയുടന് വീട്ടുകാരുള്‍പ്പെടെ പുറത്തിറങ്ങിയതിനാലുമാണ് വിദ്യാര്‍ഥിനി രക്ഷപ്പെട്ടത്. എങ്കിലും കുട്ടിയുടെ വസ്ത്രങ്ങള്‍ നായ്ക്കളുടെ കടിയേറ്റ് കീറിയിരുന്നു.
ഈ പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ എണ്ണം കൂടുതലായതിനാല്‍ ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.
Kerala
പഴയങ്ങാടി: തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. കീച്ചേരി ചിറക്കുറ്റി എകെജി സാംസ്കാരിക നിലയത്തിന് സമീപം താമസിക്കുന്ന വിനോദ്- അജിത ദമ്പതികളുടെ മകൻ കെ.വി. അഖിലാണ് (26) മരിച്ചത്.
പഴയങ്ങാടി- പാപ്പിനിശേരി കെഎസ്ടിപി റോഡിൽ കെ. കണ്ണപുരം പാലത്തിന് സമീപം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
റോഡിൽ തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ നാട്ടുകാർ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ജീവനക്കാരനാണ് അഖിൽ.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് പാപ്പിനിശേരി സമുദായശ്മശാനത്തിൽ നടക്കും. സഹോദരൻ: ജിതിൻ (ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്, വളപട്ടണം).
Kerala
കൊച്ചി: തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരി നിഹാരയുടെ അറ്റുപോയ ചെവിയുടെ ഭാഗം പ്ലാസ്റ്റിക് സർജറിയിലൂടെ വച്ചുപിടിപ്പിച്ചു.
ശസ്ത്രക്രിയ പൂർണമായും വിജയിച്ചോ എന്നത് രണ്ട് ദിവസത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കൂവെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് നിഹാരയുടെ പിതാവ് മിറാഷ് പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിനു സമീപം മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ചെവി തെരുവുനായ കടിച്ച് പറിച്ചെടുക്കുകയായിരുന്നു. പറവൂർ ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് എം.എസ്. മിറാഷിന്റെയും വിനു മോളുടേയും മകൾ നിഹാരയ്ക്കാണ് കടിയേറ്റത്.
Kerala
കൊച്ചി: വടക്കന്‍ പറവൂര്‍ നീണ്ടുരില്‍ മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു. ഇന്ന് വൈകിട്ട് നാലിനായിരുന്നു സംഭവം.
വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കളിക്കുന്നതിനിടെയായിരുന്നു മൂന്നര വയസുകാരി നിഹാരയുടെ ചെവി തെരുവ് നായ കടിച്ചെടുത്തത്. കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. നായയ്ക്ക് പേ വിഷബാധയുണ്ടെന്ന് സംശയമുണ്ട്.
Kerala
തൃശൂർ: ഗുരുവായൂരിൽ തെരുവുനായ ആക്രമണം. വീട്ടമ്മയുടെ ചെവി നായ കടിച്ചെടുത്തു. വീട്ടുമുറ്റത്ത് പുല്ലുപറിക്കുന്നതിനിടെയാണ് വഹീദ എന്ന വീട്ടമ്മയെ തെരുവുനായ ആക്രമിച്ചത്.
നായയുടെ ആക്രമണത്തിൽ വഹിദയുടെ ഇടതുചെവിയുടെ ഒരു ഭാഗം നഷ്ടമായി. ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് സംഭവമുണ്ടായത്.
വീട്ടുമുറ്റത്ത് പുല്ലുപറിക്കുന്നതിനിടെ വഹീദയെ പിന്നിൽ നിന്ന് വന്ന് നായ ആക്രമിക്കുകയായിരുന്നു. നായ പെട്ടെന്ന് ഓടിവന്ന് ആക്രമിച്ചുവെന്നാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം. ചാവക്കാട് ആശുപത്രിയിൽ വഹീദ പ്രാഥമിക ചികിത്സ തേടി.
ഇന്നേ ദിവസം ഗുരുവായൂരിൽ തെരുവുനായ ആക്രമണം ഏൽക്കേണ്ടി വന്ന മൂന്നാമത്തെ ആളാണ് വഹീദ. വൈകുന്നേരത്തോടെയാണ് മൂന്ന് പേരെയും തെരുവുനായ ആക്രമിച്ചത്. ചാവക്കാട് താലൂക്ക്
Kerala
കൊച്ചി: തെരുവുനായകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമ വിദ്യാര്‍ഥിനി കീര്‍ത്തന സരിന് നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
തെരുവുനായ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാനാകുമോ എന്നതില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് നഷ്ടപരിഹാരം നല്കാനാകുമോ എന്നതിലും തദ്ദേശ സ്വയംഭരണ വകുപ്പ് വിശദീകരണം നല്‍കും.
മേയ് 31ന് ഹര്‍ജിക്കാരിക്ക് തെരുവുനായയുടെ കടിയേറ്റു. തുടര്‍ന്ന് തെരുവുനായകളെ നിയന്ത്രിക്കാന്‍ നടപടിയാവശ്യപ്പെട്ട് നെടുമങ്ങാട് മുനിസിപ്പാലിറ്റിയെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് തെരുവുനായകളുടെ വന്ധ്യംകരണം ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. സൗണ്ട്സ് സിസ്റ്റം കട ഉടമ ഷൈൻ (41), ലീല (75) എന്നിവർക്കാണ് കടിയേറ്റത്. ഇരുവരും പുല്ലുവിള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
ലീലയെ വീട്ടിനുള്ളിൽ കയറിയാണ് നായ ആക്രമിച്ചത്. അടുക്കളയിൽ ജോലി ചെയ്യവെ വീടിനകത്ത് കയറിയ നായ വയോധികയുടെ തുടയിലാണ് കടിച്ചത്.
രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷൈനിനെ നായ ആക്രമിച്ചത്. ഇയാളുടെ ചെറുവിരലിലും പാദത്തിനടിയിലും ആഴത്തിലുള്ള മുറിവേറ്റു. ഈ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
Kerala
ആലപ്പുഴ: ഭരണിക്കാവില്‍ തെരുവുനായ ആക്രമണം. മൂന്ന് പേര്‍ക്ക് കടിയേറ്റു. ഭരണിക്കാവ് സ്വദേശികളായ മുരളീധരന് ഉണ്ണിത്താന്, ബിജു,ഭാര്യ അനിത എന്നിവര്‍ക്കാണ് കടിയേറ്റത്.
ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ഒമ്പത് വയസുകാരിയെ ഇതേ നായ ആക്രമിച്ചിരുന്നു.
ഈ കുട്ടി ആശുപത്രിയില്‍ തുടരുകയാണ്. അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Kerala
കണ്ണൂര്‍: കണ്ണാടിപറമ്പില്‍ വയോധികയ്ക്ക് നേരെ തെരുവുനായ ആക്രമണം. ചാലില്‍ സ്വദേശി യശോദയ്ക്കാണ് കടിയേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിന് സമീപത്ത് നില്‍ക്കുകയായിരുന്ന യശോദയെ യാതൊരു പ്രകോപനവുമില്ലാതെ നായ ആക്രമിക്കുകയായിരുന്നു.
ഇവരുടെ ചുണ്ടും കവിളും നായ കടിച്ചുപറിച്ച നിലയിലാണ്. കൈയ്ക്കും കാലിനും കടിയേറ്റിട്ടുണ്ട്.